#LATEST NEWS #CCTV. #Vadakara #Jewelry
കോഴിക്കോട് : (https://truevisionnews.com/) വടകര പണിക്കോട്ടിയിൽ അടച്ചിട്ടിരുന്ന വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് വൻ കവർച്ച. അഞ്ചരപ്പവനോളം വരുന്ന സ്വർണ്ണ-വെള്ളി ആഭരണങ്ങളും പണവും സിസിടിവി ഡിവിആറും അടക്കം അഞ്ച് ലക്ഷത്തോളം രൂപയുടെ മുതലുകളാണ് കള്ളന്മാർ കവർന്നത്. പണിക്കോട്ടി റോഡിലെ അമ്മാരൻകണ്ടിയിലെ 'ധ്വനി'യിൽ സുരാജ് ബാബു എൻ.കെ-യുടെ വീട്ടിലാണ് മോഷണം നടന്നത്.
മേയ് 25-ാം തീയതി രാത്രി എട്ട് മണിക്കും ഇന്ന് രാവിലെ പത്ത് മണിക്കും ഇടയിലുള്ള സമയത്താണ് കവർച്ച നടന്നതെന്നാണ് കരുതുന്നത് . വീട്ടുകാർ ഇല്ലാത്ത സമയം നോക്കിയെത്തിയ മോഷ്ടാക്കൾ വീടിന്റെ മുൻഭാഗത്തെ വാതിൽ കുത്തിത്തുറന്നാണ് അകത്തുകടന്നത്. തുടർന്ന് രണ്ട് ബെഡ്‌റൂമുകളിലെയും അലമാരകൾ തകർത്ത് അകത്ത് സൂക്ഷിച്ചിരുന്ന 4 പവൻ സ്വർണ്ണാഭരണങ്ങളും, ഒരു പവൻ വെള്ളി ആഭരണങ്ങളും, 15,000 രൂപയും കവരുകയായിരുന്നു.
മോഷണവിവരവും പ്രതികളുടെ ദൃശ്യങ്ങളും പുറത്തുപോകാതിരിക്കാൻ വീടിനകത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയുടെ ഡിവിആറും വൈഫൈ മോഡവും കള്ളന്മാർ ഒപ്പം കൊണ്ടുപോയിട്ടുണ്ട്. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് പൂട്ട് തകർത്ത നിലയിലും സാധനങ്ങൾ വലിച്ച് വാരിയിട്ട നിലയിലും കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പരാതിക്കാരനായ സുരാജ് ബാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും.
Content Highlight: Content highlight:- Thieves broke into a house in Vadakara and stole five pounds of gold jewelry, cash, and a CCTV DVR to destroy evidence.

































