പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാവീഴ്ച; സ്വർണക്കട്ടികളും നാണയങ്ങളും കടത്തിയതായി ഡി.ജി.പി.യുടെ റിപ്പോർട്ട് പുറത്ത്

പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാവീഴ്ച; സ്വർണക്കട്ടികളും നാണയങ്ങളും കടത്തിയതായി ഡി.ജി.പി.യുടെ റിപ്പോർട്ട് പുറത്ത്
May 27, 2026 02:46 PM | By Krishnapriya S R
#Latest News #Padmanabhaswamy Temple #DGP's report #security breach

തിരുവനന്തപുരം: (truevisionnews.com) ലോകപ്രശസ്തമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായും ഭക്തർ സമർപ്പിച്ച സ്വർണമടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായതായും വ്യക്തമാക്കുന്ന ഡി.ജി.പി.യുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്.

എ.ഡി.ജി.പി. (ഇന്റലിജൻസ്) നൽകിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവിക്കുവേണ്ടി എസ്. ശ്രീജിത്ത് ഐ.പി.എസ്. സർക്കാരിന് സമർപ്പിച്ച പ്രത്യേക റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്.

ക്ഷേത്രത്തിലെ പല വിലപിടിപ്പുള്ള പുരാതന വസ്തുക്കളും അറ്റകുറ്റപ്പണികൾക്കായി പുറത്തേക്ക് കൊണ്ടുപോയ ശേഷം കൃത്യമായി തിരികെ എത്തിച്ചിട്ടില്ലെന്ന് പോലീസ് ചൂണ്ടിക്കാണിക്കുന്നു.

ഭക്തർ കാണിക്കയായി സമർപ്പിച്ച ഏകദേശം 78 ഗ്രാം സ്വർണക്കട്ടികളും നാണയങ്ങളും ഇതിനോടകം കാണാതായിട്ടുണ്ട്. ഇതിന് പുറമെ ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന പവിത്രമായ 'വൈരനാമം' കഴിഞ്ഞ ആറുമാസമായി തിരികെ വെച്ചിട്ടില്ലെന്നും, ഔദ്യോഗിക രേഖകളൊന്നുമില്ലാതെ ക്ഷേത്രത്തിലെ സ്വർണവിളക്ക് മാറ്റി പകരം വെള്ളിവിളക്ക് സ്ഥാപിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

രാജകുടുംബവുമായി ബന്ധമുള്ള ചിലർ യാതൊരുവിധ സുരക്ഷാ പരിശോധനകളും കൂടാതെയാണ് നിലവിൽ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത്. ചില ക്ഷേത്ര ജീവനക്കാരുടെയും സെക്യൂരിറ്റി വിഭാഗത്തിന്റെയും ഒത്താശയോടെയാണ് ഇത്തരത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പരസ്യമായി ലംഘിക്കപ്പെടുന്നതെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

ഈ ഗുരുതര സാഹചര്യം കണക്കിലെടുത്ത് ട്രഷററുടെ ഓഫീസിലും വെഹിക്കിൾ ഷെഡുകളിലും നിലവിൽ അശ്രദ്ധമായി സൂക്ഷിച്ചിരിക്കുന്ന സ്വർണവും വെള്ളിയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അടിയന്തരമായി അതീവ സുരക്ഷിതമായ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റാൻ ഡി.ജി.പി. കർശന നിർദേശം നൽകി.

ഭക്തർ നൽകുന്ന കാണിക്കകൾ കൃത്യമായി രേഖപ്പെടുത്തി പ്രത്യേക ലോക്കറുകളിൽ സൂക്ഷിക്കണമെന്നും, ക്ഷേത്രത്തിൽ പ്രവേശിക്കുന്ന എല്ലാവരെയും സ്ഥാനമാനങ്ങൾ നോക്കാതെ മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെയുള്ള കർശനമായ സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കണമെന്നും റിപ്പോർട്ടിൽ ശക്തമായി ശുപാർശ ചെയ്യുന്നുണ്ട്.

Content Highlight: content highlights:- DGP report says gold bars and coins from Padmanabhaswamy temple were smuggled

#Latest News #Padmanabhaswamy Temple #DGP's report #security breach

Next TV

Related Stories
പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ സി.പി.എം പ്രവർത്തകരുടെ ആക്രമണം; കാറിന്റെ ചില്ല് തകർത്തു

May 27, 2026 03:20 PM

പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ സി.പി.എം പ്രവർത്തകരുടെ ആക്രമണം; കാറിന്റെ ചില്ല് തകർത്തു

പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ സി.പി.എം പ്രവർത്തകരുടെ ആക്രമണം, കാറിന്റെ ചില്ല്...

Read More >>
'ഏത് തരത്തിലും ഭീഷണി വന്നാലും തല പോയാലും നിന്ന് പോരാടും, കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താൻ നോക്കേണ്ട'-മുഹമ്മദ് റിയാസ്

May 27, 2026 03:09 PM

'ഏത് തരത്തിലും ഭീഷണി വന്നാലും തല പോയാലും നിന്ന് പോരാടും, കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താൻ നോക്കേണ്ട'-മുഹമ്മദ് റിയാസ്

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ പ്രതികരിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ പിഎ മുഹമ്മദ്...

Read More >>
ധാരണയായി; ബി.ബി ഗോപകുമാർ നിയമസഭാ കക്ഷി നേതാവ്

May 27, 2026 02:32 PM

ധാരണയായി; ബി.ബി ഗോപകുമാർ നിയമസഭാ കക്ഷി നേതാവ്

ബി.ബി ഗോപകുമാർ നിയമസഭാ കക്ഷി...

Read More >>
Top Stories










News Roundup






GCC News