പ്രതിഷേധക്കൂവലുകൾക്കിടെ പരിശോധന പൂർത്തിയായി; പിണറായിയുടെയും റിയാസിന്റെയും വീടുകളിൽ നിന്ന് ഇ.ഡി മടങ്ങി

പ്രതിഷേധക്കൂവലുകൾക്കിടെ പരിശോധന പൂർത്തിയായി; പിണറായിയുടെയും റിയാസിന്റെയും വീടുകളിൽ നിന്ന്  ഇ.ഡി മടങ്ങി
May 27, 2026 02:00 PM | By Fidha Parvin
#LATEST NEWS #Pinarayi Vijayan #ED inspection #CPM #KANNUR #RIYAS

കണ്ണൂർ: (https://truevisionnews.com/) മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിൽ നടക്കുന്ന ഇഡി പരിശോധന പൂർത്തിയായി. രേഖകൾ ശേഖരിച്ച് ഇഡി ഉദ്യോ​ഗസ്ഥർ പുറത്തെത്തുകയായിരുന്നു.

പിണറായി വിജയൻ്റെ മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസിൻ്റെ കോട്ടൂളിയിലെ വീട്ടിൽ നടന്ന ഇഡി പരിശോധനയും പൂർത്തിയായിട്ടുണ്ട്. ഇഡി ഉദ്യോ​ഗസ്ഥർ പുറത്തേക്കിറങ്ങുമ്പോൾ കൂവി വിളിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു.

മണിക്കൂറുകൾ നീണ്ട വിശദമായ പരിശോധനയ്ക്കൊടുവിൽ പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിൽ നിന്നും ഒരു രേഖയും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഇഡി ഉദ്യോ​ഗസ്ഥർ എഴുതി നൽക്കുകയും യാതൊരുവിധ നിർണ്ണായക രേഖകളും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഇ.ഡി ഉദ്യോഗസ്ഥർ ഔദ്യോഗികമായി വ്യക്തമാക്കി.

ഇന്ന് പുലർച്ചെ ആറ് മണിയോടെ കേന്ദ്ര സുരക്ഷാ സേനയുടെ (സി.ഐ.എസ്.എഫ്) കനത്ത കാവലിലാണ് ഇ.ഡി ഉദ്യോഗസ്ഥർ പിണറായിലെ വസതിയിൽ പരിശോധനയ്‌ക്കെത്തിയത്. തിരുവനന്തപുരത്തെ വാടക വസതിയിലും ഇതേസമയം തന്നെ റെയ്ഡ് ആരംഭിച്ചിരുന്നു. കണ്ണൂരിലെ വീട്ടിൽ പിണറായി വിജയന്റെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു പരിശോധനകൾ നടന്നത്. ഡിജിറ്റൽ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉൾപ്പെടെയുള്ളവ പരിശോധിച്ചതായാണ് വിവരം.

Content Highlight: Content highlight:- ED inspection of Pinarayi Vijayan's house in Kannur completed; CPM workers shout slogans as officials enter

#LATEST NEWS #Pinarayi Vijayan #ED inspection #CPM #KANNUR #RIYAS

Next TV

Related Stories
പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ സി.പി.എം പ്രവർത്തകരുടെ ആക്രമണം; കാറിന്റെ ചില്ല് തകർത്തു

May 27, 2026 03:20 PM

പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ സി.പി.എം പ്രവർത്തകരുടെ ആക്രമണം; കാറിന്റെ ചില്ല് തകർത്തു

പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ സി.പി.എം പ്രവർത്തകരുടെ ആക്രമണം, കാറിന്റെ ചില്ല്...

Read More >>
'ഏത് തരത്തിലും ഭീഷണി വന്നാലും തല പോയാലും നിന്ന് പോരാടും, കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താൻ നോക്കേണ്ട'-മുഹമ്മദ് റിയാസ്

May 27, 2026 03:09 PM

'ഏത് തരത്തിലും ഭീഷണി വന്നാലും തല പോയാലും നിന്ന് പോരാടും, കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താൻ നോക്കേണ്ട'-മുഹമ്മദ് റിയാസ്

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ പ്രതികരിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ പിഎ മുഹമ്മദ്...

Read More >>
പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാവീഴ്ച; സ്വർണക്കട്ടികളും നാണയങ്ങളും കടത്തിയതായി ഡി.ജി.പി.യുടെ റിപ്പോർട്ട് പുറത്ത്

May 27, 2026 02:46 PM

പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാവീഴ്ച; സ്വർണക്കട്ടികളും നാണയങ്ങളും കടത്തിയതായി ഡി.ജി.പി.യുടെ റിപ്പോർട്ട് പുറത്ത്

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണക്കട്ടികളും നാണയങ്ങളും കടത്തിയതായി ഡി.ജി.പി...

Read More >>
Top Stories

News Roundup

GCC News