മലപ്പുറം: ( www.truevisionnews.com ) മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ ആറംഗ സംഘം മര്‍ദ്ദിച്ചതായി പരാതി. സെക്യൂരിറ്റി സൂപ്പര്‍ വൈസറായ നിലമ്പൂര്‍ സ്വദേശി പ്രശാന്തനാണ് മര്‍ദ്ദനമേറ്റത്. രോഗിയുടെ കൂടെ കൂടുതല്‍ ആളുകളെ ആശുപത്രിയുടെ ഉള്ളിലേക്ക് കയറ്റിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കഴുത്തിനു പരിക്കേറ്റ പ്രശാന്തനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മഞ്ചേരി പൊലീസ് അന്വേഷണം തുടങ്ങി.
Complaint alleging assault on security guard at Manjeri Medical College Hospital

































