---
title: "'ജയിലർ 2' സെറ്റിൽ ദാരുണ അപകടം; വൈദ്യുതാഘാതമേറ്റ് ക്രൂ അംഗം മരിച്ചു"
english_title: "Tragic accident on the sets of 'Jailer 2'; Crew member dies of electrocution"
publisher: "moviemax.in"
canonical_url: "https://moviemax.in/news/359578/tragic-accident-on-the-sets-of-jailer-2-crew-member-dies-of-electrocution"
published_at: "2026-05-15T13:36:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06d43ebd456_Crew_member_dies_of_electrocution.jpg"
keywords: []
---

# 'ജയിലർ 2' സെറ്റിൽ ദാരുണ അപകടം; വൈദ്യുതാഘാതമേറ്റ് ക്രൂ അംഗം മരിച്ചു

> **Lead Summary:** രജനീകാന്ത് ചിത്രം 'ജയിലർ 2'-ന്റെ സെറ്റിൽ വൈദ്യുതാഘാതമേറ്റ് ക്രൂ അംഗം മരിച്ചു. മേയ് 14-ന് ഉച്ചകഴിഞ്ഞാണ് ദാരുണമായ ഈ സംഭവം റിപ്പോർട്ട് ചെയ്തത്.

## Article Content

രജനീകാന്ത് ചിത്രം 'ജയിലർ 2'-ന്റെ സെറ്റിൽ വൈദ്യുതാഘാതമേറ്റ് ക്രൂ അംഗം മരിച്ചു. മേയ് 14-ന് ഉച്ചകഴിഞ്ഞാണ് ദാരുണമായ ഈ സംഭവം റിപ്പോർട്ട് ചെയ്തത്.

സേലം സ്വദേശി കാർത്തികേയനാണ്(28) മരിച്ചത്. പനൈയൂരിലെ സ്വകാര്യ സ്റ്റുഡിയോയിലാണ് വെച്ചായിരുന്നു അപകടം. സിനിമയുടെ ആർട് വിഭാ​ഗത്തിലെ അം​ഗമായിരുന്നു കാർത്തികേയൻ. സെറ്റിലെ ഇലക്ട്രിക് ജോലികൾക്കിടെയാണ് ക്രൂ അം​ഗത്തിന് വൈദ്യുതാഘാതമേറ്റത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം പരിശോധിച്ച് വരികയാണ്.

2023ൽ റിലീസ് ചെയ്ത ജയിലറിന്റെ രണ്ടാം ഭാ​ഗമാണ് ജയിലർ 2. നെൽസൺ ദിലീപ്കുമാർ ആണ് ചിത്രത്തിന്റെ സംവിധായകൻ.

### Related Links & Sources
- [Original Story Source](https://moviemax.in/news/359578/tragic-accident-on-the-sets-of-jailer-2-crew-member-dies-of-electrocution)