---
title: "'മീനമ്മ മീന ആന്റിയായി, ദിയയുടേത് വെറും പുച്ഛം'; തുറന്നടിച്ച് സായ് കൃഷ്ണ"
english_title: "'Meenamma has become Meena aunty, Diya's is just a disgrace'; Sai Krishna openly slams"
publisher: "moviemax.in"
canonical_url: "https://moviemax.in/news/359556/meenamma-has-become-meena-aunty-diyas-is-just-a-disgrace-sai-krishna-openly-slams"
published_at: "2026-05-15T12:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06c1a6aa2ed_Sai_Krishna_openly_slams.jpg"
keywords: []
---

# 'മീനമ്മ മീന ആന്റിയായി, ദിയയുടേത് വെറും പുച്ഛം'; തുറന്നടിച്ച് സായ് കൃഷ്ണ

> **Lead Summary:** **[**നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ, ഭർത്താവ് അശ്വിൻ ഗണേശിന്റെ അമ്മയെക്കുറിച്ച് നടത്തിയ പരാമർശം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. അശ്വിന്റെ അമ്മയെ എന്തുകൊണ്ടാണ് 'അമ്മ' എന്ന് വിളിക്കാത്തതെന്ന ആരാധകരുടെ ചോദ്യത്തിന് ദിയ നൽകിയ മറുപടിയാണ് ചർച്ചയായത്.

## Article Content

**[**നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ, ഭർത്താവ് അശ്വിൻ ഗണേശിന്റെ അമ്മയെക്കുറിച്ച് നടത്തിയ പരാമർശം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. അശ്വിന്റെ അമ്മയെ എന്തുകൊണ്ടാണ് 'അമ്മ' എന്ന് വിളിക്കാത്തതെന്ന ആരാധകരുടെ ചോദ്യത്തിന് ദിയ നൽകിയ മറുപടിയാണ് ചർച്ചയായത്.

> "എനിക്ക് അമ്മ എന്ന് വിളിക്കാൻ മരുതംകുഴി വീട്ടിൽ ഒരാളുണ്ട്, അത് സിന്ധു കൃഷ്ണകുമാറാണ്. അവരല്ലാതെ വഴിയിൽ കാണുന്നവരെയെല്ലാം അച്ഛാ, അമ്മ എന്ന് വിളിക്കാൻ എനിക്ക് കഴിയില്ല" എന്നായിരുന്നു ദിയയുടെ പ്രതികരണം. താൻ അശ്വിന്റെ അമ്മയെന്നോ ആന്റിയെന്നോ വിളിക്കുന്നതിൽ അവർക്ക് പരാതിയില്ലെന്നും ദിയ വ്യക്തമാക്കി. എന്നാൽ, ഭർതൃമാതാവിനെ 'വഴിയിൽ കാണുന്നവർ' എന്ന് വിശേഷിപ്പിച്ചത് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിന് ഇടയാക്കി. ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ യൂട്യൂബർ സായ് കൃഷ്ണ.

''പ്രണയിച്ച് നടന്ന കാലത്ത് ഫുൾ ടൈം ദിയ അശ്വിന്റെ വീട്ടിലായിരുന്നു. അന്ന് കംഫേർട്ടിന്റെ പ്രശ്നം ദിയയ്ക്കുള്ളതായി പ്രേക്ഷകർക്കും തോന്നിയിരുന്നില്ല. മീനാമ്മ മീനാമ്മയെന്ന് നിരന്തരം പറയുന്നതും കാണാമായിരുന്നു. ഇപ്പോൾ കംഫേർട്ട് സോൺ മാറി, മീനമ്മ മാറി മീന ആന്റിയായി. ദിയ സംസാരിക്കുന്നതിലാണ് പ്രശ്നങ്ങൾ. വേണമെങ്കിൽ കേട്ടിട്ട് പോടേയെന്ന മൂടാണ്. ഭർത്താവിന്റെ അമ്മയെ എന്ത് വിളിക്കണമെന്നുള്ളത് ദിയയുടെ മാത്രം താൽപര്യമാണ്. അമ്മായിയമ്മയ്ക്ക് ഇതൊന്നും വിഷയമല്ലെങ്കിൽ പിന്നെ നമുക്ക് എന്താണ് പ്രശ്നം?.

ഓമി മറ്റാരെയും അമ്മയെന്ന് വിളിക്കാൻ താൻ സമ്മതിക്കില്ലെന്ന് പറയുന്നത് ആ കുട്ടിയുടെ ഫ്രീഡം ഇപ്പോഴെ കട്ട് ചെയ്യുന്ന ടോക്സിക്ക് അമ്മയെപോലെ ദിയ സംസാരിക്കുന്നതായി തോന്നി. ഇങ്ങനെ പൊസസീവാകുന്നത് ഓവറായി തോന്നി. ദിയ പറയുന്ന പല കാര്യങ്ങളിലും വ്യത്യസ്തയുണ്ട്. പുച്ഛവും കൂടുതലാണ്. ഞാൻ എന്തോ സംഭവമാണെന്ന് കാണിക്കാൻ ശ്രമിക്കാറുള്ളതായി തോന്നി'', സായ് കൃഷ്‍ണ വ്ളോഗിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/359556/meenamma-has-become-meena-aunty-diyas-is-just-a-disgrace-sai-krishna-openly-slams)