​രമേശ് ചെന്നിത്തല 'ഗ്രേറ്റ് ലീഡർ'; മുഖ്യമന്ത്രി പദവി കിട്ടിയില്ലെങ്കിലും ചെന്നിത്തല കൂൾ എന്ന് സന്തോഷ് പണ്ഡിറ്റ്

​രമേശ് ചെന്നിത്തല 'ഗ്രേറ്റ് ലീഡർ'; മുഖ്യമന്ത്രി പദവി കിട്ടിയില്ലെങ്കിലും ചെന്നിത്തല കൂൾ എന്ന് സന്തോഷ് പണ്ഡിറ്റ്
2026-05-15T16:43:00 | By Anusree vc

( https://moviemax.in/ ) ഏറെ നാളത്തെ കാത്തിരിപ്പിനും ചർച്ചകൾക്കും ഒടുവിൽ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്തു. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് കോൺഗ്രസ് മന്ത്രിസഭ അധികാരമേൽക്കും. 102 സീറ്റുകൾ നേടി മികച്ച വിജയം കൈവരിച്ച കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെ പേരും സജീവമായി ഉയർന്നു കേട്ടിരുന്നു. പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തലയും പദവിക്കായി താൽപ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും, ഹൈക്കമാൻഡ് ചർച്ചകൾക്കൊടുവിൽ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി നിശ്ചയിക്കുകയായിരുന്നു.

തതവസരത്തിൽ രമേശ് ചെന്നിത്തലയെ പരിഹസിച്ചും വിമർശിച്ചും കൊണ്ടുള്ള ചില പോസ്റ്റുകളും കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഇവയ്ക്ക് മറുപടി എന്നോണം ചെന്നിത്തലയെ കുറിച്ച് സന്തോഷ് പണ്ഡിറ്റ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ഏറ്റവും സീനിയറും, സൗമ്യനും, കഴിവുള്ള നേതാവുമാണ് ചെന്നിത്തല എന്ന് സന്തോഷ് പറയുന്നു. ഇന്നുവരെ ഒരു മോശം റിമാർക്കോ, പിആർ വർക്കോ സ്ഥാനമാനങ്ങൾ കിട്ടുവാൻ ബഹളം വയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞ സന്തോഷ്, മുഖ്യമന്ത്രി ആക്കിയാലും ഇല്ലെങ്കിലും ചെന്നിത്തല എന്നും ലക്ഷങ്ങളുടെ മനസ്സിൽ ​ഗ്രേറ്റ് ലീഡർ ആണെന്നും പറഞ്ഞു.

"രമേശ്‌ ചെന്നിത്തല ജി. ഏറ്റവും സീനിയറും, സൗമ്യനും, കഴിവുള്ള നേതാവുമാണ്. ഇന്നുവരെ ഒരു മോശം റിമാർക്ക് ഇല്ലാത്ത നേതാവ്. കരിയറിൽ ഒരിക്കലും പിആർ വർക്ക്‌ ചെയ്തില്ല. സ്ഥാനമാനങ്ങൾ കിട്ടുവാൻ ബഹളം വെച്ചില്ല. 40 വർഷം മുമ്പ് മന്ത്രി ആയിട്ടുണ്ട്. എത്രയോ കോൺഗ്രസ്‌ മുഖ്യമന്ത്രിമാരുടെ കൂടെ കട്ടക്ക് വർക്ക്‌ ചെയ്ത ജന നായകൻ. കൂടെ നല്ലൊരു പ്രതിപക്ഷ നേതാവ് എന്ന പേര് ഉണ്ടാക്കി എടുത്തയാൾ .(ചില ന്യൂ ജെൻ "പാൽകുപ്പികളുടെ" അറിവിലേക്കായി ചുമ്മാ പറഞ്ഞന്നേ ഉള്ളു. ) പാർട്ടി നിങ്ങളെ മുഖ്യമന്ത്രി ആക്കിയാലും ഇല്ലെങ്കിലും നിങ്ങൾ എന്നും ലക്ഷങ്ങളുടെ മനസ്സിൽ ​ഗ്രേറ്റ് ലീഡർ ആണ് ഡിയർ..കൂൾ", എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ.

Content Highlight: Ramesh Chennithala is a 'great leader'; Santosh Pandit says Chennithala is cool even though he didn't get the CM post

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup