---
title: "അഭിനയത്തിന് പിന്നാലെ സംവിധാനത്തിലേക്ക്; പുതിയ ചുവടുവെപ്പിന് ഒരുങ്ങി പാർവതി തിരുവോത്ത്"
english_title: "After acting, Parvathy Thiruvothu is ready to take a new step towards directing"
publisher: "moviemax.in"
canonical_url: "https://moviemax.in/news/359624/after-acting-parvathy-thiruvothu-is-ready-to-take-a-new-step-towards-directing"
published_at: "2026-05-15T15:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06f361bc134_Parvathy_Thiruvothu_is_ready_to_take_a_new_step_towards_directing.jpg"
keywords: []
---

# അഭിനയത്തിന് പിന്നാലെ സംവിധാനത്തിലേക്ക്; പുതിയ ചുവടുവെപ്പിന് ഒരുങ്ങി പാർവതി തിരുവോത്ത്

> **Lead Summary:** **[ **ഇരുപത് വർഷം നീണ്ട സിനിമാ ജീവിതത്തിൽ പുതിയൊരു ചുവടുവെപ്പിന് ഒരുങ്ങുകയാണ് നടി പാർവതി തിരുവോത്ത്. ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളിൽ ഒരാളായ പാർവതി അഭിനയത്തിന് പുറമെ സംവിധാന രംഗത്തേക്കും പ്രവേശിക്കുന്നു. ഹോളിവുഡ് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് താൻ ഉടൻ സംവിധായകയുടെ കുപ്പായമണിയുമെന്ന വാർത്ത താരം പങ്കുവെച്ചത്.

## Article Content

**[ **ഇരുപത് വർഷം നീണ്ട സിനിമാ ജീവിതത്തിൽ പുതിയൊരു ചുവടുവെപ്പിന് ഒരുങ്ങുകയാണ് നടി പാർവതി തിരുവോത്ത്. ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളിൽ ഒരാളായ പാർവതി അഭിനയത്തിന് പുറമെ സംവിധാന രംഗത്തേക്കും പ്രവേശിക്കുന്നു. ഹോളിവുഡ് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് താൻ ഉടൻ സംവിധായകയുടെ കുപ്പായമണിയുമെന്ന വാർത്ത താരം പങ്കുവെച്ചത്.

ലിജിൻ ജോസിന്‍റെ ഹേർ എന്ന ചിത്രത്തിലാണ് പാർവതി അവസാനമായി അഭിനയിച്ചത്. കോവിഡിന്‍റെ സമയത്ത് തന്നെ രണ്ട് എഴുത്തുകാർ കഥയുമായി തന്നെ സമീപിച്ചപ്പോളാണ് സംവിധാനത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയതെന്ന് പാർവതി പറഞ്ഞു. താൻ തന്നെ ചിത്രം സംവിധാനം ചെയ്യണമെന്ന് എന്തുകൊണ്ടാണ് അവർ പറഞ്ഞതെന്ന് കഥ വായിച്ചപ്പോൾ എനിക്ക് മനസിലായി, അതുകൊണ്ടാണ് അഞ്ച് വർഷമായി കാത്തിരുന്നത്.

ഒരുപക്ഷേ ഈ അഞ്ച് വർഷത്തിനിടയിൽ ഒരുപാട് ചിത്രങ്ങൾ എനിക്ക് ചെയ്യാമായിരുന്നു. എന്നാൽ ആദ്യത്തെ ചിത്രം ഇതായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്നതിനാലാണ് ഇത്രയും വൈകിയതെന്നും താരം പറഞ്ഞു. അജിത്പാൽ സിങ് സംവിധാനത്തിൽ ഹൃത്വിക് റോഷൻ നിർമ്മിക്കുന്ന സിനിമയെ കുറിച്ചും നിസ്സാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി എന്ന സിനിമയെ കുറിച്ചുമുള്ള വിശേഷങ്ങളും താരം പങ്കുവെച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/359624/after-acting-parvathy-thiruvothu-is-ready-to-take-a-new-step-towards-directing)