---
title: "'നെഞ്ചോട് ചേർത്തു വെച്ചിട്ട് പറിച്ചു മാറ്റിയ വേദന…' നന്ദുവിന്റെ ഓർമദിനത്തിൽ വിങ്ങലായി സീമയുടെ കുറിപ്പ്"
english_title: "'The pain of being held close to the chest and then torn away...' Seema's note on Nandu's memorial day is heartbreaking"
publisher: "moviemax.in"
canonical_url: "https://moviemax.in/news/359644/the-pain-of-being-held-close-to-the-chest-and-then-torn-away-seemas-note-on-nandus-memorial-day-is-heartbreaking"
published_at: "2026-05-15T16:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0700dd9f0d1_FREG.jpg"
keywords: []
---

# 'നെഞ്ചോട് ചേർത്തു വെച്ചിട്ട് പറിച്ചു മാറ്റിയ വേദന…' നന്ദുവിന്റെ ഓർമദിനത്തിൽ വിങ്ങലായി സീമയുടെ കുറിപ്പ്

> **Lead Summary:** **[** അന്തരിച്ച കാൻസർ അതിജീവന പോരാളി നന്ദു മഹാദേവയുടെ ഓർമദിനത്തിൽ മനസ്സ് തുറന്ന് നടി സീമ ജി നായർ. നന്ദുവിന്റെ വേർപാട് നൽകിയ വേദന ഉൾക്കൊള്ളാൻ താൻ ഇപ്പോഴും ശ്രമിക്കുകയാണെന്ന് സീമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

## Article Content

**[** അന്തരിച്ച കാൻസർ അതിജീവന പോരാളി നന്ദു മഹാദേവയുടെ ഓർമദിനത്തിൽ മനസ്സ് തുറന്ന് നടി സീമ ജി നായർ. നന്ദുവിന്റെ വേർപാട് നൽകിയ വേദന ഉൾക്കൊള്ളാൻ താൻ ഇപ്പോഴും ശ്രമിക്കുകയാണെന്ന് സീമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

നന്ദുവിനെ ആദ്യമായി കണ്ട ദിവസം ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നു. തന്റെ ജീവിതത്തിൽ നന്ദുവിനെ ഓർമിക്കാത്ത ഒരു ദിവസം പോലും കടന്നുപോകാറില്ല. മരണമില്ലാത്ത ഓർമയായി നന്ദു എപ്പോഴും കൂടെയുണ്ടാകും.

പ്രതിസന്ധികളിൽ തളരാതെ ജീവിക്കാൻ ഒരുപാട് പേർക്ക് പ്രചോദനം നൽകിയ നന്ദു മഹാദേവയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ടാണ് സീമ ജി നായരുടെ വൈകാരികമായ പോസ്റ്റ്.

സീമ ജി.നായരുടെ കുറിപ്പ്  ''നീ കടന്നുപോയിട്ട് 5 വർഷം, അത് 5 യുഗം പോലെയാണ് നിന്നെ സ്നേഹിച്ചവർക്കു തോന്നുന്നത്.. നിന്നെ ആദ്യമായി കണ്ട നിമിഷം ഇപ്പോളും ഞാൻ മറന്നിട്ടിട്ടില്ല, അത് മസ്കറ്റ് എയർപോർട്ടിൽ വെച്ചായിരുന്നു.. നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല.. സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിലെന്ന് പലപ്പോളും ചിന്തിച്ചിട്ടുണ്ട്.. നെഞ്ചോട് ചേർത്ത് വെച്ചിട്ട്, അത് പറിച്ചു മാറ്റപ്പെടുമ്പോൾ ഉള്ള വേദനയുടെ ആഘാതം വലുതാണ്.. അതിന്റെ വ്യാപ്തി അളക്കാൻ ആർക്കും കഴിയില്ല.. ഞങ്ങളുടെ പ്രിയപെട്ട മോൻ ഏത് ലോകത്താണെലും സന്തോഷമായി ഇരിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്നു.. നിന്റെ വേർപാടിന്റെ വേദന ഉൾകൊള്ളാൻ ശ്രമിച്ചുകൊണ്ട് ഞങ്ങൾ ഇവിടെയുണ്ട്''.

2021 മെയ് 15ന് ആയിരുന്നു നന്ദു മഹാദേവയുടെ വിയോഗം. നാലു വർഷത്തോളമായി ക്യാൻസറിനോട് പൊരുതിയതിന് ഒടുവിൽ ആയിരുന്നു നന്ദു മരിച്ചത്. സമൂഹ മാധ്യമങ്ങളിലെ അതിജീവന സന്ദേശങ്ങളിലൂടെ ക്യാൻസർ രോഗികൾക്ക് കരുത്തും ആത്മവിശ്വാസവും പകർന്ന നന്ദു 27മത്തെ വയസിൽ ആയിരുന്നു വിട പറഞ്ഞത്. ഒട്ടനവധി ക്യാന്‍സര്‍ ബാധിതര്‍ക്ക് കരുത്ത് പകര്‍ന്ന അതിജീവനം - കാൻസർ ഫൈറ്റേഴ്സ് & സപ്പോർട്ടേഴ്സ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയും നന്ദു ആരംഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/359644/the-pain-of-being-held-close-to-the-chest-and-then-torn-away-seemas-note-on-nandus-memorial-day-is-heartbreaking)