---
title: "ളോഹ ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് അച്ഛൻ സിനിമയ്ക്ക് കൊണ്ടുപോയിട്ടുണ്ട്; ഓർമ്മകൾ പങ്കുവെച്ച് ബേസിൽ ജോസഫ്"
english_title: "Basil Joseph shares memories of his father taking him to the movies by hiding him in his jacket"
publisher: "moviemax.in"
canonical_url: "https://moviemax.in/news/359647/basil-joseph-shares-memories-of-his-father-taking-him-to-the-movies-by-hiding-him-in-his-jacket"
published_at: "2026-05-15T16:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a070380819c2_Basil_Joseph_shares_memories_of_his_father_taking_him_to_the_movies_by_hiding_him_in_his_jacket.jpg"
keywords: []
---

# ളോഹ ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് അച്ഛൻ സിനിമയ്ക്ക് കൊണ്ടുപോയിട്ടുണ്ട്; ഓർമ്മകൾ പങ്കുവെച്ച് ബേസിൽ ജോസഫ്

> **Lead Summary:** ബേസിൽ ജോസഫും ടൊവിനോ തോമസും ഒന്നിച്ചെത്തിയ 'അതിരടി' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമയുമായി യാതൊരു മുൻപരിചയവുമില്ലാത്ത പശ്ചാത്തലത്തിൽ നിന്നാണ് വയനാട്ടുകാരനായ ബേസിൽ സിനിമയിലെത്തിയത്.

## Article Content

ബേസിൽ ജോസഫും ടൊവിനോ തോമസും ഒന്നിച്ചെത്തിയ 'അതിരടി' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമയുമായി യാതൊരു മുൻപരിചയവുമില്ലാത്ത പശ്ചാത്തലത്തിൽ നിന്നാണ് വയനാട്ടുകാരനായ ബേസിൽ സിനിമയിലെത്തിയത്.

തന്റെ സിനിമാക്കമ്പത്തെക്കുറിച്ചും കുട്ടിക്കാലത്തെ രസകരമായ അനുഭവങ്ങളും പങ്കുവെക്കുകയാണ് താരം. പള്ളിയിലെ വൈദികനായ അച്ഛൻ ആദ്യകാലത്ത് സിനിമ കാണാൻ പോകുന്നത് വലിയ പ്രശ്നമായിരുന്നുവെന്ന് ബേസിൽ ഓർക്കുന്നു. അച്ഛൻ ജാക്കറ്റിനുള്ളിൽ ളോഹ തിരുകിക്കയറ്റി വെച്ച് രഹസ്യമായാണ് തന്നെ സിനിമയ്ക്ക് കൊണ്ടുപോയിരുന്നതെന്ന് ബേസിൽ വെളിപ്പെടുത്തി. സുജിത് ഭക്തന് നൽകിയ അഭിമുഖത്തിലാണ് താരം ഈ വിശേഷങ്ങൾ പങ്കുവെച്ചത്.

'വയനാട്ടിൽ പള്ളിയിൽ അച്ഛന്റെ മോനും കൂടെ ആയതുകൊണ്ട് ഒരുപാട് ഇംഗ്ലീഷ് സിനിമകൾ ഒന്നും കാണാനുള്ള സ്പേസ് ഒന്നും ഉണ്ടായിട്ടില്ല. ഈ പറയുന്ന വേൾഡ് സിനിമ ഒന്നും എക്സ്പ്ലോർ ചെയ്യാനുള്ള സമയം കിട്ടിയിട്ടില്ല. അതിനുള്ള അവസരങ്ങൾ കിട്ടിയിട്ടില്ല. ഒന്നാമത് വളരെ ചുരുക്കം ഇംഗ്ലീഷ് സിനിമകളൊക്കെ അവിടെ ഇറങ്ങത്തുള്ളൂ. നമ്മൾ കണ്ടിട്ടുള്ളത് ബേസിക്കലി തിയേറ്റിൽ പോയി സിനിമ കാണുന്നത് തന്നെ വളരെ കുറവാണ്. അച്ഛന്റെ മോൻ സിനിമ തിയേറ്ററിൽ പോകുന്നു എന്ന് പറയുന്നത് തന്നെ പ്രശ്നമാണ്.

തിയേറ്ററിൽ അച്ഛൻ സിനിമ കാണിക്കാൻ കൊണ്ടുപോകണം എങ്കിൽ ജാക്കറ്റ് ഇട്ട് അതിൽ ളോഹ തിരുകി കയറ്റി വെച്ചിട്ട് നൈസ് ആയിട്ട് ആരും കാണാതെ പോയി ഞങ്ങളെ സിനിയമം കാണിക്കുമായിരുന്നു. പള്ളിലച്ചൻ സിനിമാ തിയേറ്ററിൽ എന്നത് ടാബു പോലെ കാണുന്ന ആൾക്കാരുണ്ടായിരുന്നു. ഇപ്പോഴൊക്കെ ഓക്കെയാണ്. ഇപ്പോൾ എന്റെ സിനിമ കാണാൻ പള്ളിയിൽ അച്ഛന്മാർ മൊത്തം ടിക്കറ്റ് ബുക്ക് ചെയ്തിട്ട് എല്ലാരും കൂടെ ബൾക് ആയിട്ട് പോയിരുന്നു കാണുന്നുണ്ട്. ലാസ്റ്റ് ഏതോ ഒരു സിനിമ പള്ളിക്കാർ മൊത്തത്തിൽ ടിക്കറ്റ് എടുത്ത് ബുക്ക് ചെയ്ത് അച്ഛനും പള്ളിക്കാരും കൂടെ പോയിരുന്നു. അവർ വയനാടിനെ പ്രോഗ്രസീവിന്റെ പീക് ആക്കി കളഞ്ഞു,' ബേസിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/359647/basil-joseph-shares-memories-of-his-father-taking-him-to-the-movies-by-hiding-him-in-his-jacket)