കോഴിക്കോട് കുറ്റ്യാടിയിൽ പണം പന്തയം വെച്ച് ചീട്ടുകളി; ഏഴംഗ സംഘത്തെ കയ്യോടെ പൊക്കി പൊലീസ്

കോഴിക്കോട് കുറ്റ്യാടിയിൽ പണം പന്തയം വെച്ച് ചീട്ടുകളി; ഏഴംഗ സംഘത്തെ കയ്യോടെ പൊക്കി പൊലീസ്
May 14, 2026 01:31 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കുറ്റ്യാടി പാതിരിപ്പറ്റയിൽ കരിങ്കൽ ക്വാറിക്ക് സമീപം ഒഴിഞ്ഞ പറമ്പിൽ പണം പന്തയം വെച്ച് ചീട്ടുകളിക്കുകയായിരുന്ന ഏഴംഗ സംഘത്തെ പോലീസ് പിടികൂടി.

ഇന്നലെ വൈകുന്നേരം 6.50-ഓടെയാണ് സംഭവം. കുറ്റ്യാടി സബ് ഇൻസ്പെക്ടർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

പാതിരിപ്പറ്റ രാഘവൻ (71), കുനിയിൽ വീട്ടിൽ അശോകൻ (61), പാതിരിപ്പറ്റ ബാലൻ (73), പാതിരിപ്പറ്റ രാമചന്ദ്രൻ (66), പാതിരിപ്പറ്റ ഷൈജു (49), കാപ്പുമൽ വീട്ടിൽ കൃഷ്ണൻ (70), നിരളമുളപൊയിൽ വീട്ടിൽ കണ്ണൻ (70) എന്നിവരാണ് പിടിയിലായത്.

പാതിരിപ്പറ്റയിലെ കരിങ്കൽ ക്വാറിക്ക് സമീപമുള്ള വിജനമായ പറമ്പിൽ പണം വെച്ച് ചീട്ടുകളിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. പോലീസ് എത്തിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടിക്കുകയായിരുന്നു.

പ്രതികളുടെ പക്കൽ നിന്നും 2600 രൂപയും 162 ചീട്ടുകളും പോലീസ് പിടിച്ചെടുത്തു. കേരള ഗെയിമിംഗ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ്, പ്രതികളെ സ്റ്റേഷനിലേക്ക് മാറ്റി. സബ് ഇൻസ്പെക്ടർ സന്തോഷിനൊപ്പം എസ്‌.ഐ സുബിൻ മാത്യു, സി.പി.ഒ ബിജു എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Police arrest seven-member gang for gambling money in Kuttiadi

Next TV

Related Stories
അതൃപ്‌തി അറിയിച്ച് കെ സി പക്ഷം, 'കെ സി വേണുഗോപാലിനെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം ഉണ്ടായി', മുഖ്യമന്ത്രിയും പാർട്ടിയും ഇത് അന്വേഷിക്കണമെന്ന് പഴകുളം മധു

May 14, 2026 02:28 PM

അതൃപ്‌തി അറിയിച്ച് കെ സി പക്ഷം, 'കെ സി വേണുഗോപാലിനെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം ഉണ്ടായി', മുഖ്യമന്ത്രിയും പാർട്ടിയും ഇത് അന്വേഷിക്കണമെന്ന് പഴകുളം മധു

അതൃപ്‌തി അറിയിച്ച് കെ സി പക്ഷം, കെ സി വേണുഗോപാലിനെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം ഉണ്ടായി - പഴകുളം...

Read More >>
പറവൂരിന്റെ 'സതീശൻ' ഇനി കേരളത്തിന്റെ നായകൻ; വെടിമറയിൽ പാലഭിഷേകം

May 14, 2026 02:16 PM

പറവൂരിന്റെ 'സതീശൻ' ഇനി കേരളത്തിന്റെ നായകൻ; വെടിമറയിൽ പാലഭിഷേകം

പറവൂരിന്റെ 'സതീശൻ' ഇനി കേരളത്തിന്റെ നായകൻ; വെടിമറയിൽ...

Read More >>
'മുഖ്യമന്ത്രിയായി തന്നെ പരിഗണിച്ചില്ല, സീനിയോറിറ്റി നോക്കിയില്ല'; ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ച് ചെന്നിത്തല

May 14, 2026 01:43 PM

'മുഖ്യമന്ത്രിയായി തന്നെ പരിഗണിച്ചില്ല, സീനിയോറിറ്റി നോക്കിയില്ല'; ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ച് ചെന്നിത്തല

മുഖ്യമന്ത്രിയായി തന്നെ പരിഗണിച്ചില്ല, ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ച്...

Read More >>
Top Stories

News Roundup

GCC News