---
title: "സിദ്ദീഖിന് താൽക്കാലിക ആശ്വാസം; പ്രമോഷൻ ഷോയിൽ പങ്കെടുക്കാൻ ഖത്തറിലേക്ക് പോകാം"
english_title: "Siddique may go to Qatar to participate in a promotional show"
publisher: "moviemax.in"
canonical_url: "https://moviemax.in/news/359213/siddique-may-go-to-qatar-to-participate-in-a-promotional-show"
published_at: "2026-05-13T19:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0482c096697_siddique.jpg"
keywords: []
---

# സിദ്ദീഖിന് താൽക്കാലിക ആശ്വാസം; പ്രമോഷൻ ഷോയിൽ പങ്കെടുക്കാൻ ഖത്തറിലേക്ക് പോകാം

> **Lead Summary:** ** ലൈം**ഗികാതിക്രമകേസില്‍ നടന്‍ സിദ്ദീഖിന് ഖത്തറിൽ വച്ച് നടക്കുന്ന ദൃശ്യം 3 പ്രമോഷൻ ഷോയിൽ പങ്കെടുക്കാൻ അനുമതി.

## Article Content

** ലൈം**ഗികാതിക്രമകേസില്‍ നടന്‍ സിദ്ദീഖിന് ഖത്തറിൽ വച്ച് നടക്കുന്ന ദൃശ്യം 3 പ്രമോഷൻ ഷോയിൽ പങ്കെടുക്കാൻ അനുമതി.

ഈ മാസം 21 ന് റിലീസ് ചെയ്യുന്ന സിനിയയുടെ പൊമോഷൻ ഷോ മെയ് 19 നും 23 നു ഇടയക്കാലി ഖത്തിൽ വച്ച് നടത്തുന്നതിൽ സിനിമയിലെ അഭിനേതാവ് എന്ന നിലയിൽ പങ്കെടുക്കാൻ പോകാൻ വേണ്ടിയാണ് അനുവാദം നൽകിയത്. ഇതിന് 2 ആഴ്ചയ്ക്ക് ശേഷം പാസ്പോർട്ട് തിരികെ കോടതിയിൽ നൽകാനും ഉത്തരവിൽ പറയുന്നു.

തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ടാനിയ മറിയം ജോസിൻ്റെതാണ് ഉത്തരവ്. സുപ്രീകോടതി അനുവധിച്ച ജാമ്യ വ്യവസ്ഥകൾ പ്രകാരമാണ് പ്രതി സിദിഖ് കോടതിയിൽ പാസ്പോർട്ട് നൽകിയത്.

ഈ ഉപാധിയാണ് കോടതി പ്രതിയുടെ ജോലി ആവശ്യങ്ങൾക്ക് വേണ്ടി ഇളവ് അനുവദിച്ചത്. 2016 ജനുവരി 28 ന് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. ഹോട്ടലില്‍ പരാതിക്കാരിയായ നടിയുമായെത്തി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/359213/siddique-may-go-to-qatar-to-participate-in-a-promotional-show)