---
title: "കൗതുകമല്ല, ക്രൂരത! കരയ്ക്കടിഞ്ഞ ഡോൾഫിൻ കുഞ്ഞിനെ കുട്ടികൾ ശ്വാസംമുട്ടിച്ചപ്പോൾ..."
english_title: "Not curiosity, but cruelty! When children suffocated a baby dolphin that washed ashore..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/359314/not-curiosity-but-cruelty-when-children-suffocated-a-baby-dolphin-that-washed-ashore"
published_at: "2026-05-14T11:36:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0566a1ce7a8_sdfsdg.jpg"
keywords: []
---

# കൗതുകമല്ല, ക്രൂരത! കരയ്ക്കടിഞ്ഞ ഡോൾഫിൻ കുഞ്ഞിനെ കുട്ടികൾ ശ്വാസംമുട്ടിച്ചപ്പോൾ...

> **Lead Summary:** **[**ബീഹാറിലെ ചപ്രയിൽ കരയ്ക്കടിഞ്ഞ ഡോൾഫിൻ കുഞ്ഞിനെ കുട്ടികൾ ചേർന്ന് കൈകാര്യം ചെയ്യുന്ന വീഡിയോ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. വംശനാശഭീഷണി നേരിടുന്ന വന്യജീവികളോട് കാണിക്കേണ്ട പ്രാഥമിക പരിഗണന പോലും ഇവിടെ ലംഘിക്കപ്പെട്ടതായി നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു.

## Article Content

**[**ബീഹാറിലെ ചപ്രയിൽ കരയ്ക്കടിഞ്ഞ ഡോൾഫിൻ കുഞ്ഞിനെ കുട്ടികൾ ചേർന്ന് കൈകാര്യം ചെയ്യുന്ന വീഡിയോ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. വംശനാശഭീഷണി നേരിടുന്ന വന്യജീവികളോട് കാണിക്കേണ്ട പ്രാഥമിക പരിഗണന പോലും ഇവിടെ ലംഘിക്കപ്പെട്ടതായി നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു.

ഗംഗാ നദിയിൽ നിന്ന് ദിശതെറ്റിയോ മറ്റോ കരയോട് അടുത്ത് ഒറ്റപ്പെട്ടുപോയതാണ് ഈ ഡോൾഫിൻ കുഞ്ഞെന്ന് കരുതപ്പെടുന്നു. ഇതിനെ തിരികെ വെള്ളത്തിലേക്ക് വിടാനോ അധികൃതരെ അറിയിക്കാനോ ശ്രമിക്കുന്നതിന് പകരം, കുട്ടികൾ ഇതിനെ വിനോദോപാധിയാക്കുകയായിരുന്നു.

ഇന്ത്യയുടെ ദേശീയ ജലജീവിയായ ഗംഗാ ഡോൾഫിനെക്കുറിച്ചുള്ള അറിവില്ലായ്മയും സർക്കാരിന്റെ നിസംഗതയുമാണ് ഇത്തരം പ്രവർത്തികൾക്ക് പിന്നിലെന്ന് 'സ്ട്രീറ്റ് ഡോഗ്സ് ഓഫ് ബോംബെ' പോലുള്ള സംഘടനകൾ വിമർശിച്ചു.

വെള്ളത്തിന് പുറത്ത് അധികനേരം അതിജീവിക്കാൻ കഴിയാത്ത ജീവിയാണ് ഡോൾഫിൻ. മനുഷ്യരുടെ അനാവശ്യമായ ഇടപെടലുകൾ ഇവയുടെ സമ്മർദ്ദം വർദ്ധിപ്പിക്കുകയും മരണത്തിന് വരെ കാരണമാവുകയും ചെയ്യും.

വീഡിയോയിൽ ഡോൾഫിൻ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് വ്യക്തമാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.  വംശനാശഭീഷണി നേരിടുന്ന ജീവിവർഗമാണ് ഗംഗാ ഡോൾഫിനുകൾ. മാലിന്യം കാരണവും ആവാസവ്യവസ്ഥയുടെ തകർച്ച കാരണവും ഇവ നിലവിൽ വലിയ പ്രതിസന്ധി നേരിടുകയാണ്.

ഇത്തരമൊരു സാഹചര്യത്തിൽ വന്യജീവികളെ ശല്യം ചെയ്യുന്നതിന് പകരം ഉദ്യോഗസ്ഥരെ വിവരം അറിയിക്കാനുള്ള പൗരബോധം വളർത്തേണ്ടത് അനിവാര്യമാണെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.

[A post shared by StreetdogsofBombay (@streetdogsofbombay)](https://www.instagram.com/reel/DYRVVR4SxVw/?utm_source=ig_embed&utm_campaign=loading)

### Related Links & Sources
- [Original Story Source](https://moviemax.in/news/359314/not-curiosity-but-cruelty-when-children-suffocated-a-baby-dolphin-that-washed-ashore)