അതൃപ്‌തി അറിയിച്ച് കെ സി പക്ഷം, 'കെ സി വേണുഗോപാലിനെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം ഉണ്ടായി', മുഖ്യമന്ത്രിയും പാർട്ടിയും ഇത് അന്വേഷിക്കണമെന്ന് പഴകുളം മധു

അതൃപ്‌തി അറിയിച്ച് കെ സി പക്ഷം, 'കെ സി വേണുഗോപാലിനെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം ഉണ്ടായി', മുഖ്യമന്ത്രിയും പാർട്ടിയും ഇത് അന്വേഷിക്കണമെന്ന് പഴകുളം മധു
May 14, 2026 02:28 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com) കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്‌തി അറിയിച്ച് കെ സി പക്ഷ എംഎല്‍എമാർ. മാനദണ്ഡം മറികടന്നെന്ന് കെ സി ഗ്രൂപ്പ് പ്രതികരിച്ചു. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാത്തതില്‍ തുറന്നടിക്കുകയാണ് കെ സി പക്ഷത്തെ എംഎൽഎമാർ.

കേരളത്തില്‍ കെ സി വേണുഗോപാലിനെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം ഉണ്ടായി. ഇതിന് പിന്നിൽ ഒരു കേന്ദ്രം പ്രവർത്തിച്ചുവെന്നും കെ സി ഗ്രൂപ്പ് ആരോപിക്കുന്നു. ഇതേക്കുറിച്ച് പുതിയ മുഖ്യമന്ത്രിയും പാർട്ടിയും അന്വേഷിക്കണമെന്നും പഴകുളം മധു ആവശ്യപ്പെട്ടു. വി ഡി സതീശന് വേണ്ടി മുറവിളി ഉണ്ടായി. വ്യാജമായി നിർമ്മിച്ച പൊതുബോധമാണ് ഇതിന് കാരണമെന്നും കെസി പക്ഷം പ്രതികരിക്കുന്നു. പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും കെ സി ഗ്രൂപ്പ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, വി ഡി സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചതിൽ സന്തോഷം അറിയില്ലെങ്കിലും കെ വേണുഗോപാലിന്‍റെ ഒരു പ്രതികരണം ചര്‍ച്ചയാവുകയാണ്. വി ഡിയെ പ്രഖ്യാപിച്ചതിലുള്ള പ്രതികരണം നൽകിയ ശേഷം പോകാറായപ്പോൾ എഐസിസി ജനറൽ സെക്രട്ടറിയായി തുടരുമോ എന്ന് മാധ്യമങ്ങളിൽ നിന്ന് ചോദ്യം വന്നു.

അതും കൂടി വേണമെങ്കിൽ താൻ കൊടുക്കാം. നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ എന്നാണ് നടന്ന് പോകവേ ചിരിച്ച് കൊണ്ട് കെസി പറഞ്ഞത്. സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണ് ഞാൻ. പാര്‍ട്ടിയാണ്, ജനങ്ങളാണ് വലുതെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു.

kc venugopal group is deeply dissatisfied after kerala chief minister vd satheesan announcement

Next TV

Related Stories
നാദാപുരത്ത് യുവതിക്ക് പാമ്പ് കടിയേറ്റു; കടിയേറ്റത് ഭക്ഷണം കഴിച്ച് വാഷ്ബേസിൽ നിന്ന് കൈ കഴുകുന്നതിനിടെ

May 14, 2026 03:32 PM

നാദാപുരത്ത് യുവതിക്ക് പാമ്പ് കടിയേറ്റു; കടിയേറ്റത് ഭക്ഷണം കഴിച്ച് വാഷ്ബേസിൽ നിന്ന് കൈ കഴുകുന്നതിനിടെ

നാദാപുരത്ത് സ്വകാര്യ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരിക്ക് പാമ്പ്...

Read More >>
'വി'യുടെ വേഗത; 5ജി സേവനവുമായി വോഡാഫോൺ ഐഡിയ

May 14, 2026 03:21 PM

'വി'യുടെ വേഗത; 5ജി സേവനവുമായി വോഡാഫോൺ ഐഡിയ

'വി'യുടെ വേഗത; 5ജി സേവനവുമായി വോഡാഫോൺ...

Read More >>
നിങ്ങൾക്കാണോ ആ ഒരു കോടി? കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്

May 14, 2026 03:15 PM

നിങ്ങൾക്കാണോ ആ ഒരു കോടി? കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്

നിങ്ങൾക്കാണോ ആ ഒരു കോടി? കാരുണ്യ പ്ലസ് ലോട്ടറി ഫലം...

Read More >>
'ലീഗിന് മുന്നിൽ കോൺഗ്രസ് മുട്ടുമടക്കി';സതീശന്റെ കാര്യത്തിൽ ജനാധിപത്യം പാലിക്കപ്പെട്ടില്ലെന്ന് ജി. സുകുമാരൻ നായർ

May 14, 2026 03:02 PM

'ലീഗിന് മുന്നിൽ കോൺഗ്രസ് മുട്ടുമടക്കി';സതീശന്റെ കാര്യത്തിൽ ജനാധിപത്യം പാലിക്കപ്പെട്ടില്ലെന്ന് ജി. സുകുമാരൻ നായർ

'ലീഗിന് മുന്നിൽ കോൺഗ്രസ് മുട്ടുമടക്കി';സതീശന്റെ കാര്യത്തിൽ ജനാധിപത്യം പാലിക്കപ്പെട്ടില്ലെന്ന് ജി. സുകുമാരൻ...

Read More >>
Top Stories

News Roundup

GCC News