---
title: "വി.ഡി. സതീശന് അഭിനന്ദനവുമായി മോഹൻലാൽ; സതീശന്റെ ചിത്രം പങ്കുവെച്ച് താരം"
english_title: "Mohanlal congratulates VD Satheesan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/359372/mohanlal-congratulates-vd-satheesan"
published_at: "2026-05-14T14:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a059544e19ba_21.jpg"
keywords: []
---

# വി.ഡി. സതീശന് അഭിനന്ദനവുമായി മോഹൻലാൽ; സതീശന്റെ ചിത്രം പങ്കുവെച്ച് താരം

> **Lead Summary:** **[**കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് അഭിനന്ദനങ്ങളുമായി മലയാളത്തിന്റെ മഹാനടനായ മോഹൻലാലും രംഗത്തെത്തി. തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ സതീശന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് താരം ആശംസകൾ നേർന്നത്.

## Article Content

**[**കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് അഭിനന്ദനങ്ങളുമായി മലയാളത്തിന്റെ മഹാനടനായ മോഹൻലാലും രംഗത്തെത്തി. തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ സതീശന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് താരം ആശംസകൾ നേർന്നത്.

വികസനത്തിന്റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിക്കട്ടെയെന്നാണ് മോഹൻലാൽ ആശംസിച്ചത്. സതീശനെ പ്രവർത്തകർ തോളിലേറ്റിയ ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചത്.

നീണ്ട 11 ദിവസത്തെ അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് ഹൈക്കമാൻഡ് വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിശ്ചയിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.

കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കളുടെ പേരുകൾ സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും ഒടുവിൽ സതീശന് നറുക്ക് വീഴുകയായിരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പോസ്റ്റുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/359372/mohanlal-congratulates-vd-satheesan)