---
title: "'അന്നും ഇന്നും ഒരു മാറ്റവുമില്ല'; ദിലീപിനൊപ്പമുള്ള പുതിയ ചിത്രങ്ങളുമായി കാവ്യ മാധവൻ"
english_title: "'There is no change between then and now'; Kavya Madhavan with new films with Dileep"
publisher: "moviemax.in"
canonical_url: "https://moviemax.in/news/359386/there-is-no-change-between-then-and-now-kavya-madhavan-with-new-films-with-dileep"
published_at: "2026-05-14T15:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a059df09ff0f_Kavya_Madhavan_with_new_films_with_Dileep.jpg"
keywords: []
---

# 'അന്നും ഇന്നും ഒരു മാറ്റവുമില്ല'; ദിലീപിനൊപ്പമുള്ള പുതിയ ചിത്രങ്ങളുമായി കാവ്യ മാധവൻ

> **Lead Summary:** ദിലീപുമൊത്തുള്ള കാവ്യ മാധവന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം കാവ്യ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫർ സബീറാണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയത്.

## Article Content

ദിലീപുമൊത്തുള്ള കാവ്യ മാധവന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം കാവ്യ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫർ സബീറാണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയത്.

ഇവരെ വീണ്ടും ബിഗ് സ്ക്രീനിൽ ഒരുമിച്ചു കാണാൻ ആഗ്രഹിക്കുന്നുവെന്നും അന്നും ഇന്നും ഇവർക്കൊരു മാറ്റവുമില്ലെന്നൊക്കെയാണ് പ്രേക്ഷക കമന്റുകൾ.

മലയാളിത്തം തുളുമ്പുന്ന മുഖശ്രീയുമായി ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യ മാധവന്‍. അഭിനയത്തില്‍നിന്നു വിട്ടുനിൽക്കുന്ന കാവ്യ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആരാധകർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി.

2016ൽ റിലീസ് ചെയ്ത ‘പിന്നെയും’ എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. അതേ വർഷം നവംബറിലായിരുന്നു ഇവരുടെ വിവാഹം 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി ജനിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/359386/there-is-no-change-between-then-and-now-kavya-madhavan-with-new-films-with-dileep)