തൊടുപുഴ: ( www.truevisionnews.com ) നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകൾ നേർന്ന് മുതിർന്ന സി.പി.എം നേതാവ് എം.എം. മണി. ജനങ്ങൾ തെരഞ്ഞെടുത്ത നേതാവിനെ വൈകിയാണെങ്കിലും ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. തെരത്തെടുപ്പിൽ പൊതുജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് കാണാൻ കട്ട വെയിറ്റിങ്ങിലാണെന്നും എം.എം. മണി ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ വൈകിയാണെങ്കിലും ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. നിയുക്ത മുഖ്യമന്ത്രി ശ്രീ വി.ഡി സതീശന് ആശംസകൾ നേരുന്നു. തിരത്തെടുപ്പിൽ പൊതുജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് കാണാൻ കട്ട വെയിറ്റിങും’ കുറിപ്പിൽ പറഞ്ഞു.
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നതിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ട്രോളുമായി മണി രംഗത്തെത്തിയിരുന്നു. മുൻ കെ.പി.സി.സി പ്രസിഡന്റുമാരെയും വിവിധ കോൺഗ്രസ് നേതാക്കളെയും ഘടക കക്ഷി നേതാക്കളെയും പല തവണയായി ഡൽഹിയിലേക്ക് വിളിപ്പിച്ചതിനെ പരിഹസിച്ച്, ‘ഇനി യു.ഡി.എഫിന് വോട്ടു ചെയ്യാത്ത ഞങ്ങളെയും ഡൽഹിക്ക് വിളിപ്പിക്കുമോ’ എന്ന ട്രോളും അദ്ദേഹം പങ്കുവെച്ചിരുന്നു.
അതേസമയം നീദില്ലിയിൽ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വന്‍ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി നടന്ന ചർച്ചകൾക്കും നേതൃത്വ തർക്കങ്ങൾക്കും ഒടുവിലാണ് ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം.ണ്ട അനിശ്ചിതങ്ങള്‍ക്കൊടുവിലാണ് വി.ഡി.സതീശനെ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി നിശ്ചയിച്ചത്.
m m mani praises v d satheeshan as kerala cm

































