---
title: "'ഞങ്ങക്കീ മുഖ്യൻ മതി...! ഇതാണ് ഞങ്ങ പറഞ്ഞ മുഖ്യൻ'; വി.ഡി. സതീശന് ആശംസകളുമായി മമ്മൂട്ടിയും മിഥുൻ മാനുവലും അടങ്ങുന്ന സിനിമാ ലോകം"
english_title: "The film world, including Mammootty and Mithun Manuel, congratulates V.D. Satheesan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/359358/the-film-world-including-mammootty-and-mithun-manuel-congratulates-vd-satheesan"
published_at: "2026-05-14T14:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a058938c9f32_including_Mammootty_and_Mithun_ManueL.jpg"
keywords: []
---

# 'ഞങ്ങക്കീ മുഖ്യൻ മതി...! ഇതാണ് ഞങ്ങ പറഞ്ഞ മുഖ്യൻ'; വി.ഡി. സതീശന് ആശംസകളുമായി മമ്മൂട്ടിയും മിഥുൻ മാനുവലും അടങ്ങുന്ന സിനിമാ ലോകം

> **Lead Summary:** പത്തുദിവസം നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കും സസ്പെൻസുകൾക്കും ഒടുവിൽ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചു. കഴിഞ്ഞ അഞ്ചുവർഷം പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനാണ് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. സതീശൻ തന്നെ മുഖ്യമന്ത്രിയാകണമെന്ന പൊതുവികാരം ശക്തമായിരുന്നുവെങ്കിലും, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ കൂടി ഉയർന്നുവന്നത് തീരുമാനത്തിൽ അനിശ്ചിതത്വമുണ്ടാക്കിയിരുന്നു. ഒടുവിൽ വി.ഡി. സതീശനെ നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതോടെ സിനിമാ ലോകം ഉൾപ്പെടെ നിരവധി പ്രമുഖർ അദ്ദേഹത്തിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

## Article Content

പത്തുദിവസം നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കും സസ്പെൻസുകൾക്കും ഒടുവിൽ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചു. കഴിഞ്ഞ അഞ്ചുവർഷം പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനാണ് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. സതീശൻ തന്നെ മുഖ്യമന്ത്രിയാകണമെന്ന പൊതുവികാരം ശക്തമായിരുന്നുവെങ്കിലും, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ കൂടി ഉയർന്നുവന്നത് തീരുമാനത്തിൽ അനിശ്ചിതത്വമുണ്ടാക്കിയിരുന്നു. ഒടുവിൽ വി.ഡി. സതീശനെ നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതോടെ സിനിമാ ലോകം ഉൾപ്പെടെ നിരവധി പ്രമുഖർ അദ്ദേഹത്തിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

'കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട ശ്രീ വി ഡി സതീശന് ഹൃദയം നിറഞ്ഞ ആശംസകൾ', എന്നാണ് മമ്മൂട്ടി കുറിച്ചത്. 'ഇതാണ് ഞങ്ങ പറഞ്ഞ മുഖ്യൻ. തൽക്കാലം ഞങ്ങക്കീ മുഖ്യൻ മതി..!! വേറാരും വേണ്ട..!! അത് പോലെ ലളിതമാണ്', എന്നായിരുന്നു സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ പ്രതികരണം.

ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ', എന്നാണ് നടനും എംഎൽഎയുമായ രമേശ് പിഷാരടി ആശംസ അറിയിച്ച് കുറിച്ചത്. ജനനായകന് അഭിവാദ്യങ്ങൾ എന്നാണ് നടൻ സിദ്ദിഖിന്റെ വാക്കുകൾ. വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് മലയാള സിനിമയിൽ നിന്നും ആദ്യം ആവശ്യപ്പെട്ടവരിൽ ഒരാള് കൂടിയാണ് സിദ്ദിഖ്. 'ജനങ്ങളാണ് ഹൈക്കമാൻഡ് എന്ന് തെളിയിച്ച ഏക നേതാവ്', എന്നായിരുന്നു ധർമജൻ ബോൾ​ഗാട്ടിയുടെ ആശംസ.

'ഈ സുപ്രധാന തിരഞ്ഞെടുപ്പ് വിജയത്തിൽ കോൺഗ്രസ് പാർട്ടിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കേരള മുഖ്യമന്ത്രിക്ക് ആശംസകൾ നേരുകയാണ്. നമ്മുടെ സംസ്ഥാനത്തിന് നേതൃത്വത്തിൻ്റെ ഈ പുതിയ അധ്യായം ആരംഭിക്കുമ്പോൾ, ഐക്യം, പ്രതിരോധം, പുരോഗതി എന്നിവയിലൂടെ കേരളം എന്നും തലയുയർത്തി നിൽക്കട്ടെ. ഈ പുതിയ തുടക്കം ലോകമെമ്പാടുമുള്ള ഓരോ മലയാളിക്കും പ്രതീക്ഷയും വികാസവും ആത്മവിശ്വാസവും നൽകട്ടെ', എന്ന് നടൻ ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

'ഒരു പുതിയ കേരളത്തിനായുള്ള യാത്രയ്ക്ക് എല്ലാ ആശംസകളും. മുഖ്യമന്ത്രി വി ഡി സതീശൻ സാറിന് സ്നേഹപൂർവ്വം അഭിനന്ദനങ്ങൾ', എന്ന് നിവിന്‍ പോളിയും പറയുന്നു. ഇവർക്കൊപ്പം തന്നെ മറ്റ് നിരവധി താരങ്ങളും വിഡിക്ക് ആശംസകൾ അറിയിച്ച് കൊണ്ടുള്ള പോസ്റ്റുകൾ പങ്കുവച്ചിട്ടുണ്ട്.

'കേരളത്തിൻ്റെ നിയുക്ത മുഖ്യമന്ത്രി. ആദരണീയനായ ശ്രീ വി ഡി സതീശന് അഭിവാദ്യങ്ങൾ', എന്ന് ലിസ്റ്റിൻ സ്റ്റീഫനും കുറിച്ചു. ജനങ്ങൾക്ക് വേണ്ടി,ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ് വിഡി സതീശൻ എന്നാണ് നടൻ ആന്റണി വർ​ഗീസ് പറഞ്ഞത്. 'കാവ്യാനീതി. നിയുക്ത കേരള മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ', എന്ന് നടൻ കിഷോർ സത്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/359358/the-film-world-including-mammootty-and-mithun-manuel-congratulates-vd-satheesan)