---
title: "പരസ്പരം അൺഫോളോ ചെയ്തു, ചിത്രങ്ങൾ നീക്കി ;മൗനി റോയ് വേർപിരിയുന്നോ?"
english_title: "Unfollowed each other, removed pictures; Mouni Roy breaking up?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/359366/unfollowed-each-other-removed-pictures-mouni-roy-breaking-up"
published_at: "2026-05-14T14:26:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a058eaf44160_SDGFSG.jpg"
keywords: []
---

# പരസ്പരം അൺഫോളോ ചെയ്തു, ചിത്രങ്ങൾ നീക്കി ;മൗനി റോയ് വേർപിരിയുന്നോ?

> **Lead Summary:** മുംബൈ: **[**നടി മൗനി റോയിയും ഭർത്താവ് സൂരജ് നമ്പ്യാരും വേർപിരിയുന്നു എന്ന പ്രചരണങ്ങളിൽ പ്രതികരണവുമായി താരം രംഗത്ത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി തന്റെ നിലപാട് വ്യക്തമാക്കിയത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും താരം മാധ്യമങ്ങളോട് അഭ്യർഥിച്ചു.

## Article Content

മുംബൈ: **[**നടി മൗനി റോയിയും ഭർത്താവ് സൂരജ് നമ്പ്യാരും വേർപിരിയുന്നു എന്ന പ്രചരണങ്ങളിൽ പ്രതികരണവുമായി താരം രംഗത്ത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി തന്റെ നിലപാട് വ്യക്തമാക്കിയത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും താരം മാധ്യമങ്ങളോട് അഭ്യർഥിച്ചു.

മൗനിയും മലയാളി വ്യവസായിയായ സൂരജും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതോടെയാണ് വിവാഹമോചന വാർത്തകൾ പടർന്നത്. കൂടാതെ, ഇരുവരും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സൂരജ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തതും ആരാധകർക്കിടയിൽ സംശയത്തിന് ഇടയാക്കി. എന്നാൽ ഇത്തരം റിപ്പോർട്ടുകൾ തള്ളിക്കൊണ്ടാണ് ഇപ്പോൾ താരം തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.

നീണ്ട നാളത്തെ പ്രണയത്തിന് ശേഷം 2022-ലായിരുന്നു മൗനി റോയിയുടെയും സൂരജ് നമ്പ്യാരുടെയും വിവാഹം. ഗോവയിൽ വെച്ച് കേരള-ബംഗാളി ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ നടന്നത്.

ഹിന്ദി ടെലിവിഷൻ രംഗത്തെ സൂപ്പർ ഹിറ്റ് പരമ്പരയായ 'നാഗിൻ'ലൂടെയാണ് മൗനി റോയ് പ്രേക്ഷകപ്രിയയാകുന്നത്. പിന്നീട് 'ഗോൾഡ്', 'ബ്രഹ്മാസ്ത്ര' തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിലും താരം തന്റെ സാന്നിധ്യമറിയിച്ചു

### Related Links & Sources
- [Original Story Source](https://moviemax.in/news/359366/unfollowed-each-other-removed-pictures-mouni-roy-breaking-up)