---
title: "'ഇതിനെല്ലാം കാരണം അശ്വിൻ തന്നെ; ആ ചെറുക്കന് ബുദ്ധിയില്ല!' – ദിയ കൃഷ്ണ വിവാദത്തിൽ ആഞ്ഞടിച്ച് യൂട്യൂബർ"
english_title: "'It's all Ashwin's fault; that little guy is not intelligent!' - YouTuber lashes out at Diya Krishna controversy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/359402/its-all-ashwins-fault-that-little-guy-is-not-intelligent-youtuber-lashes-out-at-diya-krishna-controversy"
published_at: "2026-05-14T16:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05ac0b1fd23_that_little_guy_is_not_intelligent.jpg"
keywords: []
---

# 'ഇതിനെല്ലാം കാരണം അശ്വിൻ തന്നെ; ആ ചെറുക്കന് ബുദ്ധിയില്ല!' – ദിയ കൃഷ്ണ വിവാദത്തിൽ ആഞ്ഞടിച്ച് യൂട്യൂബർ

> **Lead Summary:** നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയും ഭർത്താവ് അശ്വിൻ ഗണേശും അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. അശ്വിന്റെ അമ്മയെ 'അമ്മ' എന്ന് വിളിക്കാത്തതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ട് ദിയ നടത്തിയ പരാമർശങ്ങളാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

## Article Content

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയും ഭർത്താവ് അശ്വിൻ ഗണേശും അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. അശ്വിന്റെ അമ്മയെ 'അമ്മ' എന്ന് വിളിക്കാത്തതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ട് ദിയ നടത്തിയ പരാമർശങ്ങളാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

''എല്ലാവരും സ്ഥിരം ചോദിക്കുന്നതാണ്, എന്താണ് അശ്വിന്റെ അമ്മ എന്നു വിളിക്കുന്നത്, അമ്മ എന്നു വിളിച്ചൂടേ എന്ന്. ഞാന്‍ അശ്വിന്റെ അമ്മയെന്നോ ആന്റിയെന്നോ വിളിക്കുന്നതില്‍ അവര്‍ക്കൊരു കുഴപ്പവുമില്ല. അവര്‍ക്ക് വളരെ സന്തോഷമാണ്. എനിക്ക് അമ്മ എന്നു വിളിക്കാന്‍ മരുതംകുഴി വീട്ടില്‍ ഒരാളുണ്ട്, സിന്ധു കൃഷ്ണകുമാര്‍. അവരല്ലാതെ, വഴിയില്‍ കാണുന്ന എല്ലാവരേയും അമ്മ, അച്ഛാ എന്നു എനിക്കു വിളിക്കാനാകില്ല'', എന്നാണ് ദിയ പറഞ്ഞത്. ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് യൂട്യൂബർ ഷഫീന ബീവി.

''ആ കുടുംബത്തിലെ ആരും അവനെ ബഹുമാനിക്കുന്നതായി എനിക്കിതുവരെ തോന്നിയിട്ടില്ല. ഒരു വീട്ടിൽ ബഹുമാനം കിട്ടുന്നില്ലെങ്കിൽ നമ്മൾ അവിടെ നിൽക്കരുത്. അത് നമ്മുടെ കോമൺസെൻസാണ്. അതില്ലാത്ത ഒരുത്തനെ നമുക്ക് എങ്ങനെ തിരുത്താൻ പറ്റും. അവനത് അനുസരിച്ച് ജീവിക്കാൻ തയ്യാറായിക്കഴിഞ്ഞു. പിന്നെ നമ്മളെന്ത് പറയാനാണ്. അമ്മായിയമ്മയെ അമ്മയെന്ന് വിളിക്കാൻ എല്ലാവർക്കും പറ്റില്ല. അശ്വിന് ഈ ബന്ധം ലോട്ടറിയാണ്. ഇത്രയും വരുമാനമുള്ള പെണ്ണിനെ കിട്ടുമോ?.

എന്ന് അവന്റെ ക്ഷമ തീരുന്നോ അന്ന് ഈ ബന്ധം തീരും. അശ്വിന്റെ അമ്മയെ വഴിയിൽ നിൽക്കുന്ന വ്യക്തിയെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ പൂർണ ഉത്തരവാദി അശ്വിനാണ്. അവൾക്ക് അങ്ങനെയൊരു സ്പേസ് അവൻ കൊടുത്തത് കൊണ്ടാണ്. തിരിച്ച് അശ്വിൻ ഇതൊക്കെ സിന്ധുവിനെ പറഞ്ഞു നോക്കട്ടെ. അപ്പോൾ കാണാം. അശ്വിനെ കൊണ്ട് പറ്റില്ല. അവൾ വലിച്ച് ദൂരെ എറിയും. അത് മനസിലാക്കാനുള്ള പ്രായോഗിക ബുദ്ധി ആ ചെറുക്കനില്ല'', എന്ന് ഷഫീന ബീവി വ്ളോഗിൽ പറഞ്ഞു.

അതേസമയം, ദിയയുടെ സംസാരശൈലിയാണ് പ്രശ്നമെന്നും പല പെൺകുട്ടികളും ചിന്തിക്കുകയും എന്നാൽ ധൈര്യമില്ലാത്തതുകൊണ്ട് പറയാതിരിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് ഇതെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ അവരുടെ കാര്യത്തിൽ ഷഫീന എന്തിനാണ് ഇടപെടുന്നതെന്ന് ചോദിക്കുന്നവരും ധാരാളമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/359402/its-all-ashwins-fault-that-little-guy-is-not-intelligent-youtuber-lashes-out-at-diya-krishna-controversy)