'ലീഗിന് മുന്നിൽ കോൺഗ്രസ് മുട്ടുമടക്കി';സതീശന്റെ കാര്യത്തിൽ ജനാധിപത്യം പാലിക്കപ്പെട്ടില്ലെന്ന് ജി. സുകുമാരൻ നായർ

'ലീഗിന് മുന്നിൽ കോൺഗ്രസ് മുട്ടുമടക്കി';സതീശന്റെ കാര്യത്തിൽ ജനാധിപത്യം പാലിക്കപ്പെട്ടില്ലെന്ന് ജി. സുകുമാരൻ നായർ
May 14, 2026 03:02 PM | By Fidha Parvin

കോട്ടയം: (truevisionnews.com) വി.ഡി. സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിൽ കടുത്ത അമർഷവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. കോൺഗ്രസ് നേതൃത്വം മുസ്ലിം ലീഗിന് കീഴടങ്ങിയെന്നും തിരഞ്ഞെടുപ്പിൽ ഒരു കീഴ്വഴക്കങ്ങളും മാനദണ്ഡങ്ങളും പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഈ തീരുമാനമെടുക്കാനായിരുന്നെങ്കിൽ ജനങ്ങളെ ഇത്രത്തോളം കഷ്ടപ്പെടുത്തേണ്ട കാര്യമില്ലായിരുന്നു. ജനാധിപത്യ രീതിയിലല്ല മുഖ്യമന്ത്രിയെ നിശ്ചയിച്ചത്. പുതിയ തീരുമാനത്തോടെ ഭരണത്തിൽ ലീഗ് പിടിമുറുക്കും. സാമൂഹ്യനീതി നടപ്പാക്കാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലീഗിനെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്.

പത്തുദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കും ഡൽഹിയിൽ നടന്ന തിരക്കിട്ട കൂടിയാലോചനകൾക്കും ഒടുവിലാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി കോൺഗ്രസ് പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് തീരുമാനം വന്നത്. പ്രഖ്യാപനത്തിന് മുന്നോടിയായി രാഹുൽ ഗാന്ധി വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു.

'Congress bowed down to the League'; G. Sukumaran Nair says democracy was not followed in Satheesan's case

Next TV

Related Stories
'ജനത്തെ മറന്നുള്ള വികസനമല്ല ജനത്തെ വിശ്വാസത്തിലെടുത്തുള്ള വികസനമാണ് നാടിനാവശ്യം'; ആശംസകൾ നേർന്ന് കാതോലിക്കാ ബാവാ

May 14, 2026 04:21 PM

'ജനത്തെ മറന്നുള്ള വികസനമല്ല ജനത്തെ വിശ്വാസത്തിലെടുത്തുള്ള വികസനമാണ് നാടിനാവശ്യം'; ആശംസകൾ നേർന്ന് കാതോലിക്കാ ബാവാ

മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്...

Read More >>
ജാഗ്രത! 17 വരെ ശക്തമായ മഴ തുടരും; മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത

May 14, 2026 04:00 PM

ജാഗ്രത! 17 വരെ ശക്തമായ മഴ തുടരും; മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത

ജാഗ്രത! 17 വരെ ശക്തമായ മഴ തുടരും; മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന്...

Read More >>
നാദാപുരത്ത് യുവതിക്ക് പാമ്പ് കടിയേറ്റു; കടിയേറ്റത് ഭക്ഷണം കഴിച്ച് വാഷ്ബേസിൽ നിന്ന് കൈ കഴുകുന്നതിനിടെ

May 14, 2026 03:32 PM

നാദാപുരത്ത് യുവതിക്ക് പാമ്പ് കടിയേറ്റു; കടിയേറ്റത് ഭക്ഷണം കഴിച്ച് വാഷ്ബേസിൽ നിന്ന് കൈ കഴുകുന്നതിനിടെ

നാദാപുരത്ത് സ്വകാര്യ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരിക്ക് പാമ്പ്...

Read More >>
'വി'യുടെ വേഗത; 5ജി സേവനവുമായി വോഡാഫോൺ ഐഡിയ

May 14, 2026 03:21 PM

'വി'യുടെ വേഗത; 5ജി സേവനവുമായി വോഡാഫോൺ ഐഡിയ

'വി'യുടെ വേഗത; 5ജി സേവനവുമായി വോഡാഫോൺ...

Read More >>
Top Stories