തിരുവനന്തപുരം: ( www.truevisionnews.com ) മുഖ്യമന്ത്രിയായി തന്നെ പരിഗണിക്കാത്തതിൽ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല. സീനിയോറിറ്റി പരിഗണിച്ചില്ലെന്ന് ഹൈക്കമാൻഡിനെ അറിയിച്ചു. ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടിൽ നിന്നും മടങ്ങി.
മുഖ്യമന്ത്രി തീരുമാനത്തില്‍ ഇടഞ്ഞ രമേശ് ചെന്നിത്തല മന്ത്രിസഭയുടെ ഭാഗമായേക്കില്ല. വൈകിട്ടത്തെ എംഎല്‍എമാരുടെ യോഗത്തില്‍ നിന്നും വിട്ടുനിൽക്കും. അതിനിടെ കെ.സി വേണുഗോപാലിനെ കാണാൻ കെ .സുധാകരൻ ഉടനെത്തും. കെ.സിയുടെ ഡൽഹി വസതിയിലാണ് കുടിക്കാഴ്ച.
മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ജനാധിപത്യ ധ്വംസനമാണ് നടന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായര്‍ പ്രതികരിച്ചു. കോൺഗ്രസ് ലീഗിന് കീഴടങ്ങിയെന്നും കീഴ്‍വഴക്കങ്ങൾ പാലിച്ചില്ലെന്നും ആരോപിച്ചു. മാനദണ്ഡങ്ങൾ വെച്ച് നോക്കുമ്പോൾ രമേശ് ചെന്നിത്തല യാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Chennithala expresses dissatisfaction with high command over not considering him as CM
































