---
title: "'എന്തിന് ഞാൻ മറയ്ക്കണം? ലജ്ജയുള്ള കാര്യങ്ങളല്ലേ ഒളിപ്പിക്കേണ്ടത്';ദത്തെടുക്കലിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അഭിരാമിയുടെ മറുപടി"
english_title: "'Why should I hide it? Shouldn't we hide shameful things?' Abhirami's response to questions about adoption"
publisher: "moviemax.in"
canonical_url: "https://moviemax.in/news/359193/why-should-i-hide-it-shouldnt-we-hide-shameful-things-abhiramis-response-to-questions-about-adoption"
published_at: "2026-05-13T17:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0463210ea66_ERTGERG.jpg"
keywords: []
---

# 'എന്തിന് ഞാൻ മറയ്ക്കണം? ലജ്ജയുള്ള കാര്യങ്ങളല്ലേ ഒളിപ്പിക്കേണ്ടത്';ദത്തെടുക്കലിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അഭിരാമിയുടെ മറുപടി

> **Lead Summary:** **** മലയാളികളുടെ പ്രിയനടി അഭിരാമി തന്റെ മകളെ ദത്തെടുത്ത വാർത്തയും അതിനു പിന്നിലെ നിലപാടുകളും തുറന്നു പറയുകയാണ്. പൊതുവെ സെലിബ്രിറ്റികൾ സ്വകാര്യതയെക്കരുതി മക്കളുടെ വിവരങ്ങൾ മറച്ചുപിടിക്കുമ്പോൾ, താൻ എന്തുകൊണ്ട് ഇത് പരസ്യമാക്കി എന്നതിന് വ്യക്തമായ മറുപടിയാണ് താരം നൽകുന്നത്. 

## Article Content

**** മലയാളികളുടെ പ്രിയനടി അഭിരാമി തന്റെ മകളെ ദത്തെടുത്ത വാർത്തയും അതിനു പിന്നിലെ നിലപാടുകളും തുറന്നു പറയുകയാണ്. പൊതുവെ സെലിബ്രിറ്റികൾ സ്വകാര്യതയെക്കരുതി മക്കളുടെ വിവരങ്ങൾ മറച്ചുപിടിക്കുമ്പോൾ, താൻ എന്തുകൊണ്ട് ഇത് പരസ്യമാക്കി എന്നതിന് വ്യക്തമായ മറുപടിയാണ് താരം നൽകുന്നത്. 

‘എന്തിന് ഞാൻ മറയ്ക്കണം. ലജ്ജയുണ്ടാക്കുന്ന കാര്യങ്ങളല്ലേ നമ്മൾ മറച്ചുവയ്ക്കുക. ഞാൻ ഒരു കുഞ്ഞിനെ ദത്തെടുത്തു എന്നത് തെറ്റായ കാര്യമല്ലല്ലോ, പിന്നെന്തിനാണ് മറച്ചുവെക്കുന്നത്. ഞാനൊരു അമ്മയായി എന്ന സന്തോഷമാണ് ലോകത്തെ അറിയിച്ചത്. എന്റെ മകളുടെ കഥയാണിത്. അവളെ സംബന്ധിച്ചുള്ള വ്യക്തിപരമായ കാര്യങ്ങൾ പരസ്യമാക്കണോ വേണ്ടയോ എന്നത് അവളുടെ ചോയ്സാണ്. അത് തുറന്നുപറയാൻ എനിക്ക് അനുവാദമില്ല. അവളുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങൾ ഞാൻ പങ്കുവെച്ചിട്ടില്ല,' അഭിരാമി പറഞ്ഞു.

‘ഞങ്ങളുടെ ജീവിതത്തിലേക്ക് മകൾ കൽക്കി വന്നിട്ട് നാല് വർഷമേ ആയിട്ടുള്ളൂ. എന്റെ അമ്മ പുഷ്പയെപ്പോലൊരു അമ്മയല്ല ഞാൻ. എന്നാൽ അമ്മയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചിട്ടുണ്ട്. മറ്റേത് ജോലിയിലും തെറ്റുകൾ വന്നാൽ തിരുത്താനാകും. എന്നാൽ പേരന്റിങ്ങിൽ കുഴപ്പം വന്നാൽ അത് കുഞ്ഞിനെ ബാധിക്കും, മാനസികമായി നമ്മളെയും. എന്നാൽ അതിലേറെ മനോഹരമായ, സന്തോഷം തരുന്ന മറ്റൊരു സംഭവവുമില്ല' അഭിരാമി പറഞ്ഞു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ അഭിരാമി അഭിനയിച്ചിട്ടുണ്ട്. 1999 മുതലാണ് അഭിരാമി സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. ടെലിവിഷൻ അവതാരകയായിട്ടായിരുന്നു അഭിരാമിയുടെ തുടക്കം.പത്രത്തിലും മില്ലേനിയം സ്റ്റാർസിലും അഭിനയിച്ച ശേഷമാണ് ഞങ്ങൾ സന്തുഷ്ടരാണ് സിനിമയിലെ നായിക വേഷം അഭിരാമിക്ക് ലഭിച്ചത്. പിന്നീട് മോഹൻലാലിനൊപ്പം ശ്രദ്ധ എന്ന ചിത്രത്തിലും അഭിരാമി നായികയായി. ചലച്ചിത്ര ജീവിതം തുടങ്ങുന്നതിന് മുമ്പ് അഭിരാമി കഥാപുരുഷൻ എന്ന മലയാളം ടെലിവിഷൻ സീരിയലിലും അഭിനയിച്ചുണ്ട്. പിന്നീട് തമിഴിൽ സജീവമാകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/359193/why-should-i-hide-it-shouldnt-we-hide-shameful-things-abhiramis-response-to-questions-about-adoption)