---
title: "നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു"
english_title: "Actor and producer Dileep Raj passes away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/359187/actor-and-producer-dileep-raj-passes-away"
published_at: "2026-05-13T16:48:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a045e1a308df_dead.jpg"
keywords: []
---

# നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു

> **Lead Summary:** ****കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് വിയോഗം. നടന്റെ പെട്ടെന്നുള്ള വിയോ​ഗത്തിന്റെ ഞെട്ടലിലാണ് കന്നഡ സിനിമാ ലോകം. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് നടന് അനുശോച്ചനം അറിയിക്കുന്നത്. പുനീത് രാജ്കുമാർ പ്രധാന വേഷത്തിലെത്തി 2007 ൽ പുറത്തിറങ്ങിയ 'മിലാന' എന്ന ചിത്രത്തിലൂടെയാണ് ദിലീപ് ശ്രദ്ധേയനാകുന്നത്.

## Article Content

****കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് വിയോഗം. നടന്റെ പെട്ടെന്നുള്ള വിയോ​ഗത്തിന്റെ ഞെട്ടലിലാണ് കന്നഡ സിനിമാ ലോകം. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് നടന് അനുശോച്ചനം അറിയിക്കുന്നത്. പുനീത് രാജ്കുമാർ പ്രധാന വേഷത്തിലെത്തി 2007 ൽ പുറത്തിറങ്ങിയ 'മിലാന' എന്ന ചിത്രത്തിലൂടെയാണ് ദിലീപ് ശ്രദ്ധേയനാകുന്നത്.

അഭിനയത്തിനും നിർമാണത്തിനും പുറമേ, ദിലീപ് നാടകരംഗത്തും ഡബ്ബിങ് മേഖലയിലും സജീവമായിരുന്നു. യു-ടേൺ, ബോയ്ഫ്രണ്ട് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രധാന വേഷങ്ങളിലെത്തി. 24 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. യു-ടേൺ, ബോയ്ഫ്രണ്ട് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രധാന വേഷങ്ങളിലെത്തി.

ഡിആർ ക്രിയേഷൻസ് എന്ന ബാനറിൽ നിരവധി ടെലിവിഷൻ പരമ്പരകളും നിർമിച്ചിട്ടുണ്ട്. സീ കന്നഡയിൽ സംപ്രേഷണം ചെയ്ത ജനപ്രിയ സീരിയലായ ഹിറ്റ്‌ലർ കല്യാണയിലെ നായക വേഷത്തിലൂടെയാണ് ദിലീപ് തിളങ്ങിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/359187/actor-and-producer-dileep-raj-passes-away)