നയിച്ചവൻ... നായകൻ; വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് പ്രഖ്യാപനമെത്തി

നയിച്ചവൻ... നായകൻ; വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് പ്രഖ്യാപനമെത്തി
May 14, 2026 12:23 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ വിരാമം. പ്രതിപക്ഷ നേതാവായ വി ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു.

ദില്ലിയിൽ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വന്‍ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി നടന്ന ചർച്ചകൾക്കും നേതൃത്വ തർക്കങ്ങൾക്കും ഒടുവിലാണ് ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം.

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ 'ആരാണ് മുഖ്യമന്ത്രി?' എന്ന ചോദ്യമാണ് കേരള രാഷ്ട്രീയത്തിലെ പ്രധാന ചർച്ചയായിരുന്നത്. 11 ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ ചർച്ചകൾക്ക് വിരാമമിട്ട് ഹൈക്കമാൻഡ് സതീശന്റെ പേരിൽ മുദ്രവെച്ചിരിക്കുകയാണ്.

കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും അവസാനഘട്ട ചർച്ചകളിൽ സജീവമായിരുന്നെങ്കിലും തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുഖമായി മുന്നിൽ നിന്നതും എൽഡിഎഫിനെതിരെ ശക്തമായ പ്രചാരണം നയിച്ചതുമാണ് സതീശന് അനുകൂലമായ പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നത്.

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ തലസ്ഥാനത്ത് അടക്കമുള്ള വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ആഘോഷം ആരംഭിച്ചു. അതേസമയം, മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നാണ് വിവരം. മുസ്ലിം ലീഗിന് നിർണായക വകുപ്പുകൾ ലഭിക്കുമെന്നാണ് സൂചന.

Chief Minister of Kerala, V.D. Satheesan

Next TV

Related Stories
അതൃപ്‌തി അറിയിച്ച് കെ സി പക്ഷം, 'കെ സി വേണുഗോപാലിനെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം ഉണ്ടായി', മുഖ്യമന്ത്രിയും പാർട്ടിയും ഇത് അന്വേഷിക്കണമെന്ന് പഴകുളം മധു

May 14, 2026 02:28 PM

അതൃപ്‌തി അറിയിച്ച് കെ സി പക്ഷം, 'കെ സി വേണുഗോപാലിനെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം ഉണ്ടായി', മുഖ്യമന്ത്രിയും പാർട്ടിയും ഇത് അന്വേഷിക്കണമെന്ന് പഴകുളം മധു

അതൃപ്‌തി അറിയിച്ച് കെ സി പക്ഷം, കെ സി വേണുഗോപാലിനെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം ഉണ്ടായി - പഴകുളം...

Read More >>
പറവൂരിന്റെ 'സതീശൻ' ഇനി കേരളത്തിന്റെ നായകൻ; വെടിമറയിൽ പാലഭിഷേകം

May 14, 2026 02:16 PM

പറവൂരിന്റെ 'സതീശൻ' ഇനി കേരളത്തിന്റെ നായകൻ; വെടിമറയിൽ പാലഭിഷേകം

പറവൂരിന്റെ 'സതീശൻ' ഇനി കേരളത്തിന്റെ നായകൻ; വെടിമറയിൽ...

Read More >>
'മുഖ്യമന്ത്രിയായി തന്നെ പരിഗണിച്ചില്ല, സീനിയോറിറ്റി നോക്കിയില്ല'; ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ച് ചെന്നിത്തല

May 14, 2026 01:43 PM

'മുഖ്യമന്ത്രിയായി തന്നെ പരിഗണിച്ചില്ല, സീനിയോറിറ്റി നോക്കിയില്ല'; ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ച് ചെന്നിത്തല

മുഖ്യമന്ത്രിയായി തന്നെ പരിഗണിച്ചില്ല, ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ച്...

Read More >>
Top Stories

News Roundup

GCC News