---
title: "'ഇടത് ജയിച്ചാൽ കേരളം ബംഗാളാകുമെന്ന് പലരും വിശ്വസിച്ചു'; പരാജയ കാരണങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്"
english_title: "'Many believed that Kerala would become Bengal if the Left won'; Santosh Pandit enumerates the reasons for the defeat"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357734/many-believed-that-kerala-would-become-bengal-if-the-left-won-santosh-pandit-enumerates-the-reasons-for-the-defeat"
published_at: "2026-05-06T16:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb2541e8017_ertygeryh.jpg"
keywords: []
---

# 'ഇടത് ജയിച്ചാൽ കേരളം ബംഗാളാകുമെന്ന് പലരും വിശ്വസിച്ചു'; പരാജയ കാരണങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്

> **Lead Summary:** **[** നിയമസഭാ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ കനത്ത പരാജയത്തെ വിശകലനം ചെയ്ത് സന്തോഷ് പണ്ഡിറ്റ് രംഗത്ത്. 102 സീറ്റുകൾ നേടി കോൺഗ്രസ് അധികാരം പിടിച്ചപ്പോൾ എൽ.ഡി.എഫ് 35 സീറ്റിലേക്ക് ഒതുങ്ങിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ വലിയ തിരിച്ചടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

## Article Content

**[** നിയമസഭാ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ കനത്ത പരാജയത്തെ വിശകലനം ചെയ്ത് സന്തോഷ് പണ്ഡിറ്റ് രംഗത്ത്. 102 സീറ്റുകൾ നേടി കോൺഗ്രസ് അധികാരം പിടിച്ചപ്പോൾ എൽ.ഡി.എഫ് 35 സീറ്റിലേക്ക് ഒതുങ്ങിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ വലിയ തിരിച്ചടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 മലപ്പുറം, കോഴിക്കോട് ഉൾപ്പെടെയുള്ള മലബാർ മേഖലകളിലും എറണാകുളം, കോട്ടയം ജില്ലകളിലും യു.ഡി.എഫിന് അനുകൂലമായി വലിയ രീതിയിൽ ന്യൂനപക്ഷ വോട്ടുകൾ കേന്ദ്രീകരിക്കപ്പെട്ടു.

ശബരിമല, വഖഫ് ബോർഡ് തുടങ്ങിയ വിഷയങ്ങളിൽ പാർട്ടിയെടുത്ത നിലപാടുകൾ ഹൈന്ദവ വോട്ടുകളിൽ വിള്ളലുണ്ടാക്കി. ഇസ്രായേൽ-ഫലസ്തീൻ വിഷയം, ഹിജാബ് തുടങ്ങിയ കാര്യങ്ങളിൽ ഇടപെട്ടത് പുതിയ വോട്ടുകൾ കൊണ്ടുവന്നില്ലെന്ന് മാത്രമല്ല, സ്ഥിരം വോട്ടുകൾ നഷ്ടപ്പെടുത്തുകയും ചെയ്തു.

 ജനകീയ നേതാക്കളുടെ കുറവ് പാർട്ടിയെ ബാധിച്ചു. ശൈലജ ടീച്ചറെ തോൽക്കാൻ സാധ്യതയുള്ള സീറ്റിൽ മത്സരിപ്പിച്ചത് ആരാധകർക്കിടയിൽ അതൃപ്തിയുണ്ടാക്കി. കെ.ബി. ഗണേഷ് കുമാർ, സച്ചിൻ ദേവ്, എ.കെ. ശശീന്ദ്രൻ തുടങ്ങിയവരുടെ പരാജയം അപ്രതീക്ഷിതമായിരുന്നു.

 തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സച്ചിദാനന്ദനെ പോലുള്ള ഇടതുപക്ഷ സഹയാത്രികർ വിമർശനം ഉന്നയിച്ചത് വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി. 'കേരളം ബംഗാൾ ആകും' എന്ന പ്രചാരണം ജനങ്ങൾ വിശ്വസിച്ചു.

ദാരിദ്ര്യ നിർമ്മാർജ്ജനവും ക്ഷേമ പെൻഷനും കൃത്യമായി നൽകിയതും വോട്ടായി മാറിയില്ല. സാമ്പത്തികമായി മെച്ചപ്പെട്ട വോട്ടർമാർ ഇത്തരം കാര്യങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയില്ല.

പാർട്ടിയുടെ പ്രധാന വോട്ട് ബാങ്കായ ഈഴവ/തിയ്യ സമുദായത്തിൽ നിന്ന് നേതാക്കൾ കുറയുന്നതും അവർക്കായി പ്രത്യേക ആനുകൂല്യങ്ങൾ നൽകാത്തതും തിരിച്ചടിയായി.

കമ്മ്യൂണിസ്റ്റ് പാർട്ടി ഐ എൻ ഡി ഐ സഖ്യം അവസാനിപ്പിക്കണമെന്നും സ്വന്തം നിലയിൽ ശക്തി തെളിയിക്കാൻ ശ്രമിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. തോൽവിയിൽ തളരാതെ അടുത്ത അഞ്ച് വർഷം കൊണ്ട് പോരായ്മകൾ പരിഹരിച്ച് തിരിച്ചു വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/357734/many-believed-that-kerala-would-become-bengal-if-the-left-won-santosh-pandit-enumerates-the-reasons-for-the-defeat)