---
title: "എന്ത് ദ്രോഹം ചെയ്തിട്ടാണ്? വാതിലിൽ വന്ന് കാണുന്നവരുണ്ട്, പക്ഷേ അവൻ മാത്രം വന്നില്ല, കിച്ചുവിനെ കാണാത്തതിലെ സങ്കടം തുറന്നുപറഞ്ഞ് രേണു സുധി"
english_title: "There's a boy who's been watching since he was eleven, and he hasn't looked back yet."
publisher: "moviemax.in"
canonical_url: "https://moviemax.in/news/368459/theres-a-boy-whos-been-watching-since-he-was-eleven-and-he-hasnt-looked-back-yet-"
published_at: "2026-06-26T08:37:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3dedbd60d96_renu.jpg"
keywords: ["Renu Sudhi", "Cancer", "Kitchu"]
---

# എന്ത് ദ്രോഹം ചെയ്തിട്ടാണ്? വാതിലിൽ വന്ന് കാണുന്നവരുണ്ട്, പക്ഷേ അവൻ മാത്രം വന്നില്ല, കിച്ചുവിനെ കാണാത്തതിലെ സങ്കടം തുറന്നുപറഞ്ഞ് രേണു സുധി

> **Lead Summary:** ** **ജീവിതത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലൂടെയാണ് നടി രേണു സുധി കടന്നുപോകുന്നത്. കാൻസർ എന്ന മാരകരോഗത്തെ പോരാട്ടവീര്യത്തോടെ നേരിടുന്ന രേണു, ചികിത്സയുടെ വേദനകൾക്കിടയിലും തന്റെ യുട്യൂബ് ചാനലിലൂടെ ആരാധകർക്ക് മുന്നിലെത്താറുണ്ട്.

## Article Content

** **ജീവിതത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലൂടെയാണ് നടി രേണു സുധി കടന്നുപോകുന്നത്. കാൻസർ എന്ന മാരകരോഗത്തെ പോരാട്ടവീര്യത്തോടെ നേരിടുന്ന രേണു, ചികിത്സയുടെ വേദനകൾക്കിടയിലും തന്റെ യുട്യൂബ് ചാനലിലൂടെ ആരാധകർക്ക് മുന്നിലെത്താറുണ്ട്.

15-ാം വയസിൽ കണ്ടെത്തിയ മുഴ കാൻസറായി മാറിയ ഞെട്ടിക്കുന്ന വിവരം പങ്കുവെച്ച താരം, ഇപ്പോൾ കീമോതെറാപ്പി അടക്കമുള്ള ചികിത്സയിലാണ്. എന്നാൽ രോഗത്തിന്റെ വേദനകളേക്കാൾ വലിയൊരു സങ്കടം കിച്ചു തന്നെ കാണാൻ ഇതുവരെ വന്നിട്ടില്ല എന്നതാണെന്ന് രേണു പറയുന്നു. താൻ എന്ത് തെറ്റ് ചെയ്തിട്ടാണ് കിച്ചു ഇങ്ങനെ അകന്നുനിൽക്കുന്നതെന്ന് അറിയില്ലെന്നും താരം വേദനയോടെ ചോദിക്കുന്നു.

> "ഞാന്‍ എന്ത് ദ്രോഹം ചെയ്തിട്ടാണെന്ന് അറിയില്ല. പതിനൊന്ന് വയസ് തൊട്ട് നോക്കിയൊരു കുട്ടിയുണ്ട്. അവന്‍ ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. ഞാനിത് പറഞ്ഞാല്‍ വലിയ വിവാദമാകുമെന്ന് എനിക്കറിയാം. പക്ഷേ വിവാദം ആക്കാൻ പറഞ്ഞതല്ല. അവനോട് എനിക്ക് കുഴപ്പമില്ല.

ക്ഷമിക്കുക. ആരും വിവാദമാക്കരുത്. എന്‍റെ റിതപ്പന്‍ എന്നെ അന്വേഷിക്കുന്നുണ്ട്. ഒരുപാട് പേര് എന്നോട് കിച്ചു വന്നോന്ന് ചോദിച്ചു. ഇല്ല വന്നിട്ടില്ല. വന്നു എന്നത് വ്യാജ വാര്‍ത്തയായിരുന്നു. എന്തോ ആകട്ടെ. കിടക്കയില്‍ കിക്കുമ്പോള്‍ ഒന്ന് വന്ന് കാണാന്‍ ആര്‍ക്കാണേലും ആഗ്രഹം കാണില്ലേ? എത്രയോ പേര്‍ എന്നെ കാണാന്‍ വരുന്നു.

ഇന്‍ഫെഷന്‍ അടിക്കേണ്ടതായിട്ടുള്ളത് കൊണ്ട് മാസ്ക് ഒക്കെ വച്ച് വാതിലിലാണ് അവര്‍ വന്ന് കണ്ടിട്ട് പോകുന്നത്. ഒത്തിരി കൈത്താങ്ങലുകള്‍ ഉണ്ട്. ഇവരോടൊക്കെ എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല.

> അതിനിടയില്‍ വാശി കയറി അങ്ങോട്ടും ഇങ്ങോട്ടും വിവാദങ്ങള്‍ ഉണ്ടാക്കുന്നവരുണ്ട്. എനിക്കവരോട് ഒന്നും പറയാനില്ല", എന്നായിരുന്നു രേണു സുധിയുടെ വാക്കുകൾ. യുട്യൂബ് ചാനലിലൂടെ ആയിരുന്നു രേണുവിന്‍റെ പ്രതികരണം.

രണ്ട് മാസങ്ങൾക്ക് മുൻപ് ആയിരുന്നു രേണുവും കിച്ചുവും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങുന്നത്. കിച്ചു തന്റെ യുട്യൂബ് ചാനൽ വഴി ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇതോടെ ഇവർക്കിടയിൽ ചെറിയ പിണക്കങ്ങൾ ഉണ്ടായെന്നാണ് വിവരം. ഇതിനിടയിൽ ഒരു തവണ മാത്രം തന്നെ വിളിച്ചിരുന്നുവെന്നും റിതപ്പനെയും കൊണ്ട് പുറത്ത് പോകാനായിരുന്നു അതെന്നും രേണു നേരത്തെ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/368459/theres-a-boy-whos-been-watching-since-he-was-eleven-and-he-hasnt-looked-back-yet-)