---
title: "ചില്ലറ ആഗ്രഹം ഒന്നും അല്ലല്ലോ..അതിമോഹമാണ് മോനെ ദിനേശാ...! 'പ്രിയദർശിനി' ബസ്സിലെ കണ്ടക്ടർ ആകുവാൻ മോഹമെന്ന് ന്തോഷ് പണ്ഡിറ്റ്, പിന്നാലെ ഒരു സർപ്രൈസും "
english_title: "Santosh Pandit dreams of becoming a conductor on the 'Priyadarshini' bus"
publisher: "moviemax.in"
canonical_url: "https://moviemax.in/news/368502/santosh-pandit-dreams-of-becoming-a-conductor-on-the-priyadarshini-bus-"
published_at: "2026-06-26T11:03:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e0fbee4eb5_SANTHOSH.jpg"
keywords: ["KSRTC", "Priyadarshini", "Santosh Pandit"]
---

# ചില്ലറ ആഗ്രഹം ഒന്നും അല്ലല്ലോ..അതിമോഹമാണ് മോനെ ദിനേശാ...! 'പ്രിയദർശിനി' ബസ്സിലെ കണ്ടക്ടർ ആകുവാൻ മോഹമെന്ന് ന്തോഷ് പണ്ഡിറ്റ്, പിന്നാലെ ഒരു സർപ്രൈസും 

> **Lead Summary:** ** ഏ**റെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന പ്രഖ്യാപനം യാഥാർത്ഥ്യമായി. ജൂൺ 15 മുതൽ സംസ്ഥാനത്ത് 'പ്രിയദർശിനി' എന്ന പേരിൽ പദ്ധതി പ്രവർത്തനം ആരംഭിച്ചു. 

## Article Content

** ഏ**റെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന പ്രഖ്യാപനം യാഥാർത്ഥ്യമായി. ജൂൺ 15 മുതൽ സംസ്ഥാനത്ത് 'പ്രിയദർശിനി' എന്ന പേരിൽ പദ്ധതി പ്രവർത്തനം ആരംഭിച്ചു. 

'പ്രിയദർശിനി' എന്ന് ബോർഡ് പതിപ്പിച്ച എല്ലാ ഓർഡിനറി ബസുകളിലും സ്ത്രീകൾക്ക് ഇനി മുതൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യാം. പദ്ധതി നിലവിൽ വന്നതോടെ നിരവധിപേരാണ് അനുകൂലിച്ചും വിമർശിച്ചും രംഗത്തെത്തുന്നത്.

ഇതിനിടയിലാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പദ്ധതിയെക്കുറിച്ചുള്ള സന്തോഷ് പണ്ഡിറ്റിന്റെ രസകരമായ നിരീക്ഷണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

പ്രിയദർശിനി ബസിലെ കണ്ടക്ടർ ആകാൻ മോഹമുണ്ടെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. അങ്ങനെ ആയാൾ സ്ത്രീകൾക്ക് ഫ്രീ ടിക്കറ്റ് മാത്രമല്ല, മധുരമുള്ളൊരു കേക്കും സൗജന്യമായി നൽകുമെന്നും അതിലൂടെ കൂടുതൽ യാത്രക്കാരെ ബസിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

> "കെഎസ്ആർടിസി "പ്രിയദർശിനി" ബസ്സിലെ കണ്ടക്ടർ ആകുവാൻ മോഹം..(വാൽ കഷ്ണം..ഞാൻ അങ്ങനെ കണ്ടക്ടർ ആയാൽ, ആ ബസ്സിൽ കയറുന്ന സ്ത്രീകൾക്ക് ഫ്രീ ടിക്കറ്റിനോടൊപ്പം മധുരമുള്ള കേക്കും സൗജന്യമായി നൽകും. അതിലൂടെ കൂടുതൽ സ്ത്രീ യാത്രക്കാരെ ഇത്തരം ബസ്സുകളിലേക്ക് ആകർഷിപ്പിക്കുവാൻ സാധിക്കും എന്നു കരുതാം..)", എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ.

> പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. "ഓരോരോ ആഗ്രഹങ്ങളെ, പുതിയ നായികമാരെ കണ്ടെത്തൽ ആണോ? ആവും, ചില്ലറ ആഗ്രഹം ഒന്നും അല്ലല്ലോ അണ്ണാ, അടുത്ത മൂവിക്ക് പ്രിയദർശിനി ബസ് എന്ന് പേര് ഇടാം,

> ഏത് റൂട്ടിൽ ആണ് എന്ന് പറയണേ, അതിമോഹമാണ് മോനെ ദിനേശാ, പ്രിയദർശിനി ടൂർ പോവാനുള്ളതല്ല. സ്ത്രീകളുടെ തള്ളിക്കയറ്റം കാരണം മറ്റ് യാത്രക്കാർക്ക് വേറെ മാർഗ്ഗം തേടേണ്ടിയിരിക്കുന്നു. ലേഡീസ് ഒൺലി ബസ്സാക്കി ഓടുന്നതാ നല്ലത്", എന്നിങ്ങനെ പോകുന്നു കമന്റുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/368502/santosh-pandit-dreams-of-becoming-a-conductor-on-the-priyadarshini-bus-)