---
title: "'അടിവയറ്റിൽ ചവിട്ടി, രണ്ടാമത്തെ കുഞ്ഞിനെ എനിക്ക് നഷ്ടമായി!'; 17 വർഷം മുൻപത്തെ ഗാർഹിക പീഡനവും റസൂൽ പൂക്കുട്ടിയുടെ ക്വട്ടേഷനും തുറന്നുപറഞ്ഞ് ദിയ സന"
english_title: "The relationship between Rasool Pookutty and Sajna Noor, what Sajna said about Diya Sana, drug dealing, domestic violence"
publisher: "moviemax.in"
canonical_url: "https://moviemax.in/news/368520/the-relationship-between-rasool-pookutty-and-sajna-noor-what-sajna-said-about-diya-sana-drug-dealing-domestic-violence"
published_at: "2026-06-26T12:00:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e1caabcdba_diya_sana.jpg"
keywords: ["Latest News", "Rasool Pookutty", "Sajna Noor", "Diya Sana", "Social Media Controversy"]
---

# 'അടിവയറ്റിൽ ചവിട്ടി, രണ്ടാമത്തെ കുഞ്ഞിനെ എനിക്ക് നഷ്ടമായി!'; 17 വർഷം മുൻപത്തെ ഗാർഹിക പീഡനവും റസൂൽ പൂക്കുട്ടിയുടെ ക്വട്ടേഷനും തുറന്നുപറഞ്ഞ് ദിയ സന

> **Lead Summary:** സജ്ന നൂർ-റസൂൽ പൂക്കുട്ടി വിഷയത്തിൽ തനിക്ക് അറിയാവുന്ന കാര്യങ്ങൾ വെളിപ്പെടുത്തിയശേഷം നിരന്തരം സൈബർ അറ്റാക്കും ലഹരി ഉപയോ​ഗം അടക്കമുള്ള ആരോപണങ്ങളും നേരിടുന്നയാളാണ് ദിയ സന. തന്റെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളും ഭർത്താവിന്റെ കുടുംബം വീണ്ടും തനിക്ക് എതിരെ രം​​ഗത്ത് എത്തിയതിന് പിന്നിലും റസൂൽ പൂക്കുട്ടിയാണെന്ന് പറയുകയാണിപ്പോൾ ദിയ സന. തനിക്ക് എതിരെ കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചവരെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും സജ്നയെ തുരത്തി തുരത്തി പിറകെ പോകുമെന്നും ദിയ സന പറഞ്ഞു.

## Article Content

സജ്ന നൂർ-റസൂൽ പൂക്കുട്ടി വിഷയത്തിൽ തനിക്ക് അറിയാവുന്ന കാര്യങ്ങൾ വെളിപ്പെടുത്തിയശേഷം നിരന്തരം സൈബർ അറ്റാക്കും ലഹരി ഉപയോ​ഗം അടക്കമുള്ള ആരോപണങ്ങളും നേരിടുന്നയാളാണ് ദിയ സന. തന്റെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളും ഭർത്താവിന്റെ കുടുംബം വീണ്ടും തനിക്ക് എതിരെ രം​​ഗത്ത് എത്തിയതിന് പിന്നിലും റസൂൽ പൂക്കുട്ടിയാണെന്ന് പറയുകയാണിപ്പോൾ ദിയ സന. തനിക്ക് എതിരെ കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചവരെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും സജ്നയെ തുരത്തി തുരത്തി പിറകെ പോകുമെന്നും ദിയ സന പറഞ്ഞു.

​ദിയ സനയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... റസൂൽ പൂക്കുട്ടി കൊടുത്ത ക്വട്ടേഷന്റെ ഭാ​ഗമായാണ് ഷെഫീന ബീവി എന്റെ പാസ്റ്റ് വീണ്ടും കുത്തിപൊക്കി കൊണ്ടുവന്നതും എന്റെ ഭർത്താവിന്റെ അമ്മയേയും സഹോദരിയേയും ഇപ്പോൾ നടക്കുന്ന വിവാദങ്ങളിലേക്ക് കൊണ്ടുവന്നതും.

ഒരു കണക്കിന് അവർ അങ്ങനെ ചെയ്തത് എനിക്ക് ഉപകാരമായി. കാരണം നിലവിൽ നെടുമങ്ങാട് കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. പതിനേഴ് വർഷം മുമ്പ് സംഭവിച്ച പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസാണ് ഇപ്പോഴും നെടുമങ്ങാട് കോടതിയിൽ ഉള്ളത്. കേസ് ക്ലോസ് ചെയ്ത് കൊടുക്കുമോയെന്ന് ചോദിച്ച് അവർ അ‍ഞ്ചാറ് വട്ടം ഞങ്ങളുടെ കാല് പിടിക്കാൻ വന്നിരുന്നു.

നിങ്ങൾക്കൊന്നും അറിയാത്ത ഒരു ദിയ സന ഉണ്ടായിരുന്നു. അന്ന് ഷജ്ന എന്ന പേര് മാത്രമെ എനിക്ക് ഉണ്ടായിരുന്നുള്ളു. അവരിൽ നിന്ന് ​ഗാർഹിക പീഡനം ഞാൻ‍‍ നേരിട്ടു. മാത്രമല്ല അയാൾ എന്റെ അടിവയറിന് ചവിട്ടിയതുകൊണ്ട് രണ്ടാമത്തെ കുഞ്ഞിനെ എനിക്ക് നഷ്ടപ്പെട്ടു. ഈ സംഭവങ്ങൾക്കുശേഷമാണ് ഞാൻ നാടും വീടും കുടുംബവുമൊക്കെ വിട്ട് ഇവിടെ എത്തിയിരിക്കുന്നത്.

ഇവിടെ വരെ എത്തിയിരിക്കുന്ന എനിക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നുമല്ല. പക്ഷെ സമൂഹത്തോട് റെസ്പോൺസിബിൾ ആയതുകൊണ്ട് പല കാര്യങ്ങളും നിങ്ങളുടെ മുന്നിൽ പറയേണ്ടതായി വരികയാണ്. അതുകൊണ്ടാണ് ഇതെല്ലാം നിങ്ങളോട് ഞാൻ ഷെയർ ചെയ്യുന്നതും. ഞാൻ പബ്ലിഷ് ചെയ്ത വോയ്സ് റെക്കോർഡുകളുടെ ഉത്തരവാദിത്വം മാത്രമെ ഞാൻ ഏറ്റെടുക്കു. എന്തെങ്കിലും പ്രശ്നം വന്നാൽ സജ്ന ഏകദേശം പന്ത്രണ്ടോളം പേർക്ക് വോയ്സ് റെക്കോർഡുകൾ അയക്കാറുണ്ട്.

എന്റെ ഫോണിലേക്ക് സജ്ന കാരണം പലവിധ പരിചയമില്ലാത്ത ഫോൺ കോളുകളും വരുന്നുണ്ട്. എനിക്ക് അത് ബുദ്ധിമുട്ട് സൃഷ്ടിച്ചതുകൊണ്ട് തന്നെ ഞാൻ അതെല്ലാം വെച്ച് പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്. റസൂൽ പൂക്കുട്ടിയുടെ അവിഹിതവുമായി ബന്ധപ്പെട്ട് ചില പ്രൂഫുകൾ കിട്ടിയപ്പോൾ ‍ഞാൻ സജ്നയെ അത് കാണിക്കാനായി വിളിച്ചുവെന്നത് ശരിയാണ്.

സജ്നയെ ഞാൻ തുരത്തി തുരത്തി പിറകെ പോകും. അവൾ ജന്മത്ത് വീട്ടിൽ അടങ്ങിയിരിക്കാൻ പോകുന്നില്ല. റസൂൽ പൂക്കുട്ടിയും സജ്നയും ഇനി നന്നായി ഓടും. അത് സംഭവിക്കാതിരിക്കണമെങ്കിൽ സജ്ന എന്നെ എന്തെങ്കിലും ചെയ്യണം. ഞാൻ വെറുതെ വിടാൻ പോകുന്നില്ല. സജ്നയ്ക്ക് മാനസീകമായി എന്തോ പ്രശ്നമുണ്ട്. നിങ്ങളാരെങ്കിലും അവരെ ഒന്ന് അടക്കിയിരുത്തു.

ആ കള്ളിയുടെ അവസാനം എന്റെ കൈ കൊണ്ടാകും എന്നും ദിയ സന പറയുന്നു. തന്റെ മകന്റെ ജീവിതം തകർന്നത് ദിയയെ വിവാഹം ചെയ്തശേഷമാണെന്നാണ് ദിയയുടെ ഭർത്താവിന്റെ അമ്മ കഴിഞ്ഞ ദിവസം ഷെഫീന ബീവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ദിയ കാശ് മോഷ്ടിക്കുന്നയാളാണ് എന്നതടക്കമുള്ള ആരോപണങ്ങളും ഭർതൃമാതാവ് നടത്തിയിരുന്നു.

ദിയ ഇപ്പോഴും ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയിട്ടില്ല. പതിനെട്ട് വർഷമായി കേസ് കോടതിയിൽ നടക്കുകയാണ്. ഒരു മകനാണ് ദിയയ്ക്കുള്ളത്. സ്വന്തം മാതാവും സഹോദരിയുമാണ് ദിയയ്ക്കുള്ള ബന്ധുക്കൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/368520/the-relationship-between-rasool-pookutty-and-sajna-noor-what-sajna-said-about-diya-sana-drug-dealing-domestic-violence)