' പാർട്ടി ഗ്രാമങ്ങളിലെ തിരിച്ചടി പാർട്ടി അണികളുടെ അസംതൃപ്തിയുടെ ഭാഗം, ജനങ്ങളാണ് യജമാനൻമാരെന്ന് ഓർക്കണം' - എൽഡിഎഫിനെതിരെ കെ.​ഇ ഇ​സ്മ​യി​ൽ

' പാർട്ടി ഗ്രാമങ്ങളിലെ തിരിച്ചടി പാർട്ടി അണികളുടെ അസംതൃപ്തിയുടെ ഭാഗം, ജനങ്ങളാണ് യജമാനൻമാരെന്ന് ഓർക്കണം' - എൽഡിഎഫിനെതിരെ കെ.​ഇ ഇ​സ്മ​യി​ൽ
May 6, 2026 01:25 PM | By Susmitha Surendran

പാലക്കാട്: (https://truevisionnews.com/) എൽഡിഎഫിന് ജനങ്ങൾ നൽകിയ ഷോക്ക് ട്രിറ്റ്മെന്റാണിത് .  നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയില്‍ എൽഡിഎഫിനെതിരെ ആഞ്ഞടിച്ച് മു​തി​ർ​ന്ന സിപിഐ നേ​താ​വ് കെ.​ഇ ഇ​സ്മ​യി​ൽ.  എൽഡിഎഫിന് ജനങ്ങൾ നൽകിയ ഷോക്ക് ട്രിറ്റ്മെന്റാണിതെന്നും ജനങ്ങളാണ് യജമാനൻമാരെന്ന് ഓർക്കണമെന്നും ഇസ്‌മയിൽ.

സ്വയം യജമാന്മാരാണെന്ന തോന്നല്ലിനേറ്റ തിരിച്ചടി. ജനങ്ങൾക്ക് സർക്കാരിന്റെ പ്രവർത്തനത്തിൽ അസംതൃപ്തി ഉണ്ടായി. പാർട്ടി ഗ്രാമങ്ങളിലെ തിരിച്ചടി പാർട്ടി അണികളുടെ അസംതൃപ്തിയുടെ ഭാഗം. യുഡിഎഫ് വിജയിച്ച പല മണ്ഡലങ്ങളും പാർട്ടി കോട്ടകൾ.

മുഖ്യമന്ത്രി, മന്ത്രിമാർ, പാർട്ടി എന്നിവരുടെ സമീപനത്തിൽ തെറ്റുണ്ടായോ എന്ന് പരിശോധിക്കപ്പെടണം. വിജയിക്കാൻ കഴിയുന്നവരെ സ്ഥാനാർഥികളാക്കണമായിരുന്നു. ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് സ്ഥാനാർതികളെ മത്സരിപ്പിച്ചത് തിരിച്ചടിയായെന്നും ഉടൻ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേരളത്തിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെത്തിയാണ് അദ്ദേഹം സോണിയയുമായി ചർച്ച നടത്തിയത്.

മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടാൻ എംഎൽഎമാരുടെ പിന്തുണയ്ക്കായി മത്സരമില്ലെന്നും എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നുമാണ് രമേശ് ചെന്നിതല ഡൽഹിയിൽ വെച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്.

കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയമാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി ചുമതല സംബന്ധിച്ച് ഉചിതമായ തീരുമാനം ഉചിതമായ സമയത്തുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Heavy defeat in the assembly elections, KEIsmail against LDF

Next TV

Related Stories
'നിന്റെ അന്ത്യം കണ്ടിട്ടെ എനിക്ക് ഉറക്കമുള്ളൂ', കോളേജ് അധ്യാപകനെ വകവരുത്തുമെന്ന്  കെ എസ് യു ജില്ലാ സെക്രട്ടറി,  ഭീഷണി സന്ദേശം പുറത്ത്

May 6, 2026 02:41 PM

'നിന്റെ അന്ത്യം കണ്ടിട്ടെ എനിക്ക് ഉറക്കമുള്ളൂ', കോളേജ് അധ്യാപകനെ വകവരുത്തുമെന്ന് കെ എസ് യു ജില്ലാ സെക്രട്ടറി, ഭീഷണി സന്ദേശം പുറത്ത്

കോളേജ് അധ്യാപകനെ വകവരുത്തുമെന്ന് ഭീഷണി, കെ എസ് യു ജില്ലാ സെക്രട്ടറിയുടെ ഭീഷണി സന്ദേശം...

Read More >>
മലപ്പുറത്ത് 19കാരന്റെ മരണം: കടയ്ക്കുള്ളിലെ മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പോലീസ് അന്വേഷണം ഊർജിതം

May 6, 2026 02:39 PM

മലപ്പുറത്ത് 19കാരന്റെ മരണം: കടയ്ക്കുള്ളിലെ മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പോലീസ് അന്വേഷണം ഊർജിതം

മലപ്പുറത്ത് 19കാരന്റെ മരണം: കടയ്ക്കുള്ളിലെ മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പോലീസ് അന്വേഷണം...

Read More >>
ചേർത്തലയിൽ മജിസ്‌ട്രേറ്റിന് പാമ്പുകടിയേറ്റു; ആരോഗ്യനില തൃപ്തികരം

May 6, 2026 02:38 PM

ചേർത്തലയിൽ മജിസ്‌ട്രേറ്റിന് പാമ്പുകടിയേറ്റു; ആരോഗ്യനില തൃപ്തികരം

ചേർത്തലയിൽ മജിസ്‌ട്രേറ്റിന് പാമ്പുകടിയേറ്റു; ആരോഗ്യനില...

Read More >>
ആടിന്റെ തല വടിയിൽ കെട്ടി വിജയാഘോഷം; തവനൂരിലെ യുഡിഎഫ് പ്രവർത്തകർക്കെതിരെ വിമർശനം

May 6, 2026 02:30 PM

ആടിന്റെ തല വടിയിൽ കെട്ടി വിജയാഘോഷം; തവനൂരിലെ യുഡിഎഫ് പ്രവർത്തകർക്കെതിരെ വിമർശനം

ആടിന്റെ തല വടിയിൽ കെട്ടി വിജയാഘോഷം, തവനൂരിലെ യുഡിഎഫ് പ്രവർത്തകർക്കെതിരെ...

Read More >>
Top Stories

News Roundup