കോടിയേരി ബാലകൃഷ്ണന്‍റെ വീട്ടിലെത്തി ടി.കെ ഗോവിന്ദനും ഭാര്യ രമണിയും, കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി

കോടിയേരി ബാലകൃഷ്ണന്‍റെ വീട്ടിലെത്തി ടി.കെ ഗോവിന്ദനും ഭാര്യ രമണിയും, കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി
May 6, 2026 02:25 PM | By Susmitha Surendran

കണ്ണൂർ: (https://truevisionnews.com/)  തളിപ്പറമ്പിലെ നിയുക്ത എം.എൽ.എ ടി.കെ. ഗോവിന്ദൻ അന്തരിച്ച സിപിഎം നേതാവ് കൊടിയേരി ബാലകൃഷ്ണന്റെ വീട് സന്ദർശിച്ചു. പത്നി കെ.പി. രമണിക്കൊപ്പമാണ് അദ്ദേഹം എത്തിയത്. കൊടിയേരിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയ അദ്ദേഹം, വീട്ടിലെ ഓർമ്മച്ചിത്രങ്ങളും മ്യൂസിയവും സന്ദർശിച്ചു.

ടികെ ​ഗോവിന്ദൻ്റെ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നു. അതേസമയം, പാർട്ടി വിട്ട് പാർട്ടിക്കെതിരെ മത്സരിച്ച ഒരു നേതാവ് സിപിഎം നേതാവിന്റെ വീട്ടിലെത്തുന്നത് ആദ്യമാണ്. പാർട്ടിയിൽ പിണറായി വിജയനെതിരെ രൂക്ഷവിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ​ഗോവിന്ദൻ്റെ സന്ദർശനം.

നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിയിൽ സി.പി.എം നേതൃത്വം കടുത്ത വിമർശനം നേരിടുന്നതിനിടെയാണ് മുൻ സംസ്ഥാന സെക്രട്ടറി കൂടിയായിരുന്നു കോടിയേരിയുടെ വീട്ടിൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയ ഒരാൾ എത്തുന്നത്.

കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയായിരുന്നെങ്കില്‍ ജി. സുധാകരനോ കുഞ്ഞികൃഷ്ണനോ ടി.കെ. ഗോവിന്ദന്‍ മാഷോ പാര്‍ട്ടിക്ക് പുറത്തുപോകേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്ന് രമണി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

കോടിയേരിയുടെ അഭാവം പാര്‍ട്ടിയില്‍ പ്രകടമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തളിപ്പറമ്പില്‍ എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയതില്‍ അതൃപ്തി വ്യക്തമാക്കിയാണ് ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടി വിട്ടത്. പാർട്ടിയുമായി പൂർണമായി അകന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഗോവിന്ദന്‍റെയും ഭാര്യയുടെയും സന്ദർശനം വ്യക്തമാക്കുന്നത്.

MLA TK Govindan Kodiyeri reached Balakrishnan's house

Next TV

Related Stories
 ആയുസിന്റെ ബലം ...! 20 അടി താഴ്ചയുള്ള കിണറ്റിൽ വീണ ചന്ദ്രനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി അഗ്നിരക്ഷാ സേന

May 6, 2026 03:33 PM

ആയുസിന്റെ ബലം ...! 20 അടി താഴ്ചയുള്ള കിണറ്റിൽ വീണ ചന്ദ്രനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി അഗ്നിരക്ഷാ സേന

കിണർ വൃത്തിയാക്കുന്നതിനിടെ അപകടം; തൊഴിലാളിയെ രക്ഷി അഗ്നിരക്ഷാ സേന...

Read More >>
ഒറ്റനോട്ടത്തിൽ മീൻപിടുത്തം, നടക്കുന്നത് ലഹരി വിൽപന; നാട്ടിക കഞ്ചാവ് കേസിൽ 21കാരൻ അറസ്റ്റിൽ

May 6, 2026 03:03 PM

ഒറ്റനോട്ടത്തിൽ മീൻപിടുത്തം, നടക്കുന്നത് ലഹരി വിൽപന; നാട്ടിക കഞ്ചാവ് കേസിൽ 21കാരൻ അറസ്റ്റിൽ

ഒറ്റനോട്ടത്തിൽ മീൻപിടുത്തം, നടക്കുന്നത് ലഹരി വിൽപന; നാട്ടിക കഞ്ചാവ് കേസിൽ 21കാരൻ...

Read More >>
'നിന്റെ അന്ത്യം കണ്ടിട്ടെ എനിക്ക് ഉറക്കമുള്ളൂ', കോളേജ് അധ്യാപകനെ വകവരുത്തുമെന്ന്  കെ എസ് യു ജില്ലാ സെക്രട്ടറി,  ഭീഷണി സന്ദേശം പുറത്ത്

May 6, 2026 02:41 PM

'നിന്റെ അന്ത്യം കണ്ടിട്ടെ എനിക്ക് ഉറക്കമുള്ളൂ', കോളേജ് അധ്യാപകനെ വകവരുത്തുമെന്ന് കെ എസ് യു ജില്ലാ സെക്രട്ടറി, ഭീഷണി സന്ദേശം പുറത്ത്

കോളേജ് അധ്യാപകനെ വകവരുത്തുമെന്ന് ഭീഷണി, കെ എസ് യു ജില്ലാ സെക്രട്ടറിയുടെ ഭീഷണി സന്ദേശം...

Read More >>
മലപ്പുറത്ത് 19കാരന്റെ മരണം: കടയ്ക്കുള്ളിലെ മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പോലീസ് അന്വേഷണം ഊർജിതം

May 6, 2026 02:39 PM

മലപ്പുറത്ത് 19കാരന്റെ മരണം: കടയ്ക്കുള്ളിലെ മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പോലീസ് അന്വേഷണം ഊർജിതം

മലപ്പുറത്ത് 19കാരന്റെ മരണം: കടയ്ക്കുള്ളിലെ മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പോലീസ് അന്വേഷണം...

Read More >>
Top Stories

News Roundup