കൊടുങ്ങല്ലൂരില്‍ ബസ് കാത്തുനിന്ന യുവാവിനു നേര്‍ക്ക് ആക്രമണമെന്ന് പരാതി, കഴുത്തിനു പരിക്കേറ്റു; കേസെടുത്ത് പൊലീസ്

 കൊടുങ്ങല്ലൂരില്‍ ബസ് കാത്തുനിന്ന യുവാവിനു നേര്‍ക്ക് ആക്രമണമെന്ന് പരാതി, കഴുത്തിനു പരിക്കേറ്റു; കേസെടുത്ത് പൊലീസ്
May 6, 2026 02:40 PM | By VIPIN P V

കൊടുങ്ങല്ലൂർ:  ( www.truevisionnews.com ) കൊടുങ്ങല്ലൂരില്‍ ബസ് കാത്തുനിന്ന യുവാവിനു നേര്‍ക്ക് ആക്രമണമെന്ന് പരാതി. സമയം ചോദിച്ചെത്തിയ ആളാണ് ആക്രമണം നടത്തിയത്. ശ്രീനാരായണപുരം പുതുമനപ്പറമ്പ് സ്വദേശി ചിറ്റാപ്പുറത്ത് വിഷ്ണുപ്രസാദാണ് (30) ആണ് ആക്രമണത്തിനു ഇരയായത്. ചൊവ്വാഴ്ച്ച വൈകീട്ട് ചന്തപ്പുരയില്‍ മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്തായിരുന്നു സംഭവം.

സമയം ചോദിച്ചെത്തിയ അപരിചിതനായ വ്യക്തി അപ്രതീക്ഷിതമായി വിഷ്ണുപ്രസാദിനെ ആക്രമിക്കുകയായിരുന്നു. മൂര്‍ച്ചയുള്ള ആയുധം കൊണ്ടുള്ള ആക്രമണത്തില്‍ കഴുത്തിനു പരിക്കേറ്റു. വിഷ്ണുപ്രസാദിനെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസ് കാത്തുനില്‍ക്കുകയായിരുന്ന തന്നോട് അപരിചിതന്‍ സമയം ചോദിക്കുകയും വാച്ചും മൊബൈല്‍ ഫോണുമില്ലാത്തതിനാല്‍ സമയമറിയില്ലെന്ന് പറഞ്ഞതോടെ അയാള്‍ കൈയ്യിലുണ്ടായിരുന്ന ആയുധം കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നും വിഷ്ണുപ്രസാദ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.

Complaint of assault on a young man waiting for a bus in Kodungallur

Next TV

Related Stories
 ആയുസിന്റെ ബലം ...! 20 അടി താഴ്ചയുള്ള കിണറ്റിൽ വീണ ചന്ദ്രനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി അഗ്നിരക്ഷാ സേന

May 6, 2026 03:33 PM

ആയുസിന്റെ ബലം ...! 20 അടി താഴ്ചയുള്ള കിണറ്റിൽ വീണ ചന്ദ്രനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി അഗ്നിരക്ഷാ സേന

കിണർ വൃത്തിയാക്കുന്നതിനിടെ അപകടം; തൊഴിലാളിയെ രക്ഷി അഗ്നിരക്ഷാ സേന...

Read More >>
ഒറ്റനോട്ടത്തിൽ മീൻപിടുത്തം, നടക്കുന്നത് ലഹരി വിൽപന; നാട്ടിക കഞ്ചാവ് കേസിൽ 21കാരൻ അറസ്റ്റിൽ

May 6, 2026 03:03 PM

ഒറ്റനോട്ടത്തിൽ മീൻപിടുത്തം, നടക്കുന്നത് ലഹരി വിൽപന; നാട്ടിക കഞ്ചാവ് കേസിൽ 21കാരൻ അറസ്റ്റിൽ

ഒറ്റനോട്ടത്തിൽ മീൻപിടുത്തം, നടക്കുന്നത് ലഹരി വിൽപന; നാട്ടിക കഞ്ചാവ് കേസിൽ 21കാരൻ...

Read More >>
'നിന്റെ അന്ത്യം കണ്ടിട്ടെ എനിക്ക് ഉറക്കമുള്ളൂ', കോളേജ് അധ്യാപകനെ വകവരുത്തുമെന്ന്  കെ എസ് യു ജില്ലാ സെക്രട്ടറി,  ഭീഷണി സന്ദേശം പുറത്ത്

May 6, 2026 02:41 PM

'നിന്റെ അന്ത്യം കണ്ടിട്ടെ എനിക്ക് ഉറക്കമുള്ളൂ', കോളേജ് അധ്യാപകനെ വകവരുത്തുമെന്ന് കെ എസ് യു ജില്ലാ സെക്രട്ടറി, ഭീഷണി സന്ദേശം പുറത്ത്

കോളേജ് അധ്യാപകനെ വകവരുത്തുമെന്ന് ഭീഷണി, കെ എസ് യു ജില്ലാ സെക്രട്ടറിയുടെ ഭീഷണി സന്ദേശം...

Read More >>
മലപ്പുറത്ത് 19കാരന്റെ മരണം: കടയ്ക്കുള്ളിലെ മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പോലീസ് അന്വേഷണം ഊർജിതം

May 6, 2026 02:39 PM

മലപ്പുറത്ത് 19കാരന്റെ മരണം: കടയ്ക്കുള്ളിലെ മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പോലീസ് അന്വേഷണം ഊർജിതം

മലപ്പുറത്ത് 19കാരന്റെ മരണം: കടയ്ക്കുള്ളിലെ മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പോലീസ് അന്വേഷണം...

Read More >>
ചേർത്തലയിൽ മജിസ്‌ട്രേറ്റിന് പാമ്പുകടിയേറ്റു; ആരോഗ്യനില തൃപ്തികരം

May 6, 2026 02:38 PM

ചേർത്തലയിൽ മജിസ്‌ട്രേറ്റിന് പാമ്പുകടിയേറ്റു; ആരോഗ്യനില തൃപ്തികരം

ചേർത്തലയിൽ മജിസ്‌ട്രേറ്റിന് പാമ്പുകടിയേറ്റു; ആരോഗ്യനില...

Read More >>
Top Stories

News Roundup