'നിന്റെ അന്ത്യം കണ്ടിട്ടെ എനിക്ക് ഉറക്കമുള്ളൂ', കോളേജ് അധ്യാപകനെ വകവരുത്തുമെന്ന് കെ എസ് യു ജില്ലാ സെക്രട്ടറി, ഭീഷണി സന്ദേശം പുറത്ത്

'നിന്റെ അന്ത്യം കണ്ടിട്ടെ എനിക്ക് ഉറക്കമുള്ളൂ', കോളേജ് അധ്യാപകനെ വകവരുത്തുമെന്ന്  കെ എസ് യു ജില്ലാ സെക്രട്ടറി,  ഭീഷണി സന്ദേശം പുറത്ത്
May 6, 2026 02:41 PM | By Susmitha Surendran

കായംകുളം: (https://truevisionnews.com/) കോളേജ് അധ്യാപകനെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി കെ.എസ്.യു ജില്ലാ സെക്രട്ടറി. കായംകുളം എം.എസ്.എം കോളേജിലെ ഫിസിക്സ് വിഭാഗം മേധാവിയും എ കെ സി പി ടി എ സംസ്ഥാന ഭാരവാഹിയുമായ കെ.എം. അനിൽകുമാറിനാണ് വധഭീഷണി ഉയർന്നത്. കെ.എസ്.യു ജില്ലാ സെക്രട്ടറി മുഹമ്മദ് സുഹൈലാണ് അധ്യാപകന്റെ വാട്സാപ്പിലേക്ക് ഭീഷണി സന്ദേശം അയച്ചത്.

 നിന്റെ അന്ത്യം കണ്ടിട്ടെ എനിക്ക് ഉറക്കമുള്ളെന്നും നിന്നെ ഞാൻ നശിപ്പിക്കുമെന്നാണ് സുഹൈലിന്റെ സന്ദേശം. നീ വലിയ എകെപിസിടി കളിക്കുവല്ലേ ? നീയൊക്കെ ഞങ്ങളുടെ കോളേജിൽ വരുന്നത് ഞങ്ങൾ തീരുമാനിക്കും.

അത് കാണിച്ച് തന്നിരിക്കും ഇതായിരുന്നു ശബ്ദസന്ദേശം. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കോളേജിൽ അതിക്രമിച്ച് കടന്ന് അറബിക് വിഭാഗത്തിന്റെ ഓഫീസ് വാതിലിൽ കോൺഗ്രസ്‌, കെഎസ്‌യു പതാകകൾ കെട്ടുകയും ചിത്രം വാട്സാപ്പ് പ്രൊഫൈലാക്കി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഹാജർ ഇല്ലാത്തതിനാൽ എംഎസ്എം കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട വിദ്യാർഥിയാണ് മുഹമ്മദ് സുഹൈൽ. കോളേജിൽ നിന്ന് പുറത്താക്കിയ വൈരാഗ്യമാണ് ഭീഷണിക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുഹൈൽ

Threat to kill college teacher, KSU district secretary's threatening message released

Next TV

Related Stories
 ആയുസിന്റെ ബലം ...! 20 അടി താഴ്ചയുള്ള കിണറ്റിൽ വീണ ചന്ദ്രനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി അഗ്നിരക്ഷാ സേന

May 6, 2026 03:33 PM

ആയുസിന്റെ ബലം ...! 20 അടി താഴ്ചയുള്ള കിണറ്റിൽ വീണ ചന്ദ്രനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി അഗ്നിരക്ഷാ സേന

കിണർ വൃത്തിയാക്കുന്നതിനിടെ അപകടം; തൊഴിലാളിയെ രക്ഷി അഗ്നിരക്ഷാ സേന...

Read More >>
ഒറ്റനോട്ടത്തിൽ മീൻപിടുത്തം, നടക്കുന്നത് ലഹരി വിൽപന; നാട്ടിക കഞ്ചാവ് കേസിൽ 21കാരൻ അറസ്റ്റിൽ

May 6, 2026 03:03 PM

ഒറ്റനോട്ടത്തിൽ മീൻപിടുത്തം, നടക്കുന്നത് ലഹരി വിൽപന; നാട്ടിക കഞ്ചാവ് കേസിൽ 21കാരൻ അറസ്റ്റിൽ

ഒറ്റനോട്ടത്തിൽ മീൻപിടുത്തം, നടക്കുന്നത് ലഹരി വിൽപന; നാട്ടിക കഞ്ചാവ് കേസിൽ 21കാരൻ...

Read More >>
മലപ്പുറത്ത് 19കാരന്റെ മരണം: കടയ്ക്കുള്ളിലെ മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പോലീസ് അന്വേഷണം ഊർജിതം

May 6, 2026 02:39 PM

മലപ്പുറത്ത് 19കാരന്റെ മരണം: കടയ്ക്കുള്ളിലെ മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പോലീസ് അന്വേഷണം ഊർജിതം

മലപ്പുറത്ത് 19കാരന്റെ മരണം: കടയ്ക്കുള്ളിലെ മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പോലീസ് അന്വേഷണം...

Read More >>
ചേർത്തലയിൽ മജിസ്‌ട്രേറ്റിന് പാമ്പുകടിയേറ്റു; ആരോഗ്യനില തൃപ്തികരം

May 6, 2026 02:38 PM

ചേർത്തലയിൽ മജിസ്‌ട്രേറ്റിന് പാമ്പുകടിയേറ്റു; ആരോഗ്യനില തൃപ്തികരം

ചേർത്തലയിൽ മജിസ്‌ട്രേറ്റിന് പാമ്പുകടിയേറ്റു; ആരോഗ്യനില...

Read More >>
Top Stories

News Roundup