---
title: "മമ്മൂട്ടി-മോഹൻലാൽ ചിത്രം 'പേട്രിയറ്റ്' 70 കോടി ക്ലബ്ബിൽ; അഞ്ചാം ദിനത്തിൽ കളക്ഷനിൽ നേരിയ ഇടിവ്"
english_title: "Mammootty-Mohanlal's 'Patriot' enters the 70 crore club"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357692/mammootty-mohanlals-patriot-enters-the-70-crore-club"
published_at: "2026-05-06T15:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb0af3ae9f7_Untitled-15.jpg"
keywords: []
---

# മമ്മൂട്ടി-മോഹൻലാൽ ചിത്രം 'പേട്രിയറ്റ്' 70 കോടി ക്ലബ്ബിൽ; അഞ്ചാം ദിനത്തിൽ കളക്ഷനിൽ നേരിയ ഇടിവ്

> **Lead Summary:** **[**മലയാള സിനിമയിലെ ഇതിഹാസ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിച്ചെത്തിയ 'പേട്രിയറ്റ്' മികച്ച ബോക്സ് ഓഫീസ് പ്രകടനം തുടരുന്നു.

## Article Content

**[**മലയാള സിനിമയിലെ ഇതിഹാസ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിച്ചെത്തിയ 'പേട്രിയറ്റ്' മികച്ച ബോക്സ് ഓഫീസ് പ്രകടനം തുടരുന്നു.

ആദ്യ ദിനങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ച ചിത്രം അഞ്ചാം ദിവസമെത്തുമ്പോൾ 1.50 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് നേടിയത്. കളക്ഷനിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആഗോളതലത്തിൽ ചിത്രം വലിയ വിജയമാണ് സ്വന്തമാക്കുന്നത്.

ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 28.83 കോടിയും വിദേശ വിപണികളിൽ നിന്ന് 41.50 കോടിയും ഉൾപ്പെടെ ആകെ 70 കോടി രൂപയിലേറെ ചിത്രം സമാഹരിച്ചു കഴിഞ്ഞു.

ആദ്യ ദിനം ആഗോളതലത്തിൽ 29.1 കോടി രൂപ നേടിയ പേട്രിയറ്റ്, ബോക്സ് ഓഫീസ് റെക്കോർഡുകളിൽ മുൻപന്തിയിലുണ്ട്. എമ്പുരാൻ ആദ്യ ദിനമുണ്ടാക്കിയ 69 കോടിയുടെ റെക്കോർഡ് മറികടക്കാനായില്ലെങ്കിലും സമീപകാലത്തെ ഏറ്റവും മികച്ച ഓപ്പണിംഗുകളിൽ ഒന്നാണിത്.

മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും കിച്ചപ്പു ഫിലിംസിന്റെയും ബാനറിൽ പുറത്തിറങ്ങിയ ചിത്രം വിദേശ വിപണികളിലാണ് കൂടുതൽ കരുത്ത് കാട്ടുന്നത്. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും മമ്മൂട്ടി-മോഹൻലാൽ കോമ്പോ നൽകുന്ന മൈലേജ് ചിത്രത്തിന് വരും ദിവസങ്ങളിലും ഗുണകരമാകുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://moviemax.in/news/357692/mammootty-mohanlals-patriot-enters-the-70-crore-club)