---
title: "'ഇത് നമ്മുടെ നഷ്ടം'; കെ.കെ. ശൈലജയുടെ പരാജയത്തിൽ നിരാശ പങ്കുവെച്ച് റിമ കല്ലിങ്കൽ"
english_title: "'This is our loss'; Rima Kallingal shares disappointment over KK Shailaja's defeat"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357646/this-is-our-loss-rima-kallingal-shares-disappointment-over-kk-shailajas-defeat"
published_at: "2026-05-06T12:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fae87df2737_rsdgderhg.jpg"
keywords: []
---

# 'ഇത് നമ്മുടെ നഷ്ടം'; കെ.കെ. ശൈലജയുടെ പരാജയത്തിൽ നിരാശ പങ്കുവെച്ച് റിമ കല്ലിങ്കൽ

> **Lead Summary:** **[** പേരാവൂർ നിയമസഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയുടെ പരാജയത്തിൽ നിരാശ പ്രകടിപ്പിച്ച് നടി റിമ കല്ലിങ്കൽ. ശൈലജയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

## Article Content

**[** പേരാവൂർ നിയമസഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയുടെ പരാജയത്തിൽ നിരാശ പ്രകടിപ്പിച്ച് നടി റിമ കല്ലിങ്കൽ. ശൈലജയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

> കെ.കെ. ശൈലജ മുഷ്ടിചുരുട്ടി നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് "ഇത് നമ്മുടെ നഷ്ടം" എന്നാണ് റിമ ക്യാപ്ഷൻ നൽകിയത്. റിമയെ പിന്തുണച്ചുകൊണ്ട് നിരവധി സി.പി.എം അനുഭാവികളും ആരാധകരും രംഗത്തെത്തി. "തോറ്റത് ശൈലജയല്ല, മറിച്ച് കേരളമാണ്" എന്ന തരത്തിലുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. അതേസമയം, പോസ്റ്റിനെ പരിഹസിച്ചുകൊണ്ടും ചിലർ രംഗത്തെത്തിയിട്ടുണ്ട്.

കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനോടാണ് ശൈലജ പരാജയപ്പെട്ടത്. ഇതോടെ തുടർച്ചയായ നാലാം തവണയാണ് സണ്ണി ജോസഫ് പേരാവൂരിൽ നിന്ന് വിജയിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ നിന്ന് അറുപതിനായിരത്തിലേറെ വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലായിരുന്നു ശൈലജ വിജയിച്ചിരുന്നത്. എന്നാൽ സ്വന്തം തട്ടകമായ പേരാവൂരിലേക്ക് മടങ്ങിയെത്തിയ ശൈലജയ്ക്ക് ഇത്തവണ കനത്ത തിരിച്ചടിയാണ് നേരിട്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/357646/this-is-our-loss-rima-kallingal-shares-disappointment-over-kk-shailajas-defeat)