---
title: "പ്രവചനം സത്യമായി! വിജയിയുടെ വിജയം സെറ്റിൽ വെച്ച് പ്രവചിച്ച് പൂജ ഹെഗ്‌ഡെ"
english_title: "The prediction came true! Pooja Hegde predicted the winner's victory on the sets"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357654/the-prediction-came-true-pooja-hegde-predicted-the-winners-victory-on-the-sets"
published_at: "2026-05-06T13:03:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69faeed1836bf_eryetryh.jpg"
keywords: []
---

# പ്രവചനം സത്യമായി! വിജയിയുടെ വിജയം സെറ്റിൽ വെച്ച് പ്രവചിച്ച് പൂജ ഹെഗ്‌ഡെ

> **Lead Summary:** **[** തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിയുടെ പാർട്ടി (ടി.വി.കെ) മികച്ച മുന്നേറ്റം നടത്തിയതിന് പിന്നാലെ പൂജ ഹെഗ്‌ഡെ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 'ജനനായകൻ' എന്ന സിനിമയുടെ സെറ്റിൽ വെച്ച് പൂജ നടത്തിയ പ്രവചനമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

## Article Content

**[** തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിയുടെ പാർട്ടി (ടി.വി.കെ) മികച്ച മുന്നേറ്റം നടത്തിയതിന് പിന്നാലെ പൂജ ഹെഗ്‌ഡെ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 'ജനനായകൻ' എന്ന സിനിമയുടെ സെറ്റിൽ വെച്ച് പൂജ നടത്തിയ പ്രവചനമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ ചിത്രീകരിച്ച വീഡിയോയിലാണ് പൂജ ഹെഗ്‌ഡെ വിജയിയുടെ വിജയം പ്രവചിക്കുന്നത്.

ഒരു വൈറ്റ് ബോർഡിൽ ആര് വിജയിക്കും എന്ന് പൂജ എഴുതിവെച്ചിട്ടുണ്ട്. ഉത്തരം വെളിപ്പെടുത്താൻ ആവശ്യപ്പെടുമ്പോൾ പൂജ അരികിലിരുന്ന വിജയ്‌യെ ചൂണ്ടിക്കാണിക്കുന്നു.

ഇത് കണ്ട് വിജയ് നാണത്തോടെ മുഖം മറയ്ക്കുകയും 'പൂക്കി' സ്റ്റൈലിൽ ചിരിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.

> "സംഭവിക്കുന്നതിന് മുമ്പേ ഞാനത് പ്രവചിച്ചുവെന്ന് തോന്നുന്നു. സ്വപ്നങ്ങൾ യാഥാർഥ്യമാവുന്നു വിജയ് സർ" എന്നാണ് വീഡിയോ പങ്കുവെച്ച് പൂജ കുറിച്ചത്.

നേരത്തെ 'ദി ഗോട്ട്' എന്ന സിനിമയിലെ ഒരു രംഗവും ഇത്തരത്തിൽ വൈറലായിരുന്നു. ചിത്രത്തിൽ വിജയ് ഉപയോഗിച്ച കാറിന്റെ നമ്പർ TN07 CM 2026 എന്നായിരുന്നു. 2026-ൽ താൻ മുഖ്യമന്ത്രിയാകുമെന്ന വിജയിയുടെ അന്നത്തെ സൂചന സത്യമായി എന്നാണ് ആരാധകർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/357654/the-prediction-came-true-pooja-hegde-predicted-the-winners-victory-on-the-sets)