---
title: "'പഴയ സ്നേഹമൊക്കെ ഇല്ലാതായി, പരാജയങ്ങൾ എന്നെ പരുവപ്പെടുത്തി'; കരിയറിലെ കടുപ്പമേറിയ കാലത്തെക്കുറിച്ച് സൈജു കുറുപ്പ്"
english_title: "'All my old loves are gone, failures have made me bitter'; Saiju Kurup on the tough times in his career"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357625/all-my-old-loves-are-gone-failures-have-made-me-bitter-saiju-kurup-on-the-tough-times-in-his-career"
published_at: "2026-05-06T11:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fadacfe0a98_Saiju_Kurup_on_the_tough_times_in_his_career.jpg"
keywords: []
---

# 'പഴയ സ്നേഹമൊക്കെ ഇല്ലാതായി, പരാജയങ്ങൾ എന്നെ പരുവപ്പെടുത്തി'; കരിയറിലെ കടുപ്പമേറിയ കാലത്തെക്കുറിച്ച് സൈജു കുറുപ്പ്

> **Lead Summary:** വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് സൈജു കുറുപ്പ്. അദ്ദേഹത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ 'മോഹിനിയാട്ടം' തിയേറ്ററുകളിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ ഇതിനോടകം തന്നെ 25 കോടി രൂപ ചിത്രം സ്വന്തമാക്കി കഴിഞ്ഞു.

## Article Content

വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് സൈജു കുറുപ്പ്. അദ്ദേഹത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ 'മോഹിനിയാട്ടം' തിയേറ്ററുകളിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ ഇതിനോടകം തന്നെ 25 കോടി രൂപ ചിത്രം സ്വന്തമാക്കി കഴിഞ്ഞു.

സിനിമ വിജയകരമായി മുന്നേറുമ്പോൾ, തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത് നേരിട്ട പരാജയങ്ങളെക്കുറിച്ചും ആ പ്രതിസന്ധികൾ നൽകിയ അനുഭവങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് താരം. വിജയങ്ങളേക്കാൾ കൂടുതൽ പരാജയങ്ങളാണ് തന്നെ പരുവപ്പെടുത്തിയതെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു.

'സിനിമയില്‍ നിന്നും പഠിച്ച പാഠങ്ങള്‍ ഒരുപാടുണ്ട്. ഹരിഹരന്‍ എന്ന ലെജന്‍ഡറി സംവിധായകന്റെ ചിത്രത്തിലൂടെയാണല്ലോ അരങ്ങേറ്റം. അപ്പോള്‍ ആളുകള്‍ കാണിച്ച സ്‌നേഹം കണ്ട് മതി മറന്നു. പടം ഓടാതെ വന്നപ്പോള്‍ ദിവസവും വിളിച്ചു കൊണ്ടിരുന്നവരൊന്നും വിളിക്കാതായി. പഴയ സ്‌നേഹമൊക്കെ ഇല്ലാതായി. എല്ലായിടത്തും വിജയത്തിനാണ് വില.

അതുമാത്രമേ കണക്കിലെടുക്കൂ. പരാജയപ്പെട്ടാലും പൊളിഞ്ഞാലും നമ്മളെ അംഗീകരിച്ച് കൂടെ നില്‍ക്കാന്‍ വളരെ കുറച്ച് ആള്‍ക്കാരെ ഉണ്ടാകൂ എന്നൊക്കെ മനസിലായി തുടങ്ങി', സൈജു കുറുപ്പിന്റെ വാക്കുകൾ. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സൈജു മനസ് തുറന്നത്.

ഭരതനാട്യം സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് ചിത്രം തീയേറ്ററില്‍ എത്തിയത്. സൈജു കുറുപ്പിന്റെ കരിയറിലെ 150-ാ മത്തെ ചിത്രമാണ് മോഹിനിയാട്ടം. ചിത്രത്തിലെ സൈജു കുറുപ്പിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും പ്രകടനത്തിന് മകച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാണ് മോഹിനിയാട്ടം എന്നാണ് കമന്റുകള്‍.

കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജഗദീഷ്, വിനയ് ഫോര്‍ട്ട്, കലാരഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാള്‍, അഭിരാം, ശ്രുതി സുരേഷ്, ദിവ്യ എം നായര്‍, ജിനില്‍ റെക്‌സ, ജിവിന്‍ റെക്‌സ, നിഷ്താര്‍ സെയ്ത്, സന്തോഷ് ബാലചന്ദ്ര വിജയ്, സല്‍ഖാന്‍ വിജയ്, സല്‍ഖാന്‍, നായര്‍ ബാബു, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

ചിത്രത്തിന്റെ രചന: കൃഷ്ണദാസ് മുരളി, വിഷ്ണു ആര്‍. പ്രദീപ്. ഛായാഗ്രഹണം: ബബ്ലു അജു. ചിത്രസംയോജനം : ഷഫീഖ് വി. ബി. സംഗീതം : ഇലക്ട്രോണിക് കിളി. കലാസംവിധാനം : ദില്‍ജിത് എം. ദാസ്. ശബ്ദസംവിധാനം : ധനുഷ് നായനാര്‍. ശബ്ദമിശ്രണം : വിപിന്‍ നായര്‍. വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂര്‍. ചമയം : മനോജ് കിരണ്‍രാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : സാംസണ്‍ സെബാസ്റ്റ്യന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : സല്‍മാന്‍ കെ. എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിതേഷ് അഞ്ചുമന, സ്റ്റില്‍സ് : വിഷ്ണു എസ്. രാജന്‍, മോഷന്‍ പോസ്റ്റര്‍ : ഡോട്ട് VFX സ്റ്റുഡിയോ, പിആര്‍ ഓ : എ. എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈന്‍ : യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോണ്‍ടെന്റ് ഡിസൈന്‍ : പപ്പറ്റ് മീഡിയ.

### Related Links & Sources
- [Original Story Source](https://moviemax.in/news/357625/all-my-old-loves-are-gone-failures-have-made-me-bitter-saiju-kurup-on-the-tough-times-in-his-career)