---
title: "'ഇറ്റ്സ് എ ബോയ്'; അഭിശ്രീ കുടുംബത്തിലേക്ക് പുതിയ അതിഥി, അച്ഛനും അമ്മയുമായ സന്തോഷം പങ്കുവെച്ച് താരങ്ങൾ "
english_title: "Stars share the joy of becoming parents"
publisher: "moviemax.in"
canonical_url: "https://moviemax.in/news/368142/stars-share-the-joy-of-becoming-parents"
published_at: "2026-06-24T18:18:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3bd23c8bc86_A.jpg"
keywords: ["Social media", "star couple", "BABY BORN", "Abhilash", "Sreekutty"]
---

# 'ഇറ്റ്സ് എ ബോയ്'; അഭിശ്രീ കുടുംബത്തിലേക്ക് പുതിയ അതിഥി, അച്ഛനും അമ്മയുമായ സന്തോഷം പങ്കുവെച്ച് താരങ്ങൾ 

> **Lead Summary:** ** **മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ അഭിലാഷിനും ശ്രീക്കുട്ടിക്കും (അഭിശ്രീ) ആൺകുഞ്ഞ് പിറന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് തങ്ങളുടെ ആദ്യ കൺമണി എത്തിയ സന്തോഷം ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

## Article Content

** **മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ അഭിലാഷിനും ശ്രീക്കുട്ടിക്കും (അഭിശ്രീ) ആൺകുഞ്ഞ് പിറന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് തങ്ങളുടെ ആദ്യ കൺമണി എത്തിയ സന്തോഷം ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

'ഇറ്റ്സ് എ ബോയ്' എന്ന ക്യാപ്ഷനോടെ അഭിലാഷും ശ്രീക്കുട്ടിയും തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. കുഞ്ഞിന്റെ വരവിനു മുൻപെടുത്ത ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

സെലിബ്രിറ്റികളടക്കം നിരവധിയാളുകൾ ഇവരുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഗർഭകാലത്തെ വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് പങ്കുവെയ്ക്കാറുണ്ടായിരുന്നു.

ടിക് ടോക്കിലൂടെ സോഷ്യൽ മീഡിയയിൽ ചുവടുവച്ച ആളാണ് അഭിലാഷ്. ഇന്ന് യുട്യൂബിലും നിരവദി ആരാധകരുണ്ട് ഇദ്ദേഹത്തിന്. ഡാൻസ് ആണ് അഭിശ്രീയുടെ പ്രധാന ഏരിയ. സോഷ്യൽ മീഡിയയാണ് അഭിലാഷിന്റെ പ്രധാന തട്ടകം.

എങ്കിലും ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് കൂടുതൽ ശ്രദ്ധേയനാകുന്നത്. കാലിന് സ്വാധീനം ഇല്ലെങ്കിലും അതിനെ ഒരു കുറവായി കാണാതെ മികച്ച രീതിയിൽ ഡാൻസ് അവതരിപ്പിച്ച് മുന്നേറിയ അഭിലാഷ് ഏറെ കയ്യടികൾ നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/368142/stars-share-the-joy-of-becoming-parents)