'ബറോസ്' ഷോ റദ്ദാക്കിയത് അറിയിച്ചില്ല; പുതുവത്സര പ്ലാൻ പൊളിഞ്ഞു, 'ബുക്ക് മൈ ഷോ'യ്ക്ക് പിഴ വിധിച്ച് ഉപഭോക്തൃ കോടതി

'ബറോസ്' ഷോ റദ്ദാക്കിയത് അറിയിച്ചില്ല; പുതുവത്സര പ്ലാൻ പൊളിഞ്ഞു, 'ബുക്ക് മൈ ഷോ'യ്ക്ക് പിഴ വിധിച്ച് ഉപഭോക്തൃ കോടതി
Jun 24, 2026 12:40 PM | By Anusree vc
#Movie Show Cancellation #Barroz #Book My Show

(https://moviemax.in/) ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമിലൂടെ ബുക്ക് ചെയ്ത സിനിമയുടെ ഷോ റദ്ദാക്കിയ വിവരം ഉപഭോക്താവിനെ അറിയിക്കാതിരുന്ന സംഭവത്തിൽ പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ 'ബുക്ക് മൈ ഷോ'യ്ക്ക് 12,000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ഹൈദരാബാദ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റേതാണ് ഈ വിധി.

ഹൈദരാബാദിലെ കുക്കട്പള്ളി സ്വദേശിയായ നാരായണൻ കുട്ടിഗോപാൽ കൃഷ്ണൻ നൽകിയ പരാതിയിലാണ് കോടതി നടപടി. മോഹൻലാൽ സംവിധാനവും അഭിനയവും നിർവ്വഹിച്ച 'ബറോസ്' എന്ന ചിത്രത്തിന്റെ ടിക്കറ്റാണ് അദ്ദേഹം ബുക്ക് മൈ ഷോ വഴി എടുത്തത്. എന്നാൽ, സിനിമ കാണാനായി തിയേറ്ററിലെത്തിയപ്പോഴാണ് ആ സമയത്ത് 'ബറോസി'നു പകരം മറ്റൊരു ചിത്രമാണ് പ്രദർശിപ്പിക്കുന്നതെന്ന വിവരം അദ്ദേഹം അറിയുന്നത്.

ഷോ റദ്ദാക്കിയ കാര്യം ത മുൻകൂട്ടി അറിയിക്കാതിരുന്നതിലൂടെ കടുത്ത മാനസിക വിഷമവും സമയനഷ്ടവും ഉണ്ടായെന്ന് ചൂണ്ടിക്കാണിച്ചാണ് നാരായണൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. സേവനത്തിലെ വീഴ്ച വ്യക്തമായതിനെ തുടർന്നാണ് കോടതി ബുക്ക് മൈ ഷോയ്‌ക്കെതിരെ പിഴ വിധിച്ചത്.

കുക്കട്പള്ളിയിലുള്ള ഹൈദരാബാദ് ലുലു മാളിലെ സിനിപൊളിസ് മള്‍ട്ടിപ്ലെക്സില്‍ 2025 ജനുവരി 1 ന് രാവിലെ 10.50 നുള്ള ഷോ ആണ് നാരായണന്‍ ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ ഷോ ക്യാന്‍സല്‍ ചെയ്തുവെന്ന് തിയറ്ററില്‍ എത്തിയപ്പോള്‍ മനസിലായി. ഷോ ക്യാന്‍സലാക്കിയ വിവരം ബുക്ക് മൈ ഷോയോ തിയറ്റര്‍ മാനേജ്മെന്‍റോ തന്നെ അറിയിച്ചില്ലെന്നാണ് നാരായണന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. ഇത് തന്‍റെ പുതുവത്സര പ്ലാനുകളെ അലങ്കോലമാക്കിയെന്നും അനാവശ്യ അസൗകര്യം ഉണ്ടാക്കിയെന്നും നാരായണന്‍ ഉപഭോക്തൃ കമ്മിഷനെ അറിയിച്ചു. പ്രേക്ഷകരെയും തിയറ്റര്‍ ഓപറേറ്റര്‍മാരെയും ബന്ധിപ്പിക്കുന്ന ഇടനിലക്കാര്‍ മാത്രമാണ് തങ്ങളെന്നും സിനിമകളുടെ പ്രദര്‍ശന സമയവും റദ്ദാക്കലുകളും ഷെഡ്യൂളിംഗും തിയറ്റര്‍ മാനേജ്മെന്‍റ് ആണ് ചെയ്യുന്നതെന്നുമായിരുന്നു കമ്മിഷനില്‍ ബുക്ക് മൈ ഷോയുടെ വാദം. പ്രസ്തുത ഷോ റദ്ദാക്കപ്പെട്ടതിന് തൊട്ടുപിറ്റേന്ന് ഉപഭോക്താവിന് ടിക്കറ്റ് തുകയായ 207.14 രൂപ മടക്കി നല്‍കിയിരുന്ന കാര്യവും അവര്‍ കമ്മിഷനെ ധരിപ്പിച്ചു.

എന്നാല്‍ ഒരു സിനിമയുടെ ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം അതിന്‍റെ റദ്ദാക്കലോ സമയമാറ്റമോ സംബന്ധിച്ച വിവരങ്ങള്‍ ഉപഭോക്താവിനെ അറിയിക്കുന്നത് സേവനത്തിലെ ഉത്തരവാദിത്തമാണെന്നായിരുന്നു കമ്മിഷന്‍റെ നിരീക്ഷണം. ടിക്കറ്റ് തുക മടക്കിനല്‍കിയത് ഉപഭോക്താവിന് നേരിട്ട സമയ നഷ്ടത്തിനും അസൗകര്യത്തിനും പകരമാവില്ലെന്നും കമ്മിഷന്‍ അഭിപ്രായപ്പെട്ടു. ഉപഭോക്താവിന് നല്‍കാന്‍ ബുക്ക് മൈ ഷോയോട് ആവശ്യപ്പെട്ട 12,000 രൂപയില്‍ 10,000 അസൗകര്യം സൃഷ്ടിച്ചതിനുള്ള നഷ്ടപരിഹാരവും 2000 രൂപ നിയമ വ്യവഹാരങ്ങള്‍ക്ക് വന്ന ചെലവിലേക്കുമാണ്.

Content Highlight: Movie Show Cancellation, Barroz, Book My Show

#Movie Show Cancellation #Barroz #Book My Show

Next TV

Related Stories
അമ്മയിലെ പൊട്ടിത്തെറി; 'എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും, കാത്തിരിക്കണം' -  മമ്മൂട്ടി

Jun 24, 2026 11:12 AM

അമ്മയിലെ പൊട്ടിത്തെറി; 'എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും, കാത്തിരിക്കണം' - മമ്മൂട്ടി

താരസംഘടന, 'അമ്മ'യിലെ പ്രതിസന്ധിയിൽ മമ്മൂട്ടിയുടെ പ്രതികരണം...

Read More >>
'ഞാൻ ബിജെപിയും അല്ല കമ്മ്യൂണിസ്റ്റും അല്ല, രാജി ആരുടേയും പാവയാകാതിരിക്കാന്‍'- വിശദീകരണവുമായി  ശ്വേത മേനോൻ

Jun 24, 2026 07:19 AM

'ഞാൻ ബിജെപിയും അല്ല കമ്മ്യൂണിസ്റ്റും അല്ല, രാജി ആരുടേയും പാവയാകാതിരിക്കാന്‍'- വിശദീകരണവുമായി ശ്വേത മേനോൻ

താരസംഘടന അമ്മയിൽ നിന്നുള്ള ഇറങ്ങിപ്പോക്കിൽ വിശദീകരണവുമായി മുൻ പ്രസിഡന്റ് ശ്വേത...

Read More >>
Top Stories










News Roundup






GCC News