---
title: "ഞാൻ ഗർഭിണിയാണ്, ചെറിയൊരു ബ്രേക്ക് വേണം; പ്രസവാവധി പ്രഖ്യാപിച്ച് നടി സാമന്ത"
english_title: "Samantha confirms her pregnancy, Samantha's maternity leave, Samantha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/368225/samantha-confirms-her-pregnancy-samanthas-maternity-leave-samantha"
published_at: "2026-06-25T09:55:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cae7960e3c_Samantha.jpg"
keywords: ["Samantha", "Samantha Pregnant", "Samantha Maternity Break", "Kollywood"]
---

# ഞാൻ ഗർഭിണിയാണ്, ചെറിയൊരു ബ്രേക്ക് വേണം; പ്രസവാവധി പ്രഖ്യാപിച്ച് നടി സാമന്ത

> **Lead Summary:** മലയാളികൾക്ക് അടക്കം ഏറെ പ്രിയങ്കരിയായ നടിയാണ് സാമന്ത റൂത്ത് പ്രഭു. രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സാമന്തയുടെ ഒരു ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. 'മാ ഇൻടി ബംഗാരം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം മികച്ച അഭിപ്രായങ്ങളോടെയും മികച്ച ബോക്സ് ഓഫീസ് കളക്ഷനോടെയും മുന്നേറുകയാണ്. സാമന്തയുടെ ഭർത്താവും പ്രമുഖ സംവിധായകനുമായ രാജ് നിഡിമോരുവിന്റേതാണ് ചിത്രത്തിന്റെ കഥ. നന്ദിനി റെഡ്ഡിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഇതോടെ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന ചോദ്യങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമായിരിക്കുകയാണ്.

## Article Content

മലയാളികൾക്ക് അടക്കം ഏറെ പ്രിയങ്കരിയായ നടിയാണ് സാമന്ത റൂത്ത് പ്രഭു. രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സാമന്തയുടെ ഒരു ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. 'മാ ഇൻടി ബംഗാരം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം മികച്ച അഭിപ്രായങ്ങളോടെയും മികച്ച ബോക്സ് ഓഫീസ് കളക്ഷനോടെയും മുന്നേറുകയാണ്. സാമന്തയുടെ ഭർത്താവും പ്രമുഖ സംവിധായകനുമായ രാജ് നിഡിമോരുവിന്റേതാണ് ചിത്രത്തിന്റെ കഥ. നന്ദിനി റെഡ്ഡിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഇതോടെ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന ചോദ്യങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമായിരിക്കുകയാണ്.

താൻ ​ഗർഭിണിയാണെന്നും കുറച്ചു നാളത്തേയ്ക്ക് സിനിമയിൽ നിന്നും അവധി എടുക്കുകയാണെന്നും സാമന്ത വ്യക്തമാക്കി. മാ ഇന്‍ടി ബംഗാരം എന്ന സിനിമയുടെ വിജയാഘോഷത്തിലാണ് പ്രതികരണം. 'എന്റെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്ത്, മാ ഇന്തി ബംഗാരത്തിന് ശേഷം എനിക്ക് ചെറിയൊരു ബ്രേക്ക് ആവശ്യമാണ്. പ്രസവാവധി ആണ്. അതിൽ ഞാൻ ഏറെ സന്തോഷവതിയാണ്. ചെറിയൊരു ​ഗ്യാപ്പിന് ശേഷം ഞാൻ തിരിച്ചുവരും. മറ്റൊരു ചിത്രവുമായി എന്റെ ആരാധകർക്ക് മുന്നിലെത്തും,' എന്നായിരുന്നു സാമന്തയുടെ വാക്കുകൾ.

കഴിഞ്ഞവർഷം ഡിസംബർ ഒന്നിനായിരുന്നു സാമന്തയുടേയും രാജ് നിദിമോരുവും വിവാഹിതരായത്. കോയമ്പത്തൂരിലെ ഇഷാ യോഗാ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അതിന് മാസങ്ങൾക്ക് മുമ്പ് തന്നെ ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/368225/samantha-confirms-her-pregnancy-samanthas-maternity-leave-samantha)