---
title: "ദിലീപിന്റേത് 'ചതി', വിജയുടേത് 'ഹിറ്റ് ജോഡി'; കാവ്യ മാധവൻ നേരിട്ട സൈബർ ആക്രമണം തൃഷയ്ക്ക് നേരിടേണ്ടി വരാത്തത് എന്തുകൊണ്ട്?"
english_title: "Vijay-Trisha relationship, Dileep Kavya Madhavan marriage, Manju divorce"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357669/vijay-trisha-relationship-dileep-kavya-madhavan-marriage-manju-divorce"
published_at: "2026-05-06T13:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fafbf9817af_kavya.jpg"
keywords: []
---

# ദിലീപിന്റേത് 'ചതി', വിജയുടേത് 'ഹിറ്റ് ജോഡി'; കാവ്യ മാധവൻ നേരിട്ട സൈബർ ആക്രമണം തൃഷയ്ക്ക് നേരിടേണ്ടി വരാത്തത് എന്തുകൊണ്ട്?

> **Lead Summary:** ** ത**മിഴ്‌നാട് രാഷ്ട്രീയത്തിൽ ചരിത്ര വിജയം നേടി വിജയ് അധികാരം പിടിച്ചതോടെ അദ്ദേഹത്തിന്റെ ജീവിതപങ്കാളിയെക്കുറിച്ചുള്ള ചർച്ചകൾ കേരളത്തിലും സജീവമാകുകയാണ്. തമിഴക വെട്രി കഴകം നേതാവ് വിജയിന്റെ ജീവിതപങ്കാളി നടി തൃഷയാണെന്ന വാർത്തകൾ ആരാധകർക്കിടയിൽ ഇന്ന് പരസ്യമായ രഹസ്യമാണ്.

## Article Content

** ത**മിഴ്‌നാട് രാഷ്ട്രീയത്തിൽ ചരിത്ര വിജയം നേടി വിജയ് അധികാരം പിടിച്ചതോടെ അദ്ദേഹത്തിന്റെ ജീവിതപങ്കാളിയെക്കുറിച്ചുള്ള ചർച്ചകൾ കേരളത്തിലും സജീവമാകുകയാണ്. തമിഴക വെട്രി കഴകം നേതാവ് വിജയിന്റെ ജീവിതപങ്കാളി നടി തൃഷയാണെന്ന വാർത്തകൾ ആരാധകർക്കിടയിൽ ഇന്ന് പരസ്യമായ രഹസ്യമാണ്.

വർഷങ്ങളായി നിലനിന്നിരുന്ന ഗോസിപ്പുകൾ സത്യമായതിന്റെ ആവേശത്തിലാണ് ആരാധകർ. എന്നാൽ ഈ 'ഹിറ്റ് ജോഡി'യുടെ പുത്തൻ ജീവിതത്തെ ആഘോഷിക്കുന്നവർക്കിടയിൽ വിമർശനങ്ങളും ശക്തമാണ്.

വിജയ്-തൃഷ ബന്ധം ചർച്ചയാകുമ്പോൾ മലയാളികൾക്കിടയിൽ ഉയരുന്നത് ദിലീപിന്റെയും കാവ്യ മാധവന്റെയും പേരാണ്. മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷം കാവ്യയെ വിവാഹം കഴിച്ച ദിലീപ് ഇന്നും കടുത്ത സൈബർ ആക്രമണങ്ങളും കുറ്റപ്പെടുത്തലുകളും നേരിടുന്നുണ്ട്.

മഞ്ജുവിന്റെ കുടുംബം തകർത്തു എന്ന പേരിൽ കാവ്യയ്ക്കും, ചതിച്ചു എന്ന പേരിൽ ദിലീപിനും നേരെ ഇന്നും വിമർശനങ്ങൾ ഉയരുന്നു. എന്നാൽ നിയമപരമായി ഇപ്പോഴും സംഗീതയുടെ ഭർത്താവായിരിക്കെത്തന്നെ തൃഷയെ ഒപ്പം കൂട്ടിയ വിജയിക്ക് ഇത്തരം കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

മഞ്ജു വാര്യർക്ക് മലയാളികളുടെ മനസ്സിലുള്ള വലിയ സ്ഥാനമാണ് കാവ്യയ്ക്കും ദിലീപിനും എതിരായ ജനരോഷത്തിന് പ്രധാന കാരണം. മഞ്ജുവിന് വേണ്ടി സംസാരിക്കാൻ ഇന്നും സോഷ്യൽ മീഡിയയിൽ വലിയൊരു വിഭാഗമുണ്ട്. എന്നാൽ സംഗീത ഒരു നടി അല്ലാത്തതിനാലും പ്രശസ്ത അല്ലാത്തതിനാലും വിജയ് ആരാധകർ അവരെ സൗകര്യപൂർവ്വം മറക്കുന്നു.

മക്കൾ ആരെ പിന്തുണയ്ക്കുന്നു എന്നതിലും ഇരു കുടുംബങ്ങളും വ്യത്യസ്തമാണ്. ദിലീപിനൊപ്പം മകൾ മീനാക്ഷി ഉറച്ചുനിന്നപ്പോൾ, വിജയിന്റെ കാര്യത്തിൽ മകൻ ജേസൺ സഞ്ജയ് അമ്മയായ സംഗീതയ്ക്കൊപ്പമാണ്. വിജയിന്റെ ബന്ധങ്ങൾക്കും നിലപാടുകൾക്കും ജേസൺ എതിരാണെന്ന റിപ്പോർട്ടുകളുണ്ട്.

വിവാഹമോചന സമയത്ത് മഞ്ജു വാര്യർ ദിലീപിനെതിരെയോ കാവ്യയ്‌ക്കെതിരെയോ പരസ്യമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നില്ല. എന്നാൽ വിജയിയുടെ കാര്യത്തിൽ കഥ മറിച്ചാണ്. തന്നെ അവഗണിച്ചുവെന്നും നടിയുമായി യാത്രകൾ നടത്തി തനിക്കും മക്കൾക്കും മാനക്കേടുണ്ടാക്കിയെന്നും സംഗീത വിവാഹമോചന ഹർജിയിൽ വ്യക്തമായി ആരോപിക്കുന്നുണ്ട്.

കാവ്യ മാധവനിൽ നിന്ന് തൃഷയും വ്യത്യസ്തയാണ്. വിവാഹശേഷം അഭിനയരംഗത്ത് നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുകയാണ് കാവ്യ. എന്നാൽ തൃഷ ഇപ്പോഴും സിനിമയിൽ സജീവമാണെന്ന് മാത്രമല്ല, സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ വിജയ് തന്റേതാണെന്ന് പറയാതെ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു.

വിവാഹേതര ബന്ധങ്ങളെ ആരാധകർ നോർമലൈസ് ചെയ്യുന്നു എന്ന വിമർശനം ശക്തമായി നിലനിൽക്കുമ്പോഴും വിജയ്-തൃഷ റീലുകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/357669/vijay-trisha-relationship-dileep-kavya-madhavan-marriage-manju-divorce)