---
title: "കമ്മ്യൂണിസം ആകാം, പക്ഷേ അടിമയാകരുത്; ഉപദേശിക്കാൻ വന്നവർക്ക് ചുട്ട മറുപടി നൽകി നൂറ മുസ്‌കാൻ"
english_title: "NooraMuskan says she is a big fan of former Chief Minister PinarayiVijayan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357611/nooramuskan-says-she-is-a-big-fan-of-former-chief-minister-pinarayivijayan-"
published_at: "2026-05-06T11:08:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fad4b90b574_noora.jpg"
keywords: []
---

# കമ്മ്യൂണിസം ആകാം, പക്ഷേ അടിമയാകരുത്; ഉപദേശിക്കാൻ വന്നവർക്ക് ചുട്ട മറുപടി നൽകി നൂറ മുസ്‌കാൻ

> **Lead Summary:** **** താൻ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വലിയ ആരാധികയാണെന്ന് വെളിപ്പെടുത്തി ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ നൂറ മുസ്‌കാൻ. കഴിഞ്ഞ 10 വർഷം പിണറായി വിജയൻ ചെയ്ത പ്രവർത്തനങ്ങൾ മാത്രം മതി അദ്ദേഹത്തിന്റെ ആരാധകയാകാൻ എന്ന് നൂറ വ്യക്തമാക്കി.

## Article Content

**** താൻ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വലിയ ആരാധികയാണെന്ന് വെളിപ്പെടുത്തി ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ നൂറ മുസ്‌കാൻ. കഴിഞ്ഞ 10 വർഷം പിണറായി വിജയൻ ചെയ്ത പ്രവർത്തനങ്ങൾ മാത്രം മതി അദ്ദേഹത്തിന്റെ ആരാധകയാകാൻ എന്ന് നൂറ വ്യക്തമാക്കി.

കമ്യൂണിസം ആകാം പക്ഷേ അടിമകളാകരുത് എന്ന കമന്‍റിന് മറുപടിയായാണ് നൂറ തന്‍റെ നിലപാട് വ്യക്തമാക്കിയത്. ഞാൻ അടിമ ആകുകയോ, ആവാതിരിക്കുകയോ ചെയ്യുന്നത് മറ്റുള്ളവർ നോക്കേണ്ടതില്ല. അത് നിങ്ങളുടെ ബിസിനസല്ല. കഴിഞ്ഞ 10 വർഷം പിണറായി വിജയൻ ചെയ്ത പ്രവർത്തികൾ മതി അദ്ദേഹത്തിന്‍റെ ഫാൻ ആകാൻ. അതിന് മറ്റൊരു കാരണം വേണ്ട- നൂറ വീഡിയോയിലൂടെ പ്രതികരിച്ചു.

'ഞാൻ പിണറായി വിജയന്‍റെ ഹ്യൂജ് ഫാനാണ്, അത് ഞാൻ പ്രൌഡ് ആയി തന്നെ പറയും. നന്ദി ഇല്ലാത്ത കുറേ പേർ ചോദിക്കുന്നുണ്ട് പിണറായി വിജയൻ എന്ത് ചെയ്തു എന്ന്, എന്താണ് അദ്ദേഹം ചെയ്യാത്തത്.

ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യ രംഗത്തിലുമടക്കം എല്ലാ മേഖലകളിലും എന്തെല്ലാം വികസനം കൊണ്ടു വന്നു. പ്രകൃതി ദുരന്തങ്ങൾ വന്നപ്പോൾ ചെയ്ത കാര്യങ്ങൾ മുന്നിലുണ്ട്. ഇതെല്ലാം പിന്നെയും പിന്നെയും പറയണമെന്നില്ല. നന്ദി ഇല്ലാത്ത മനുഷ്യരാണ് എന്താണ് ചെയ്തത് എന്ന് ചോദിക്കുന്നത്'- നൂറ പറയുന്നു.

[https://www.facebook.com/reel/1491089505732142/?t=46](https://www.facebook.com/reel/1491089505732142/?t=46)

### Related Links & Sources
- [Original Story Source](https://moviemax.in/news/357611/nooramuskan-says-she-is-a-big-fan-of-former-chief-minister-pinarayivijayan-)