---
title: "ദൃശ്യം 3 റിലീസ് തീയതി പ്രഖ്യാപിച്ചു; ആദ്യ ഷോ എവിടെയാണെന്ന് അറിയാമോ?"
english_title: "Drishyam 3 release date announced; Do you know where the first show is?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357588/drishyam-3-release-date-announced-do-you-know-where-the-first-show-is"
published_at: "2026-05-06T10:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fac662e5538_erfef.jpg"
keywords: []
---

# ദൃശ്യം 3 റിലീസ് തീയതി പ്രഖ്യാപിച്ചു; ആദ്യ ഷോ എവിടെയാണെന്ന് അറിയാമോ?

> **Lead Summary:** **[** മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നായ 'ദൃശ്യം' മൂന്നാം ഭാഗത്തിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. മെയ് 21-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. എന്നാൽ ചിത്രത്തിന്റെ ആദ്യ ഷോ കേരളത്തിലായിരിക്കില്ല എന്നാണ് ലഭിക്കുന്ന വിവരം. മെയ് 20-ന് യുഎസിൽ വൈകുന്നേരം 7:30-ന് സിനിമയുടെ വേൾഡ് പ്രീമിയർ നടക്കും.

## Article Content

**[** മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നായ 'ദൃശ്യം' മൂന്നാം ഭാഗത്തിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. മെയ് 21-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. എന്നാൽ ചിത്രത്തിന്റെ ആദ്യ ഷോ കേരളത്തിലായിരിക്കില്ല എന്നാണ് ലഭിക്കുന്ന വിവരം. മെയ് 20-ന് യുഎസിൽ വൈകുന്നേരം 7:30-ന് സിനിമയുടെ വേൾഡ് പ്രീമിയർ നടക്കും.

ദൃശ്യം 3-ന്റെ വലിയ വിപണി സാധ്യതകൾ കണക്കിലെടുത്ത് ബോളിവുഡിലെ വമ്പൻ സ്റ്റുഡിയോകളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.ഹിന്ദി ദൃശ്യത്തിന്റെ നിർമ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ചിത്രത്തിന്റെ ആഗോള തിയറ്ററിക്കൽ, ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി.

മറ്റൊരു പ്രമുഖ ബാനറായ പെൻ സ്റ്റുഡിയോസ് പനോരമയിലൂടെ 100 കോടി രൂപയാണ് ചിത്രത്തിൽ നിക്ഷേപിച്ചിരിക്കുന്നത്.

> "ആദ്യത്തെ രണ്ട് ഭാഗങ്ങളുമായി താരതമ്യം ചെയ്യാതെ, മുൻവിധികളില്ലാതെ വന്ന് സിനിമ കാണുക. ജോർജുകുട്ടിയുടെ ഇമോഷനുകളിലൂടെയുള്ള യാത്രയാണിത്. വലിയ 'ജഗപൊഗ' സിനിമ പ്രതീക്ഷിച്ചു വന്നാൽ നിരാശയായിരിക്കും ഫലം. പക്ഷേ, ഇതൊരു നല്ല സിനിമയായിരിക്കുമെന്ന ഉറപ്പ് എനിക്കുണ്ട്." ജോർജുകുട്ടിയും കുടുംബവും നേരിട്ട കാലയളവിലെ മാറ്റങ്ങൾ ഉൾക്കൊണ്ടാണ് മൂന്നാം ഭാഗം ഒരുക്കിയിരിക്കുന്നത്. കുടുംബത്തെ രക്ഷിക്കാൻ ജോർജുകുട്ടി എടുക്കുന്ന ഉറച്ച തീരുമാനങ്ങൾ തന്നെയാകും ഇത്തവണയും കഥയെ മുന്നോട്ട് നയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/357588/drishyam-3-release-date-announced-do-you-know-where-the-first-show-is)