കോഴിക്കോട്ടേക്ക് പോയ കാറിൽ കള്ളപ്പണം; രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടേകാൽ കോടി രൂപയുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്ടേക്ക് പോയ കാറിൽ കള്ളപ്പണം; രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടേകാൽ കോടി രൂപയുമായി രണ്ടുപേർ പിടിയിൽ
May 6, 2026 06:49 AM | By Athira V

വയനാട് : ( www.truevisionnews.com ) ബത്തേരിയിൽ കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടേകാൽ കോടി രൂപയുമായി രണ്ടു പേർ പിടിയിൽ. മുത്തങ്ങ ചെക്പോസ്റ്റ് വഴി കാറിൽ കടത്തുകയായിരുന്ന കുഴൽപ്പണമാണ് പൊലീസ് പിടികൂടിയത്.

രഹസ്യവിവരത്തെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് രേഖകളില്ലാത്ത 2,27,43,000 രൂപ കണ്ടെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി മുള്ളൻകുന്ന് സ്വദേശി അർഷാദ് (44), കൊടുവള്ളി മദ്രസ ബസാർ സ്വദേശി പി.ടി. ഇസ്മായിൽ (40) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കാറിലാണു പണം ഒളിപ്പിച്ചിരുന്നത്. പുറമേനിന്ന് കണ്ടുപിടിക്കാനാവാത്ത വിധം കാറിന്റെ ഡിക്കിയുടെ ഇരുവശങ്ങളിലും ബ്രേക്ക് ലൈറ്റിനോട് ചേർന്ന് പ്രത്യേകം തയാറാക്കിയ രഹസ്യ അറകൾക്കുള്ളിലുമാണു പണം സൂക്ഷിച്ചിരുന്നത്.

മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ചെക്പോസ്റ്റിൽ വച്ചായിരുന്നു പരിശോധന. പിടിച്ചെടുത്ത പണവും വാഹനവും ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

ബത്തേരി സ്റ്റേഷൻ എസ്എച്ച്ഒ ശ്രീകാന്ത് എസ്. നായരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പി. ജയപ്രകാശ്, സിവിൽ പൊലീസ് ഓഫിസർമാരായ അനിത്ത്, അനിൽകുമാർ, വിനീഷ, പ്രദീപൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇത്രയും വലിയ തുക എവിടെനിന്നാണ് കൊണ്ടുവന്നതെന്നും ആർക്ക് വേണ്ടിയാണ് എത്തിച്ചതെന്നും കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Two arrested with Rs. 2.5 crore in Bathery

Next TV

Related Stories
ബാലരാമപുരത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു

May 6, 2026 09:12 AM

ബാലരാമപുരത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു

ബാലരാമപുരത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ...

Read More >>
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അല‍ർട്ട്

May 6, 2026 07:56 AM

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അല‍ർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അല‍ർട്ട്...

Read More >>
ഓൺലൈൻ ഡെലിവറിയുമില്ല; പാചകവാതക വില വർധനവ്, സംസ്ഥാനത്തെ ഹോട്ടലുകൾ ഇന്ന് പണിമുടക്കും

May 6, 2026 06:37 AM

ഓൺലൈൻ ഡെലിവറിയുമില്ല; പാചകവാതക വില വർധനവ്, സംസ്ഥാനത്തെ ഹോട്ടലുകൾ ഇന്ന് പണിമുടക്കും

വാണിജ്യ പാചക വാതക വില വ‍ർധന, സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ...

Read More >>
Top Stories