---
title: "ഷാജി പാപ്പൻ ഷോ! ആട് 3 ആഗോള ബോക്സ് ഓഫീസിൽ 100 കോടി കടന്നു"
english_title: "Shaji Pappan Show! Aadu 3 crosses 100 crores at the global box office"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357426/shaji-pappan-show-aadu-3-crosses-100-crores-at-the-global-box-office"
published_at: "2026-05-05T12:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f995f1666b8_fdwsegf.jpg"
keywords: []
---

# ഷാജി പാപ്പൻ ഷോ! ആട് 3 ആഗോള ബോക്സ് ഓഫീസിൽ 100 കോടി കടന്നു

> **Lead Summary:** > മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ഫ്രാഞ്ചൈസികളിലൊന്നായ 'ആട്' അതിന്റെ മൂന്നാം ഭാഗത്തിലൂടെ ബോക്സ് ഓഫീസിൽ വിസ്മയം തീർക്കുന്നു. "ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്" ആഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചതായി റിപ്പോർട്ടുകൾ. ചിത്രത്തിന്റെ കേരളത്തിലെ തിയേറ്റർ റൺ അവസാനിക്കുമ്പോൾ 53 കോടി രൂപയാണ് സംസ്ഥാനത്ത് നിന്ന് മാത്രം സ്വന്തമാക്കിയതെന്ന് പ്രമുഖ സിനിമാ വെബ്സൈറ്റായ പിങ്ക്‍വില്ല റിപ്പോർട്ട് ചെയ്യുന്നു.

## Article Content

> മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ഫ്രാഞ്ചൈസികളിലൊന്നായ 'ആട്' അതിന്റെ മൂന്നാം ഭാഗത്തിലൂടെ ബോക്സ് ഓഫീസിൽ വിസ്മയം തീർക്കുന്നു. "ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്" ആഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചതായി റിപ്പോർട്ടുകൾ. ചിത്രത്തിന്റെ കേരളത്തിലെ തിയേറ്റർ റൺ അവസാനിക്കുമ്പോൾ 53 കോടി രൂപയാണ് സംസ്ഥാനത്ത് നിന്ന് മാത്രം സ്വന്തമാക്കിയതെന്ന് പ്രമുഖ സിനിമാ വെബ്സൈറ്റായ പിങ്ക്‍വില്ല റിപ്പോർട്ട് ചെയ്യുന്നു.

നടൻ ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയമാണിത്. താരത്തിന്റെ ആദ്യ 100 കോടി ചിത്രം എന്ന നേട്ടവും ഇതോടെ 'ആട് 3' സ്വന്തമാക്കി.വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് ഈ ബിഗ് ബജറ്റ് എപിക് ഫാന്റസി ചിത്രം നിർമ്മിച്ചത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ആദ്യ 100 കോടി ചിത്രമാണിത്.

 മലയാളത്തിലെ ആദ്യത്തെ മെഗാ കാൻവാസ് ഫാന്റസി ചിത്രങ്ങളിലൊന്നായി എത്തിയ ആട് 3, മികച്ച മേക്കിംഗ് കൊണ്ടും ജനപ്രീതി കൊണ്ടും ഇൻഡസ്ട്രി ഹിറ്റുകളുടെ പട്ടികയിലേക്ക് ഉയർന്നു. സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ ഈ ചിത്രം, മലയാള സിനിമയിലെ മുൻനിര ഫ്രാഞ്ചൈസികളിലൊന്നായി 'ആടി'നെ മാറ്റിക്കഴിഞ്ഞു. ഷാജി പാപ്പനും സംഘവും നടത്തിയ ഈ 'മെഗാ റൈഡ്' പ്രേക്ഷകരും ബോക്സ് ഓഫീസും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/357426/shaji-pappan-show-aadu-3-crosses-100-crores-at-the-global-box-office)