വോട്ട് കൂടിയതിന് പിന്നാലെ റോബിന്റെ പഴയ വീഡിയോ വീണ്ടും വൈറൽ; കുണ്ടറക്കാരോട് നന്ദി പറഞ്ഞ് റോബിൻ രാധാകൃഷ്ണൻ

വോട്ട് കൂടിയതിന് പിന്നാലെ റോബിന്റെ പഴയ വീഡിയോ വീണ്ടും വൈറൽ; കുണ്ടറക്കാരോട് നന്ദി പറഞ്ഞ് റോബിൻ രാധാകൃഷ്ണൻ
2026-05-05T13:47:00 | By Krishnapriya S R

(moviemax.in) കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടിയ സെലിബ്രിറ്റി സ്ഥാനാർത്ഥികളിൽ ഭൂരിഭാഗം പേർക്കും തിരിച്ചടി നേരിട്ടപ്പോൾ, പാലക്കാട് നിന്ന് മത്സരിച്ച രമേഷ് പിഷാരടിക്ക് മിന്നും വിജയം.

കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടിയ പിഷാരടി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, റോബിൻ രാധാകൃഷ്ണൻ, അഖിൽ മാരാർ, അഞ്ജലി നായർ, സുധീർ കരമന, വിവേക് ഗോപൻ തുടങ്ങിയവർക്ക് പരാജയം രുചിക്കേണ്ടി വന്നു.

തോൽവിക്ക് പിന്നാലെ തങ്ങളെ പിന്തുണച്ച വോട്ടർമാർക്കും മണ്ഡലത്തിലെ ജനങ്ങൾക്കും നന്ദി അറിയിച്ച് പരാജയപ്പെട്ട സ്ഥാനാർത്ഥികൾ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്.  കൂട്ടത്തിൽ ബിജെപി സ്ഥാനാർത്ഥിയായി കുണ്ടറയിൽ നിന്ന് മത്സരിച്ച മുൻ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഏറെ ശ്രദ്ധ നേടുകയാണ്.

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും, കുണ്ടറ മണ്ഡലത്തിൽ എൻഡിഎയുടെ വോട്ട് വിഹിതം വലിയ തോതിൽ വർദ്ധിപ്പിക്കാൻ റോബിന് സാധിച്ചു. 2021-ൽ കേവലം 3.90 ശതമാനം വോട്ട് മാത്രം ലഭിച്ചിരുന്ന മണ്ഡലത്തിൽ, ഇത്തവണ അത് 12 ശതമാനമായി ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.

18,996 വോട്ടുകളാണ് റോബിൻ സ്വന്തമാക്കിയത്. തന്നിൽ വിശ്വാസമർപ്പിച്ചവർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. അതേസമയം, കോൺഗ്രസിലെ പി.സി. വിഷ്ണുനാഥ് 87,862 വോട്ടുകൾ നേടി കുണ്ടറയിൽ ഉജ്ജ്വല വിജയം കൈവരിച്ചു.

32,564 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയത്. എൽഡിഎഫിനായി എസ്.എൽ. സജികുമാറാണ് മത്സരരംഗത്തുണ്ടായിരുന്നത്. വോട്ടെണ്ണൽ ഫലം പുറത്തുവന്നതിന് പിന്നാലെ, തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്റെ ചിഹ്നം കേരളത്തിൽ വലിയ ഇംപാക്ട് ഉണ്ടാക്കുമെന്ന് റോബിൻ അവകാശപ്പെടുന്ന പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിട്ടുണ്ട്.

Content Highlight: Robin Radhakrishnan thanks the Kundara people

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup