---
title: "അമ്മയുടെ വക 'എട്ടിന്റെ പണി, കല്യാണം കഴിഞ്ഞതോടെ അപ്പു ഔട്ട്, ഇനി 'പൊന്നേ'!; വീഡിയോയുമായി ഗംഗ "
english_title: "New vlog video, Glammy Ganga, wedding details"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357486/new-vlog-video-glammy-ganga-wedding-details"
published_at: "2026-05-05T15:31:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9c1569f2c7_ganga.jpg"
keywords: []
---

# അമ്മയുടെ വക 'എട്ടിന്റെ പണി, കല്യാണം കഴിഞ്ഞതോടെ അപ്പു ഔട്ട്, ഇനി 'പൊന്നേ'!; വീഡിയോയുമായി ഗംഗ 

> **Lead Summary:** വിവാഹ ശേഷമുള്ള വിശേഷങ്ങളായിരുന്നു പുതിയ വീഡിയോയിലൂടെ ഗംഗ കാണിച്ചത്. വിരുന്നിന് പോയിത്തുടങ്ങണം. അതിന് മുന്നോടിയായി വീട്ടുകാര്‍ക്കെല്ലാം ഡ്രസ് വാങ്ങിക്കണമായിരുന്നു. അതിനുവേണ്ടി ഇറങ്ങിയതായിരുന്നു കാണിച്ചത്. എല്ലാം ഒരു കുടക്കീഴില്‍ കിട്ടുന്ന സ്ഥലത്തേക്കായിരുന്നു ഇരുവരും പോയത്.

## Article Content

വിവാഹ ശേഷമുള്ള വിശേഷങ്ങളായിരുന്നു പുതിയ വീഡിയോയിലൂടെ ഗംഗ കാണിച്ചത്. വിരുന്നിന് പോയിത്തുടങ്ങണം. അതിന് മുന്നോടിയായി വീട്ടുകാര്‍ക്കെല്ലാം ഡ്രസ് വാങ്ങിക്കണമായിരുന്നു. അതിനുവേണ്ടി ഇറങ്ങിയതായിരുന്നു കാണിച്ചത്. എല്ലാം ഒരു കുടക്കീഴില്‍ കിട്ടുന്ന സ്ഥലത്തേക്കായിരുന്നു ഇരുവരും പോയത്.

എല്ലാം ആചാരപ്രകാരമായൊന്നുമല്ല ചെയ്യുന്നത്. എന്നാലും വീട്ടിലേക്ക് വിരുന്നിന് പോവുമ്പോള്‍ എല്ലാവര്‍ക്കും തുണി മേടിക്കാമെന്ന് കരുതി. അമ്മയ്ക്കായിരുന്നു ആദ്യം ചുരിദാര്‍ വാങ്ങിയത്.

കല്യാണത്തിന് ഞാന്‍ അത്ര കളറല്ലാത്തത് വാങ്ങിക്കൊടുത്തു എന്ന് പറഞ്ഞ് വലിയ പരാതിയാണ്. അതെന്തായാലും ഇത്തവണ പരിഹരിക്കണം. അമ്മയ്ക്കും മാമിക്കും ഒരേ കളറില്‍ വ്യത്യസ്ത ഡിസൈനിലുള്ള ചുരിദാര്‍ മെറ്റീരിയലായിരുന്നു വാങ്ങിയത്.

നേരത്തെ അപ്പൂ എന്നായിരുന്നു ഗംഗ വിളിച്ചിരുന്നത്. ഇപ്പോള്‍ പൊന്നേ എന്നേ വിളിക്കുന്നുള്ളൂ. ഇതേക്കുറിച്ചായിരുന്നു കമന്റുകളെല്ലാം. കല്യാണം കഴിഞ്ഞതോടെ വിളിയില്‍ വരെ മാറ്റങ്ങളായല്ലോ എന്നായിരുന്നു വിമര്‍ശനം.

ഷോപ്പിംഗ് കഴിഞ്ഞ ശേഷമായിരുന്നു ഫുഡ് കഴിക്കാനായി പോയത്. അപ്പുവിന്റെ അമ്മയ്ക്ക് കാലിന് സുഖമില്ല. ആശുപത്രിയിലേക്ക് പോവുകയാണ്.

നെയില്‍ ഇളക്കാനുള്ളത് കൊണ്ട് ഞാന്‍ അവരുടെ കൂടെ പോവുന്നില്ലെന്നും ഗംഗ പറഞ്ഞിരുന്നു. ഇത്രയും ദിവസമായി നോണ്‍ വെജ് തന്നെ കഴിച്ച് മടുപ്പായി. അങ്ങനെയാണ് വെജിറ്റേറിയന്‍ ഫുഡ് കഴിക്കാന്‍ തീരുമാനിച്ചത്. രാവിലെ ഏഴിന് എഴുന്നേല്‍ക്കണമെന്നൊക്കെയായിരുന്നു പ്ലാന്‍ ചെയ്തത്.

അലാറം അടിച്ചതൊന്നും ഓര്‍മ്മയില്ല. പത്തരയായപ്പോഴാണ് ഞങ്ങള്‍ എഴുന്നേറ്റത്. നേരത്തെ എഴുന്നേല്‍ക്കാത്തതിന്റെ ബുദ്ധിമുട്ടാണ് ഇന്നത്തെ ദിവസം നേരിട്ടത്. ഇനി അതെന്തായാലും പരിഹരിക്കണമെന്നും ഇരുവരും പറയുന്നുണ്ടായിരുന്നു.

അവിടെ ചെല്ലുമ്പോള്‍ നമ്മള്‍ ഡ്രസ് കൊടുക്കുന്നത് പോലെ തിരിച്ച് ഇങ്ങോട്ടേക്കും അവര്‍ എടുത്ത് വെച്ചിട്ടുണ്ടാവും. അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാവര്‍ക്കും വേണ്ടി എടുത്ത ഡ്രസുകളെല്ലാം ഗംഗ കാണിച്ചിരുന്നു. ഞാൻ ഗംഗയുടെ സ്ഥിരം പ്രേക്ഷകയാണ്. ഞാനൊരു ടീച്ചറാണ്.

രണ്ടര വർഷം മുമ്പാണ് ഒരു വീഡിയോ കാണുന്നത്. സ്കിൻ കെയർ വീഡിയോ തപ്പിയപ്പോഴാണ് ഗംഗയുടെ ഒരു വീഡിയോ കാണുന്നത്. എവിടെയൊക്കെയോ എന്റെ ഒരു സംസാരരീതിയും ഒരു ബോഡി ലാംഗ്വേജ് ഒക്കെ എനിക്ക് തോന്നി അതിനുശേഷം എല്ലാ വീഡിയോസ് മുടങ്ങാതെ കാണാറുണ്ട്.

​ഗം​ഗയുടെ ഉയർച്ചയുടെ കൂടെ ഞാനും കൂടെ സഞ്ചരിക്കുകയായിരുന്നു. ഒരുപാട് സന്തോഷം തോന്നി. കാരണം ഞാനും അതെ പ്രായത്തിലുള്ള ആളാണ്. ഗം​ഗയെ കാണുമ്പോൾ ഇപ്പൊ വളരെ സന്തോഷവും അഭിമാനവുമുണ്ട്.

നമ്മളെ കുറിച്ച് എല്ലാരും നല്ലത് പറയുന്നത് മാത്രം കേട്ട് ജീവിക്കാൻ പറ്റത്തില്ല അതുകൊണ്ട് ഈ കമന്റ് ബോക്സിൽ വരുന്ന ഒരു കമന്റും നീ നിന്റെ ജീവിതത്തിലോട്ട് എടുക്കരുത്. മറ്റുള്ളവരുടെ ഫീലിം​ഗ്സ് അറിയാത്തവരാണ് ഇങ്ങനെ മെസ്സേജ് ഇടുന്നത് എന്നായിരുന്നു ഒരാൾ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/357486/new-vlog-video-glammy-ganga-wedding-details)