---
title: "ഷീറ്റടിച്ച വീട്ടിൽനിന്ന് പുതിയ സ്വപ്നത്തിലേക്ക്; 'ഇച്ചാപ്പി'യുടെ വീടുമാറൽ വിശേഷം വൈറൽ"
english_title: "From a sheeted house to a new dream; 'Ichappi''s house-changing news goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357510/from-a-sheeted-house-to-a-new-dream-ichappis-house-changing-news-goes-viral"
published_at: "2026-05-05T17:26:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9db16e7843_etger.jpg"
keywords: []
---

# ഷീറ്റടിച്ച വീട്ടിൽനിന്ന് പുതിയ സ്വപ്നത്തിലേക്ക്; 'ഇച്ചാപ്പി'യുടെ വീടുമാറൽ വിശേഷം വൈറൽ

> **Lead Summary:** **[** സോഷ്യൽ മീഡിയയിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും മലയാളിക്ക് പ്രിയങ്കരിയായ 'ഇച്ചാപ്പി' (ശ്രീലക്ഷ്മി) പുതിയ വീട്ടിലേക്ക് താമസം മാറി. ഷീറ്റ് പാകിയ ചെറിയ വീട്ടിൽ നിന്നും തന്റെ പത്തൊമ്പതാം വയസ്സിൽ സ്വന്തം അധ്വാനം കൊണ്ട് വീടുവെച്ച് വാർത്തകളിൽ ഇടംപിടിച്ച പെൺകുട്ടിയാണ് ശ്രീലക്ഷ്മി. അടുത്തിടെയായിരുന്നു ശ്രീലക്ഷ്മിയുടെയും സൗരവിന്റെയും (അപ്പു) വിവാഹം.

## Article Content

**[** സോഷ്യൽ മീഡിയയിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും മലയാളിക്ക് പ്രിയങ്കരിയായ 'ഇച്ചാപ്പി' (ശ്രീലക്ഷ്മി) പുതിയ വീട്ടിലേക്ക് താമസം മാറി. ഷീറ്റ് പാകിയ ചെറിയ വീട്ടിൽ നിന്നും തന്റെ പത്തൊമ്പതാം വയസ്സിൽ സ്വന്തം അധ്വാനം കൊണ്ട് വീടുവെച്ച് വാർത്തകളിൽ ഇടംപിടിച്ച പെൺകുട്ടിയാണ് ശ്രീലക്ഷ്മി. അടുത്തിടെയായിരുന്നു ശ്രീലക്ഷ്മിയുടെയും സൗരവിന്റെയും (അപ്പു) വിവാഹം.

പഴയ വീട്ടിലെ അസൗകര്യങ്ങളാണ് പുതിയൊരു വീട്ടിലേക്ക് മാറാൻ ഇവരെ പ്രേരിപ്പിച്ചത്. മഴക്കാലത്ത് പഴയ വീട്ടിൽ വെള്ളം കയറുന്നത് പതിവായിരുന്നു. റോഡ് സൗകര്യം ഇല്ലാത്തതിനാൽ രോഗിയായ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ഏറെ ബുദ്ധിമുട്ടിയിരുന്നു. യാത്രാസൗകര്യമുള്ള പുതിയ വീട്ടിലേക്ക് മാറിയ വിശേഷങ്ങൾ തങ്ങളുടെ വ്ളോഗിലൂടെയാണ് ഇരുവരും പങ്കുവെച്ചത്.

> ലളിതമായി നടന്ന പാലുകാച്ചൽ ചടങ്ങിൽ ഇരു കുടുംബാംഗങ്ങളും പങ്കെടുത്തു. സൗരവിന്റെ അമ്മ കൃഷ്ണരൂപവും മയിൽപ്പീലിയും മഞ്ചാടിയുമൊക്കെയാണ് സമ്മാനമായി നൽകിയത്. വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ഹൃദ്യമായ പ്രതികരണങ്ങളുമായി നിരവധി ആരാധകർ എത്തി. ശ്രീലക്ഷ്മിയുടെ കഠിനാധ്വാനത്തിനുള്ള ദൈവാനുഗ്രഹമാണ് ഈ പുതിയ വീടെന്നും, ഭർത്താവും കുടുംബവും നൽകുന്ന പിന്തുണ വലുതാണെന്നും ആരാധകർ കമന്റുകളിൽ കുറിക്കുന്നു. "പാവം പിടിച്ച അച്ഛനും അമ്മയ്ക്കും ദൈവം നൽകിയ സമ്മാനമാണ് ഈ മകൾ" എന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴെ കുറിച്ചത്.

ശ്രീലക്ഷ്മിയുടെയും സൗരവിന്റെയും പുതിയ ജീവിതത്തിന് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാവുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/357510/from-a-sheeted-house-to-a-new-dream-ichappis-house-changing-news-goes-viral)