---
title: "'ജനസേവനത്തിന്റെ പുതിയ യാത്രയ്ക്ക് ആശംസകൾ'; വിജയിയെ അഭിനന്ദിച്ച് മോഹൻലാൽ"
english_title: "'Best wishes for the new journey of public service'; Mohanlal congratulates Vijay"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357414/best-wishes-for-the-new-journey-of-public-service-mohanlal-congratulates-vijay-new"
published_at: "2026-05-05T11:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9895c204cb_csdfsedf.jpg"
keywords: []
---

# 'ജനസേവനത്തിന്റെ പുതിയ യാത്രയ്ക്ക് ആശംസകൾ'; വിജയിയെ അഭിനന്ദിച്ച് മോഹൻലാൽ

> **Lead Summary:** **[** തമിഴക വെട്രി കഴകത്തിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച തന്റെ പ്രിയ സുഹൃത്തിന് എല്ലാവിധ പിന്തുണയും അറിയിച്ചിരിക്കുകയാണ് മോഹൻലാൽ. തമിഴ്നാട്ടിലും കേരളത്തിലുമുള്ള ഒട്ടേറെ പ്രമുഖർ വിജയിയെ അഭിനന്ദിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് മോഹൻലാലിന്റെ ഈ 'വിക്ടറി' പോസ്റ്റ് എത്തിയത്.

## Article Content

**[** തമിഴക വെട്രി കഴകത്തിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച തന്റെ പ്രിയ സുഹൃത്തിന് എല്ലാവിധ പിന്തുണയും അറിയിച്ചിരിക്കുകയാണ് മോഹൻലാൽ. തമിഴ്നാട്ടിലും കേരളത്തിലുമുള്ള ഒട്ടേറെ പ്രമുഖർ വിജയിയെ അഭിനന്ദിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് മോഹൻലാലിന്റെ ഈ 'വിക്ടറി' പോസ്റ്റ് എത്തിയത്.

> "പ്രിയപ്പെട്ട വിജയ്, ഈ ഉജ്ജ്വല വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ജനങ്ങൾ നിങ്ങളെ തിരഞ്ഞെടുത്തു കഴിഞ്ഞു; അവരുടെ ഈ വിശ്വാസം വലിയൊരു ബഹുമതിയാണ്. സേവനത്തിന്റെ ഈ പുതിയ യാത്രയിൽ അഭിമാനത്തോടും വ്യക്തമായ ലക്ഷ്യത്തോടും കൂടി മുന്നേറാൻ നിങ്ങൾക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾക്കും നിങ്ങളുടെ ടീമിനും എന്റെ എല്ലാവിധ ആശംസകളും നേരുന്നു."

 സിനിമയ്ക്ക് പുറത്തും അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തികളാണ് മോഹൻലാലും വിജയും. രാഷ്ട്രീയ സേവനത്തിലേക്ക് ഇറങ്ങുന്ന തന്റെ സുഹൃത്തിന് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

തമിഴ് രാഷ്ട്രീയത്തിലെ പുതിയ ശക്തിയായി വിജയ് മാറിയിരിക്കുകയാണ്. 107 സീറ്റുകൾ നേടിയുള്ള ടിവികെയുടെ ഈ കുതിപ്പിന് മോഹൻലാലിനെപ്പോലെയുള്ള മുതിർന്ന താരങ്ങളുടെ പിന്തുണ ലഭിക്കുന്നത് പ്രവർത്തകർക്ക് വലിയ ആവേശം നൽകുന്നുണ്ട്.

വിജയ് പാർട്ടി പ്രഖ്യാപിച്ചത് മുതൽ സിനിമാ ലോകത്ത് നിന്നും വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്. ഈ തിരഞ്ഞെടുപ്പ് വിജയത്തോടെ തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം വിജയിയെ അഭിനന്ദിച്ചുകൊണ്ടിരിക്കുകയാണ്.

[https://x.com/Mohanlal/status/2051360264235385224?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2051360264235385224%7Ctwgr%5Ed2e3aa8ab976b508af247b613487841877730b03%7Ctwcon%5Es1_c10&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FMohanlal%2Fstatus%2F2051360264235385224](https://x.com/Mohanlal/status/2051360264235385224?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2051360264235385224%7Ctwgr%5Ed2e3aa8ab976b508af247b613487841877730b03%7Ctwcon%5Es1_c10&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FMohanlal%2Fstatus%2F2051360264235385224)

### Related Links & Sources
- [Original Story Source](https://moviemax.in/news/357414/best-wishes-for-the-new-journey-of-public-service-mohanlal-congratulates-vijay-new)