ബാലരാമപുരത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു

ബാലരാമപുരത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു
May 6, 2026 09:12 AM | By Anusree vc

തിരുവനന്തപുരം: ( www.truevisionnews.com ) ബാലരാമപുരത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. വഴുതയ്ക്കാട് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിലെ ജീവനക്കാരനും തെരഞ്ഞെടുപ്പ് ബൂത്ത് ലെവൽ ഓഫീസറുമായ കല്ലിയൂർ പെരിങ്ങമ്മല 'സാഫല്യ'ത്തിൽ എസ്. മധു (47) ആണ് മരിച്ചത്.

ബാലരാമപുരം-ഉച്ചക്കട റോഡിലെ സിസിലിപുരത്ത് വെച്ചായിരുന്നു അപകടം. വിഴിഞ്ഞം ഭാഗത്തുനിന്ന് വന്ന കാർ എതിരെ വന്ന മധുവിന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മധുവിന്‍റെ തലയ്ക്കും ശരീരത്തിലും ഗുരുതരമായ പരിക്കേറ്റു. നാട്ടുകാർ ഓടിയെത്തി ആംബുലൻസിൽ മെഡിക്കൽ കോളെജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിഴിഞ്ഞം പൊലീസ് കേസെടുത്തു. കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യ: സൗമ്യ (സഹകരണ വകുപ്പ്) മകൾ: സാഫല്യ.

Motor Vehicle Department official dies in collision between car and scooter in Balaramapuram

Next TV

Related Stories
വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരിൽ വയോധിക ചികിത്സയിലിരിക്കെ മരിച്ചു

May 6, 2026 10:27 AM

വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരിൽ വയോധിക ചികിത്സയിലിരിക്കെ മരിച്ചു

വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരിൽ വയോധിക ചികിത്സയിലിരിക്കെ...

Read More >>
രാത്രി അടുക്കളയിൽ അപ്രതീക്ഷിത അതിഥി; കൂളിമുട്ടത്ത് അഞ്ചടിയോളം നീളമുള്ള മൂർഖൻ പിടിയിൽ

May 6, 2026 10:02 AM

രാത്രി അടുക്കളയിൽ അപ്രതീക്ഷിത അതിഥി; കൂളിമുട്ടത്ത് അഞ്ചടിയോളം നീളമുള്ള മൂർഖൻ പിടിയിൽ

രാത്രി അടുക്കളയിൽ അപ്രതീക്ഷിത അതിഥി; കൂളിമുട്ടത്ത് അഞ്ചടിയോളം നീളമുള്ള മൂർഖൻ...

Read More >>
സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെയുണ്ടായ  സംഘർഷത്തിൽ 180 പേർക്കെതിരെ കേസ്

May 6, 2026 09:57 AM

സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെയുണ്ടായ സംഘർഷത്തിൽ 180 പേർക്കെതിരെ കേസ്

സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെയുണ്ടായ സംഘർഷത്തിൽ 180 പേർക്കെതിരെ...

Read More >>
മൃതദേഹമെന്ന് കരുതി തിരച്ചിൽ; കായലിൽ ഒഴുകി വന്ന 67-കാരന് കോസ്റ്റൽ പൊലീസ് പുനർജന്മം നൽകി

May 6, 2026 09:50 AM

മൃതദേഹമെന്ന് കരുതി തിരച്ചിൽ; കായലിൽ ഒഴുകി വന്ന 67-കാരന് കോസ്റ്റൽ പൊലീസ് പുനർജന്മം നൽകി

മൃതദേഹമെന്ന് കരുതി തിരച്ചിൽ; കായലിൽ ഒഴുകി വന്ന 67-കാരന് കോസ്റ്റൽ പൊലീസ് പുനർജന്മം...

Read More >>
Top Stories